Connect with us

Hi, what are you looking for?

Exclusive

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക്‌ഡ്രിൽകോവിഡ് വർദ്ധിക്കുന്നു. ആശങ്കയിൽ ഇന്ത്യ

ഇന്ത്യയിൽ ഇന്ന് കോവിഡ് മോക് ഡ്രിൽ .കോവിഡ് കേസുകള്‍ ചൈനയില്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ ആകമാനം പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാന്‍ സംസ്ഥാനതലത്തില്‍ ചൊവ്വാഴ്ച മോക്ക് ഡ്രില്‍ നടത്തും.ജില്ലാതലത്തില്‍ ആരോഗ്യസംവിധാനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ചൊവ്വാഴ്ച സഫ്ദര്‍ജംഗിലെ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ട് ഹാജരാകും. അത്യാഹിതവിഭാഗങ്ങളിലുള്‍പ്പെടെ കിടക്കകള്‍, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങിയവയുടെ എണ്ണം, ആര്‍.ടി.പി.സി.ആര്‍.-ആര്‍.എ.ടി. പരിശോധനക്കിറ്റുകള്‍, പി.പി.ഇ. കിറ്റുകള്‍, എന്‍-95 മാസ്കുകള്‍, മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത, ടെലിമെഡിസിന്‍ സര്‍വീസിന്റെ പ്രവര്‍ത്തനം എന്നിവ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്
കേന്ദ്രനിര്‍ദേശം. ജില്ല കലക്ടര്‍മാര്‍.പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കും.മോക്ക് ഡ്രില്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച വൈകീട്ടുതന്നെ കോവിഡ് ഇന്ത്യ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യപ്പെടും .അതേസമയം
ഇന്ത്യയില്‍ കോവിഡ് വാക്സിന് ആവശ്യക്കാര്‍ ഏറുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു വാക്സിനെടുക്കുന്നവരുടെ എണ്ണത്തിൽ രണ്ടുശതമാനത്തിലധികം വർദ്ധനയുണ്ട് . ആവശ്യക്കാര്‍ കൂടിയതോടെ വാക്സിന്‍ സ്റ്റോക്കില്ലെന്നും അധിക ഡോസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. തിങ്കളാഴ്ച രാജ്യത്ത് 196 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സജീവ രോഗികളുടെ എണ്ണം 3,428 ആയി. അനാവശ്യ കോവിഡ് ഭീതി ജനങ്ങളിലുണ്ടാക്കും വിധം നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ തടയാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോട് (ഐ.എം.എ.) ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...