Connect with us

Hi, what are you looking for?

Exclusive

നെഞ്ചിടിപ്പോടെ ഇന്ത്യ.

ഒമിക്രോൺ ബി എഫ് സെവൻ ഇന്ത്യയിൽ കണ്ടെത്തികൊവിഡ് ഒമിക്രോണ്‍ ബി.എഫ്- 7 വകഭേദം ഇന്ത്യയില്‍ കണ്ടെത്തി.ചൈനയില്‍ അതിവ്യാപനമുണ്ടാക്കുന്ന കൊവിഡ് വകഭേദം ആണിത്.
യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വീണ്ടും ശക്തമാക്കി.മികച്ച കരുതല്‍ നടപടികള്‍ കൊണ്ട് ചെറുക്കാന്‍ കഴിയുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണം. വിദേശത്തുനിന്നു വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കൊവിഡ് പരിശോധന
ബുധനാഴ്ചആരംഭിച്ചു. ആരെങ്കിലും കൊവിഡ് പോസിറ്റീവ് ആയാല്‍ തുടര്‍ന്ന് എല്ലാ യാത്രക്കാരെയും പരിശോധിക്കും. പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും.പോസിറ്റീവ് സാമ്ബിളുകള്‍ വിശദ പരിശോധനയ്ക്കായി മികച്ച സംവിധാനങ്ങളുള്ള ഇന്‍സാകോഗ് ലാബുകളിലേക്കയയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. രാജ്യത്താകെ 38 ലാബുകള്‍ ഇത്തരത്തിലുണ്ട്. പോസിറ്റീവ് സാമ്ബിളുകള്‍ ജീനോം സീക്വന്‍സിംഗിന് അയയ്ക്കണം. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍ വൈകരുതെന്നും മുതിര്‍ന്ന പൗരന്മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും നിര്‍ദ്ദേശമുണ്ട്.ഗുജറാത്തില്‍ യു.എസില്‍ നിന്ന് വഡോദരയില്‍ എത്തിയ ഇന്ത്യന്‍ വംശജയ്ക്കും വിദേശത്തുനിന്ന് അഹമ്മദാബാദില്‍ തിരിച്ചെത്തിയ പുരുഷനുമാണ് പുതിയ വകഭേദം ബാധിച്ചത്. ഒഡീഷയിലാണ് മൂന്നാമത്തെ രോഗി.ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, യു.കെ, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ്, ഡന്മാര്‍ക്ക് എന്നീ രാജ്യങ്ങളിലുള്‍പ്പെടെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ബീജിംഗില്‍ 40 ശതമാനത്തിലധികം പേരും കൊവിഡ് ബാധിതരായെന്നാണ് സൂചന.മിക്രോണ്‍ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായഒമിക്രോണ്‍ ബി.എ 5 ന്റെ ഉപവിഭാഗമാണ് ബി.എഫ് 7. ശക്തമായ അണുബാധയ്ക്കും അതിവേഗ വ്യാപനത്തിനും ശേഷിയുണ്ട്. വാക്സിന്‍ എടുത്തവരിലും രോഗം വരുത്തും. പ്രതിരോധ ശേഷി കൂടിയ വകദേദമല്ലഅമേരിക്കയില്‍ 5 ശതമാനവും യു.കെയില്‍ 7.26 ശതമാനവുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രാജ്യങ്ങളില്‍ വ്യാപനത്തോതും ഗുരുതരാവസ്ഥയും തുലോം കുറവാണ്. ചൈനയില്‍ രൂക്ഷമാണ്. ബീജിംഗില്‍ 40 ശതമാനവും കൊവിഡ് ബാധിതരാണ്.പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് മുഖ്യ ലക്ഷണങ്ങൾവേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 145 പുതിയ അണുബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് നിലവില്‍ സജീവമായ കേസുകള്‍ 4,672 എണ്ണമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...