Connect with us

Hi, what are you looking for?

Exclusive

ഗവർണറുടെ പ്രീതി നഷ്ടപ്പെട്ടവർ ഇനി ആരൊക്കെ ?

ധനമന്ത്രി കെ.എൻ ബാലഗോപാൽ തുടരുന്നതിൽ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ച ഗവർണർ അടുത്തതായി നീങ്ങുന്നത് മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറിപ്പിനെയും ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഇരുവരെയും നിയമിക്കുന്നത് താനാണെന്നും തനിക്ക് ഇവരിലുള്ള പ്രീതി നഷ്ടമായെന്നും മുഖ്യമന്ത്രിക്ക് ഗവർണർ കത്ത് നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ഇക്കാര്യത്തെക്കുറിച്ച് ഗവർണർ കൂടിയാലോചന നടത്തി. ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ച് സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നേടിയെടുത്തെന്നാണ് ഗവർണറുടെ വിലയിരുത്തൽ.

ഗവർണർ ആവശ്യപ്പെടാതെയാണ് എ.ജി നിയമോപദേശം നൽകിയത്. പുനർനിയമനത്തിൽ ഗവർണർക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു. നിയമപരമായി നിലനിൽക്കുമോ എന്നായിരുന്നു സംശയം. സെലക്ഷൻ നടപടികൾ പുരോഗമിക്കവേ ഇത്തരമൊരു ആവശ്യം നിയമപരമായി അംഗീകരിക്കാനാവാത്തതാണെന്ന് ഗവർണർ നിലപാടെടുത്തു. സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും ഏത് നിയമപരിശോധനയിലും നിയമപരമായി നിലനിൽക്കുന്നതാണെന്നും നിയമോപദേശകൻ അറിയിച്ചു. സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഏതാനും പേപ്പറുകൾ അദ്ദേഹം കാട്ടി. ഒപ്പിടാത്ത ഈ പേപ്പറുകളുടെ ആധികാരികത എന്താണെന്ന് ഗവർണർ ചോദിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശമാണെന്ന് പറഞ്ഞ നിയമോപദേശകൻ, പുനർനിയമനത്തിനുള്ള സർക്കാരിന്റെ ആവശ്യം പരിഗണിക്കണമെന്ന് നിർബന്ധിച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പും സീലുമില്ലാത്ത ഉപദേശത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് ഗവർണർ പറഞ്ഞപ്പോൾ, ഒപ്പും സീലുമുള്ള നിയമോപദേശം ഉടൻ ഹാജരാക്കാമെന്നായിരുന്നു നിയമോപദേശകന്റെ മറുപടി.

പുനർനിയമനത്തിന് നിയമപരമായി തടസമില്ലെന്നും കണ്ണൂർ യൂണിവേഴ്‌സിറ്റി ആക്ടിൽ വി സിയുടെ പ്രായപരിധി അറുപത് വയസാണെങ്കിലും യുജിസി മാനദണ്ഡത്തിൽ ഇങ്ങനെയില്ലെന്നും അഡ്വക്കേറ്റ് ജനറലിന്റെ എട്ടുപേജുള്ള നിയമോപദേശത്തിലുണ്ടായിരുന്നു. യുജിസി മാനദണ്ഡത്തിന് വിരുദ്ധമായതിനാൽ സർവകലാശാലാ ചട്ടം നിലനിൽക്കില്ല. ഗവർണർ പുനർനിയമന ശുപാർശ അംഗീകരിക്കുകയാണെങ്കിൽ, സെർച്ച് കമ്മിറ്റി വിജ്ഞാപനം പിൻവലിക്കണമെന്നും പ്രോചാൻസലറായ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ പുനർനിയമനത്തിന് ശുപാർശ നൽകാൻ അനുവദിക്കണമെന്നും എ.ജിയുടെ ഉപദേശത്തിലുണ്ടായിരുന്നു.

ഉന്നതവിദ്യാഭ്യാസ മന്ത്രിയും എ.ജിയുടെ നിയമോപദേശം രാജ്ഭവനിലേക്ക് അയച്ചു. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച ഫയലിൽ നടപടി തുടരുകയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശ സ്വീകരിക്കാൻ ഗവർണർ സമ്മതിക്കുകയുമായിരുന്നുവെന്നാണ് ഗവർണർ മുഖ്യമന്ത്രിക്ക് നേരത്തേ അയച്ച കത്തിൽ വിശദീകരിക്കുന്നത്. പുനർനിയമനത്തിന് സർവകലാശാലാ നിയമത്തിൽ വകുപ്പുണ്ടെങ്കിലും നിയമിക്കപ്പെടുമ്പോൾ അറുപത് വയസ് കഴിയരുതായിരുന്നു. യുജിസി മാനദണ്ഡത്തിൽ പ്രായപരിധി പറയുന്നില്ലെങ്കിലും പുനർനിയമനത്തിന് വ്യവസ്ഥയില്ല. നിയമനം സെർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന പാനലിൽ നിന്നായിരിക്കണം. ഇത് മറച്ചുവച്ചായിരുന്നു എ.ജിയുടെ നിയമോപദേശമെന്ന് ഗവർണർ പറയുന്നു.

സർവകലാശാലാ നിയമപ്രകാരം പ്രോ ചാൻസലറായ മന്ത്രിക്ക് ഭരണകാര്യങ്ങളിൽ ഇടപെടാനാവില്ലെന്നിരിക്കെയാണ് വി സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി വിജ്ഞാപനം റദ്ദാക്കാൻ മന്ത്രി ബിന്ദു കത്തിലൂടെ ആവശ്യപ്പെട്ടത്. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ കണ്ണൂർ സർവകലാശാല നിയമത്തിലെ സെക്ഷൻ10 പ്രകാരം തടസമില്ലെന്നും ഇതിന് പ്രായപരിധി തടസമല്ലെന്നുമായിരുന്നു ഒരു കത്തിലുണ്ടായിരുന്നത്. പ്രോ ചാൻസലർ എന്ന നിലയിലുള്ള അവകാശമുപയോഗിച്ച് ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാൻ ശുപാർശ ചെയ്യുന്നെന്നാണ് രണ്ടാംകത്ത്. ഈ കത്തുകളിലൂടെ മന്ത്രി ബിന്ദു അധികാരദുർവിനിയോഗം നടത്തിയെന്നാണ് ഗവർണറുടെ വിലയിരുത്തൽ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...