Connect with us

Hi, what are you looking for?

Exclusive

ഫേസ്ബുക്ക് പ്രതികരണ പോരാളിയായി വിദ്യാഭ്യാസ മന്ത്രി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്ര വിജയത്തിലേക്ക് കുതിച്ച കയറിയപ്പോൾ പ്രതികരണവുമായി മന്ത്രി ശിവൻകുട്ടി.
ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരണം വാരി വിതറുകയായിരുന്നു ശിവൻകുട്ടി ഇന്നലെ. രൂപം കൊണ്ടപ്പോൾ മുതൽ കോൺഗ്രസിനെ പിന്തുണച്ച ചരിത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തൃക്കാക്കരയ്ക്ക് ഉള്ളത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
2011ൽ ബെന്നി ബെഹന്നാനും 2016ലും 2021ലും പിടി തോമസും മണ്ഡലത്തിൽ വിജയച്ചതിൻറെ പട്ടിക പങ്കുവെച്ചുകൊണ്ടാണ് വി ശിവൻകുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണച്ച ഏവർക്കും നന്ദിയെന്നും വിജയിക്ക് അഭിനന്ദനങ്ങളെന്നും വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.അതേസമയം തൃക്കാക്കര മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലേക്കാണ് ഉമ തോമസ് അടുക്കുന്നത്. 2011ൽ ബെന്നി ബെഹന്നാന് ലഭിച്ച 22,406 വോട്ടിൻറെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻവിജയം നേടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുകയാണ് മന്ത്രി വി.ശിവൻകുട്ടി. ‘41ൽ നിന്നും 41ലേക്ക് ഒരു കുതിപ്പായിരുന്നു. രാജി പോലും..’ മന്ത്രി കുറിച്ചു. എൽഡിഎഫ് ഇത്തവണ വോട്ട് ഉയർത്തുകയാണ് തൃക്കാക്കരയിൽ ചെയ്തതെന്നാണ് സിപിഎം നേതാക്കളുടെ വാദം. യുഡിഎഫിന്റെ സീറ്റെണ്ണം ഒന്നും കൂടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനെ അഭിനന്ദിക്കാനും ശിവൻകുട്ടി മറന്നിട്ടില്ല.

ഡോ. ജോ ജോസഫ് താങ്കൾ തല ഉയർത്തിത്തന്നെയാണ് പോരാട്ട രംഗത്ത് നിന്ന് മടങ്ങുന്നത്. ഇത്രയും ക്രൂരമായ ദുഷ്പ്രചാരണം സമീപകാല തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടില്ല. ഡോ. ജോ ജോസഫും പത്നി ഡോ. ദയ പാസ്കലും അഭിനന്ദനം അർഹിക്കുന്നു..
സമചിത്തതയോടെ തെരഞ്ഞെടുപ്പ് നേരിട്ടതിന്… പ്രതികരണത്തിൽ മാന്യത പുലർത്തിയതിന്..എന്നാണ് ജോ ജോസഫിനെ പറ്റി മന്ത്രി കുറിച്ചത്. സാധാരണ എൽഡിഎഫ് നേതാക്കളുടെ പ്രതികരണത്തിൽ നിന്ന് മാന്യമായും ജോ ജോസഫ് കാര്യങ്ങളോട് പ്രതികരിച്ചത് എന്ന് പറയാതിരിക്കാനാവില്ല.

തൃക്കാക്കര തിരഞ്ഞെടുപ്പ് കെ റെയിലിന്റെ ഹിതപരിശോധനയല്ലെന്നും കെ റെയിലും തിരഞ്ഞെടുപ്പു ഫലവുമായി ബന്ധമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ സംബന്ധിച്ച നിർദേശം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന പത്രികയിലാണ് ഉണ്ടായിരുന്നത്. ആ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 99 സീറ്റ് ലഭിച്ചു. ബന്ധപ്പെട്ട അനുമതികൾ ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകും. തോൽവിയുടെ കാരണങ്ങൾ ബൂത്തു തലംവരെ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുമെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു….
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ 23,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ തോമസിന് ലഭിച്ചിരിക്കുന്നത്. അതിനിടെ യുഡിഎഫിൻറെ പ്രചാരണം നയിച്ച വിഡി സതീശനെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...