Connect with us

Hi, what are you looking for?

Exclusive

എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച്‌ കവി ബാലചന്ദ്രൻ ചുള്ളിക്കാട് .
ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് എളമക്കര മേനോൻപറമ്പ് മേഖലയിൽ പ്രചാരണം നടന്നത്. മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി, അസി. പ്രൊഫസർ വി ആർ പ്രമോദി,പൊന്നാനി എംഎൽഎ നന്ദകുമാർ എന്നിവരും പ്രചാരണത്തിൽ പങ്കെടുത്തു. വീടുകൾ കയറിയായിരുന്നു പ്രചാരണം. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ചുള്ളിക്കാട് വോട്ടർമാരോട് അഭ്യർഥിച്ചു.
മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കിൽ എൽഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിൽ പങ്കെടുത്തതെന്നും എല്ലാ തെര‍ഞ്ഞെടുപ്പിലും എൽഡിഎഫിനായി പ്രവർത്തിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ൽഡിഫ് ജയിച്ച് മാറ്റം കൊണ്ടുവരും എന്നും ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...