Connect with us

Hi, what are you looking for?

News

സിപിഎമ്മിന്റെ നുണകളെ തെളിവുനിരത്തി വലിച്ചു കീറി വിടി ബല്‍റാം

രാജ്യത്തെ പെട്രോൾ- ഡീസൽ വിലകളെ ഉയർത്തി നിർത്തുന്നത് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഭീകരതയാണെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ സിംഗ് സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ എന്നും വി ടി ബൽറാം ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാമിന്റെ പ്രതികരണം. പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുന്നു. കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തി വരുന്ന അതിഭീമമായ എക്‌സൈസ് ഡ്യൂട്ടിയിൽ അൽപ്പം ഇളവ് അവർ വരുത്തിയതിനാലാണ് പെട്രോളിനും ഡീസലിനും വില കുറയുന്നത്. ഡ്യൂട്ടി ഇനിയും കുറച്ചാൽ അതനുസരിച്ച് എണ്ണവില ഇനിയും കുറയും. കേന്ദ്രത്തിനൊപ്പം സംസ്ഥാനം കൂടി നികുതി നിരക്ക് കുറക്കാൻ തയ്യാറായാൽ ഇവിടത്തെ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിക്കും. എണ്ണ വില നിയന്ത്രിക്കാനുള്ള അധികാരം മൻമോഹൻ സിംഗ് സർക്കാർ എണ്ണക്കമ്പനികൾക്ക് വിട്ടുകൊടുത്തതിനാലാണ് പെട്രോളിനും ഡീസലിനും വില വർദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇത്ര നാളും ജനങ്ങളോട് നുണപ്രചരണം നടത്തിയ സിപിഎമ്മുകാർ ഇനിയെങ്കിലും സത്യം അംഗീകരിക്കാൻ തയ്യാറാവുമോ? അതോ നരേന്ദ്രമോഡി സർക്കാരിനെ ജനരോഷത്തിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള പതിവ് പരിശ്രമങ്ങളുമായി കോൺഗ്രസ് വിരുദ്ധ പ്രചരണങ്ങൾ തന്നെ തുടരുമോ? ഇനിയെങ്കിലും മനസ്സിലാക്കുക, പെട്രോൾ, ഡീസൽ വിലകളെ ഉയർത്തി നിർത്തുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയാണ്, അല്ലാതെ ഉൽപ്പാദനച്ചെലവിന്റെ അടിസ്ഥാനത്തിൽ എണ്ണക്കമ്പനികൾക്ക് സമയാസമയം വരുത്തേണ്ടി വരുന്ന നേരിയ ഏറ്റക്കുറച്ചിലുകളല്ല. ഇന്ധനവില നിയന്ത്രിക്കാനുള്ള പ്രായോഗിക അധികാരം ഇപ്പോഴും സർക്കാരുകളുടെ കയ്യിൽത്തന്നെയാണ്- വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, രാജ്യത്ത് പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു. കേരളത്തിൽ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡീസലിന് 106.74 രൂപയും ഡീസലിന് 92.63 രൂപയുമായി. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധനവില കുറഞ്ഞത്. കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറയ്ക്കാൻ തീരുമാനിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയുമാണ് കുറച്ചത്. പണപ്പെരുപ്പം രൂക്ഷമായതോടെയാണ് കേന്ദ്ര സർക്കാർ നികുതി കുറച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...