Connect with us

Hi, what are you looking for?

Exclusive

ഇനി കേരളത്തിൽ മോദി ഭരണം

കേരളത്തിൽ മോദി മോഡൽ നടപ്പാക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാനുളള അവസരം നൽകുന്നുണ്ടോയെന്നും വീട് കിട്ടുന്നുണ്ടോയെന്നും ചോദിച്ച കണ്ണന്താനം ഇതൊക്കെ കഴിഞ്ഞ എട്ടു വർഷം കൊണ്ട് മോദി സർക്കാർ ഇന്ത്യയിൽ നടപ്പിലാക്കിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.
എന്തു കൊണ്ട് മോദി മോഡൽ കേരളത്തിലും നടപ്പാക്കികൂടാ, ബിജെപി തൃക്കാക്കരയിൽ ജയിച്ചാൽ അത് തുടങ്ങും, കണ്ണന്താനം പറഞ്ഞു. ബിജെപിയുടെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു പ്രതികരണം.

അൽഫോൺസ് കണ്ണന്താനം പറഞ്ഞത്- ഇവിടെ എന്താ നടക്കുന്നത്? കുറേ ചർച്ചകൾ. എംഎം മണി ഇടമലക്കുടിയിലെ ആളുകളെ വിവരദോഷികൾ എന്ന് പറഞ്ഞു. ആരാണ് വിവരദോഷി? നാട്ടിൽ നടത്താനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. ബുദ്ധിയും കഴിവുമുള്ള മനുഷ്യർ. പക്ഷേ, ഭരിക്കുന്നവർ ഇങ്ങനെയായിപ്പോയി. ജനങ്ങൾക്ക് ജീവിക്കാനുള്ള അവസരം കൊടുക്കുന്നുണ്ടോ, വീട് കിട്ടുന്നുണ്ടോ, അവർക്ക് ആശുപത്രിയിൽ പോകാൻ സാധിക്കുമോ, മരുന്ന് കിട്ടുമോ, കുടിവെള്ളം കിട്ടുമോ? ഇക്കാര്യങ്ങൾ എല്ലാം കഴിഞ്ഞ എട്ട് വർഷംകൊണ്ട് മോദി സർക്കാർ ചെയ്തുകഴിഞ്ഞ കാര്യങ്ങളാണ്, കണ്ണന്താനം പറഞ്ഞു. കാര്യങ്ങൾ ചെയ്തു കാണിച്ചുതന്ന സർക്കാരാണ് മോദി സർക്കാർ. എന്തുകൊണ്ട് നമുക്ക് മോദിയുടെ മോഡൽ കേരളത്തിൽ നടപ്പാക്കിക്കൂടാ. നമുക്ക് തൃക്കാക്കരയിൽ തുടങ്ങാമല്ലോ, ഒരു എംഎൽഎയെ ഇവിടെ തിരഞ്ഞെടുത്താൽ, അദ്ദേഹം അത് കാണിച്ച് കൊടുക്കും. ജീവിതത്തിൽ കാണിച്ചുകൊടുത്ത ആളാണ്, എന്തൊക്കെ ചെയ്യാമെന്ന്, എന്തുകൊണ്ട് പുതിയ ആളെ തിരഞ്ഞെടുത്ത് വ്യത്യാസമൊന്ന് വരുത്തികൂടാ ? അദ്ദേഹം ചോദിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. തൃക്കാക്കരയിൽ കാലുറപ്പിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് കുറച്ച് പണിപ്പെട്ട കാര്യമാണ്. 2016ൽ നിന്ന് 2021 എത്തുമ്പോൾ വോട്ടിൽ വലിയ രീതിയിലുള്ള ഇടിവാണ് തൃക്കാക്കരയിൽ സംഭവിച്ചിട്ടുള്ളത്. 2016ൽ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തിൽ 21247 വോട്ടുകളാണ് ആകെ ലഭിച്ചത്. എന്നാൽ 2021ൽ ഇത് 15,218 വോട്ടുകളായി കുറഞ്ഞു. അതേസമയം, തൃക്കാക്കരയിൽ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ തിരക്കുപിടിച്ച പ്രചാരണത്തിലാണ്. എൽഡിഎഫിന് വേണ്ടി ഡോ ജോ ജോസഫാണ് തൃക്കാക്കരയിൽ മത്സരിക്കുന്നത്. അന്തരിച്ച കോൺ​ഗ്രസ് നേതാവ് പിടി തോമസിന്റെ ഭാര്യ ഉമ തോമസാണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...