Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ വേണ്ടെന്ന് പിണറായി….ജയരാജനെ തള്ളി പാർട്ടി

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ k റെയിൽ വിഷയമാക്കരുത് എന്ന് പിണറായി. പ്രചരണ വേളയിൽ ഒരിടത്തും k റെയിൽ വിഷയം പറയരുതെന്നാണ് പിണറായിയുടെ ഉത്തരവ് . കെ റെയിൽ തിരിച്ചടിയാകുമെന്നുറപ്പായതോടെ തൃക്കാക്കര തിരഞ്ഞെടുപ്പിലെ സിപിഎം അടവ് നയം പൊളിച്ചെഴുതുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
കെ റെയിൽ മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകും എന്നായിരുന്നു പ്രചാരണം തുടങ്ങുന്ന സമയത്ത് സിപിഎം കൈക്കൊണ്ട നിലപാട് . എന്നാലിപ്പോൾ അതെല്ലാം മാറ്റിപ്പറഞ്ഞു കൊണ്ട് കെ റെയിൽ പെട്ടീലാക്കി ഒതുക്കുകയാണ് പിണറായി . ഇതിന്റെ ഭാഗമായി തന്നെയാണ് കെ റെയിൽ കുറ്റിയിടലും നിർത്തി വെച്ചത് . കെ റെയിൽ മഞ്ഞ കുറ്റികൾ മാറ്റി സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ ഉള്ള തീരുമാനമായിരുന്നു കൈക്കൊണ്ടത് . റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു . കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സമരക്കാരും പൊലീസുമായുള്ള നിരന്തര സംഘര്‍ഷങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം സർക്കാർ എടുത്തെങ്കിലും തൃക്കാക്കര തിരഞ്ഞെടുപ്പ് തന്നെയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന് നിശ്ചയം.

ഇതോടെ മഞ്ഞ കുറ്റിയിൽ കെ റെയിൽ എന്ന് രേഖപ്പെടുത്തി സിൽവര്‍ ലൈൻ കടന്ന് പോകുന്ന ഇടങ്ങളിൽ സ്ഥാപിക്കുന്ന രീതി ഇനി ഉണ്ടാകില്ല. പകരം ജിപിഎസ് ഉപയോഗിച്ചോ ജിപിഎസ് സംവിധാനമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ സര്‍വെ നടത്തും. ജിയോ ടാഗിംഗ് വഴി അതിരടയാളങ്ങൾ രേഖപ്പെടുത്തും. കേരള റെയിൽവെ ഡെവലപ്മെന്റ് കോര്‍പറേഷന്റെ നിര്‍ദ്ദേശമനുസരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. സ്ഥലം ഉടമയുടെ അനുമതിയോടെ കല്ലിടാമെന്നും കെട്ടിടങ്ങൾ മതിലുകൾ എന്നിവടങ്ങളിൽ അടയാളം ഇടാമെന്നും നിര്‍ദ്ദേശങ്ങളുയര്‍ന്നിരുന്നെങ്കിലും ഇനി ജിയോ ടാഗിംഗ് മാത്രം മതിയെന്നാണ് റവന്യു വകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നത്.
കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘര്‍ഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിര്‍പ്പുയര്‍ന്നത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവര്‍ ലൈനിനെ അനുകൂലിച്ച് സര്‍ക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവര്‍ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിര്‍ത്തിവച്ചതും വലിയ ചര്‍ച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം. എന്നാൽ കല്ലിടൽ മാത്രമാണ് നിര്‍ത്തിയിട്ടുള്ളതെന്നും സര്‍വെ നടപടികളുമായി കെ റെയിൽ മുന്നോട്ട് പോകുക തന്നെയാണെന്നും എംഡി അജിത് കുമാറിന്റെ പ്രതികരണം. 190 കിലോമീറ്ററിലാണ് സിൽവര്‍ ലൈൻ സര്‍വെ പൂര്‍ത്തിയായത്. ഇനി 340 കിലോമീറ്റര്‍ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സര്‍വെക്ക് സഹായം നൽകും.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും തൃക്കാക്കര തിരഞ്ഞെടുപ്പിൽ കെ റെയിൽ തിരിച്ചടിക്കാൻ തുടങ്ങിയതോടെ മഞ്ഞക്കുറ്റിക്കൊപ്പം കെ റെയിൽ എന്ന വാക്കു തന്നെ മുക്കുകയാണ് സിപിഎം . പകരം വേണമെങ്കിൽ വികസനം എന്ന് മാത്രം പറയാമെന്നാണ് നിർദ്ദേശം . എന്നാൽ ആ വികസനം കെ റെയിൽ എന്ന പേര് പറഞ്ഞു കൊണ്ട് വിശദീകരിക്കരുതെന്നും നിർദ്ദേശമുണ്ട്.


സിൽവർ ലൈൻ , കെ റെയിൽ എന്നീ വാക്കുകൾ ഒഴിവാക്കി പകരം കെ പി സി സി അധ്യക്ഷ കെ സുധാകരൻ പിണറായി വിജയനെതിരെ പറഞ്ഞ നായ പരാമസ്‌റഹം പരമാവധി പൊലിപ്പിച്ചു കാട്ടുകയും പറഞ്ഞു സഹതാപ തരംഗം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇനിയുള്ള പ്രചാരണ മാർഗം.
തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ നേതൃ സ്ഥാനത്തുള്ള സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഹൈ പൗഡർ സംഘത്തിന്റേതാണ് പുതിയ ഈ അജണ്ട. തിടുക്കപ്പെട്ട് കെ സുധാകരനെതിരെ കേസ് എടുത്തതിനു പിന്നിലെ ലക്ഷ്യവും ഇത് തന്നെ . പ്രചരണത്തിലുടനീളം സുധാകരന്റെ നായ പരാമർശം നിറഞ്ഞു നിൽക്കണമെന്നാണ് നിർദ്ദേശം.
അതുകൊണ്ട് തൃക്കാക്കര തിരഞ്ഞെടുപ്പ് കഴിയും വരെ കെ റെയിൽ മാളത്തിലൊളിക്കുമെന്നാണ് സൂചന . എന്നാലിത് തിരിച്ചടിയായിരിക്കുന്നത് യഥാർത്ഥത്തിൽ ഇ പി ജയരാജൻ സഖാവിനാണ് . കെ റെയിൽ മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാകുമെന്നു വീമ്പു പറഞ്ഞ ഇ പി ജയരാജൻ ഇപ്പോൾ പിണറായിയുടെ ശകാരം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ഇതോടെ കെ റെയിൽ എന്ന വാക്കിനെ മാറ്റി വികസനം എന്ന വാക്കു തിരുകി കയറിട്ടാനുള്ള പരാക്രമത്തിലാണ് ഇ പി ജയരാജൻ അടക്കമുള്ള നേതാക്കളിപ്പോൾ.
എന്തായാലും പിണറായിയുടെ ഈ ബുദ്ധി എത്ര കണ്ട് പ്രാവർത്തികമാവും എന്ന് തൃക്കാക്കര തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം അറിയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...