Connect with us

Hi, what are you looking for?

Exclusive

സുപ്രീം കോടതി വിധി സ്വാഗതാർഹം ; സർക്കാരുകൾ നടപടികളിൽ മാറ്റം വരുത്തണം

ജി.എസ്.ടി. യുമായി ബന്ധപ്പെട്ട എല്ലാ നിയമനിർമാണങ്ങൾക്കും, ആവശ്യമായ പ്രത്യേക ഇളവുകൾ നൽകുന്നതിനും, ജി.എസ്.ടി  കൗൺസിലിന്റെ അംഗീകാരം വേണമെന്ന നിലപാടിലായിരുന്നൂ കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും. എന്നാൽ, ജി.എസ്.ടി.നിയമങ്ങളിൽ  ജനങ്ങൾക്കും, നികുതിദായകർക്കും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്, കൗൺസിലിന്റെ ശുപാർശ ആവശ്യമില്ലെന്നും, കൗൺസിൽ നൽകുന്ന എല്ലാ ശുപാർശകളും അതേപടി അംഗീകരിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു.

അതേസമയം വിധി വളരെ പ്രധാനപ്പെട്ടതും രാജ്യത്തെ നികുതി ഘടനയിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലും ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നതുമാണെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്‌ടി കൗൺസിലിന്റെ നികുതി സംബന്ധിച്ചുള്ള ശുപാർശകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്നവയല്ലെന്നും വിധിയിലൂടെ സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട കാര്യംമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജിഎസ്‌ടി നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയ കാലം മുതൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച നിലപാടുകളെ സാധൂകരിക്കുന്ന വിധിയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പുറപ്പെടുവിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഈ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന സർക്കാർ ജി.എസ്.ടി. നിയമങ്ങളിലെ വ്യാപാരിദ്രോഹപരമായ വകുപ്പുകൾ റദ്ദ് ചെയ്യുന്നതിന് തയ്യാറാകണം. കൂടാതെ, ജി.എസ്.ടി. യുടെ ആരംഭ ഘട്ടത്തിലെ 3 വർഷങ്ങളിലെ അസ്സസ്സ്മെന്റുകൾ, ഏറ്റവും ലഘുതരമായ രീതിയിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര  ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...