Connect with us

Hi, what are you looking for?

Exclusive

വടികൊടുത്ത് ജയരാജൻ അടിമേടിക്കരുത് വി ഡി സതീശൻ

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ പരാമർശത്തിന് വിശദീകരണം നൽകി  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകൾ കണ്ണൂരുകാർ തമ്മിൽ സാധാരണ പറയുന്നതാണ്.     തൃക്കാക്കരയിൽ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയർത്തി കൊണ്ട് വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി.

കെ. സുധാകരൻ നടത്തിയ പരാമർശം അടഞ്ഞ അധ്യായമാണെന്നും പരാമർശത്തിന് കാരണമായ സാഹചര്യം ഇന്നലെ തന്നെ സുധാകരൻ വിശദീകരിച്ചതാണെന്നും വി.ഡി സതീശൻ പറഞ്ഞു.  യുഡിഫ് ദുർബലമായി എന്ന് വെറുതെ പറഞ്ഞുകൊണ്ട് നടക്കുന്ന സി.പി.ഐ.എമ്മിനെ വിമർശിച്ച വി ഡി സതീശൻ

 ……………  കോൺഗ്രസ് നേതാക്കൾക്കും വനിതകൾക്കും എതിരെ സി.പി.ഐ.എമ്മുകാര്  നടത്തിയ അത്യന്തം മോശമായ പരാമർശങ്ങളിൽ ഒന്നിൽ പോലും മാപ്പ് പറഞ്ഞിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു . വളരെ മോശമായ പരാമർശങ്ങൾ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളിൽ നിന്നും ഉണ്ടായത് കേരളം മറന്നിട്ടില്ല. പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ പിന്നോട്ടുപോകാൻ സിപിഎം നേതാക്കൾ തയാറായതുമില്ല.

കോൺഗ്രസ് നേതാക്കളെയും വനിതകളെയും വ്യക്തിപരമായ മോശമായ രീതിയിൽ ആക്ഷേപിച്ച സിപിഎം നേതാക്കൾ ഒരിക്കൽപ്പോലും മാപ്പോ ഖേദപ്രകടനമോ നടത്തിയിട്ടില്ല. പകരം ഈ ആവശ്യത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു ,   സിപിഎം നേതൃത്വം മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവും മരണപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുമായ മുല്ലപ്പള്ളി ഗോപാലനെ അട്ടംപരതി കോവാലൻ എന്നാണ് പിണറായി വിജയൻ ആക്ഷേപിച്ചത് ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചു തന്റെ അണികളുടെ കൈകളാൽ 51 വെട്ട് കിട്ടി പോസ്റ്റ്മാർട്ടം ടേബിളിൽ കിടക്കുന്ന ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തെ കുലംകുത്തി എന്ന് വിളിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എൻ കെ പ്രേമചന്ദ്രനെ പരനാറി എന്ന് പരസ്യമായി വിളിച്ചു. ഏറ്റവും ഒടുവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ആ നാവിൽ നിന്ന് ഉതിർന്ന വാക്കുകൾ തൃക്കാക്കരയിലെ മാത്രമല്ല കേരളത്തിന്റെ പൊതുസമൂഹത്തെ ഒന്നാകെ

സങ്കടപ്പെടുത്തുന്നതായിരുന്നു ജനഹൃദയങ്ങളിൽ എന്നും തിളക്കത്തോടെ നിൽക്കുന്ന പി ടി തോമസിനെ അവഹേളിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് സുവർണ്ണാവസരമാണെന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ ഇതിനെതിരെ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. ഇതിൽ ഒന്നും പിണറായി വിജയൻ മാപ്പ് പറഞ്ഞ് കണ്ടില്ല.

എൽഡിഎഫ് കൺവീനറായിരിക്കെ രമ്യാ ഹരിദാസിനെ ആക്ഷേപിച്ച വിജയരാഘവൻ മാപ്പ് പറഞ്ഞില്ല ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറഞ്ഞില്ല. സിന്ധു ജോയിയെ അഭിസാരിക എന്ന് വിളിക്കുകയും ലതികാ സുഭാഷിനെ ആക്ഷേപിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദൻ പറഞ്ഞില്ല മാപ്പ്.  ക്ഷേത്ര വിശ്വാസികളെ ആക്ഷേപിച്ച ശ്രീമതി പറഞ്ഞില്ല മാപ്പ് സഹപ്രവർത്തകയെ പീഡിപ്പിച്ച പികെ ശശിയും മാപ്പ് പറഞ്ഞില്ല ധർമ്മജനെ ജാതീയമായി ആക്ഷേപിച്ച സൈബർ ന്യായീകരണങ്ങൾ പറഞ്ഞില്ല മാപ്പ് ഈ അവസരങ്ങളിലൊന്നും മാപ്പ് പറയാത്ത സിപിഎം നേതാക്കൾ ഇപ്പോൾ കെ സുധാകരൻ എംപിക്കെതിരെ മുറവിളി കൂട്ടുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം ? ജോജോസ്ഫ് സഭയുടെ സ്ഥാനാർഥി   എന്ന് പറഞ്ഞത് പി സി ജോർജ് അല്ലെന്നും വി ഡി ചോദിച്ചു . മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...