Connect with us

Hi, what are you looking for?

Exclusive

സർക്കാറിനെതിരെ ജനരോഷം ഇളക്കി വിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗ്രതവേണം – പിണറായി

കേരളത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തുകയാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന ക്രൈംബ്രാഞ്ചിന് കീഴിൽ രൂപീകരിച്ച ഇക്കണോമിക് ഒഫൻസ് വിങ്, കണ്ണൂർ സിറ്റി പോലീസ് ജില്ലാ ഫോറൻസിക് സയൻസ് ലാബ്, പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ പോലീസ് സ്റ്റേഷനുകളിലെ വനിത, ശിശുസൗഹൃദ ഇടം തുടങ്ങിയവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും ഏറെ മുന്നിലായിട്ടും ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് ഇരയാവുന്നവരിൽ ഭൂരിപക്ഷവും മലയാളികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം വൈരുധ്യമാണ്. ഇത്തരം അബദ്ധങ്ങളെ സംബന്ധിച്ച വിവരങ്ങൾ പലതവണ പുറത്തുവന്നിട്ടും മലയാളി വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ വീഴുന്നു എന്നത് ഗൗരവമായി പരിശോധിക്കണം. ഉത്തരേന്ത്യയിലും വിദേശത്തുമായി പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. മുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും പേര് ഉപയോഗിച്ച് പോലും വ്യാജസന്ദേശങ്ങൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നു. ഇടക്കാലത്തായി സജീവമായ മറ്റൊരു തട്ടിപ്പാണ് ഉടനടി വായ്പ നൽകാനുള്ള ആപ്പുകൾ. പ്രത്യേകിച്ച് രേഖകൾ ഒന്നും തന്നെയില്ലാതെ വായ്പകൾ നൽകാമെന്നാണ് ഇവരുടെ വാഗ്ദാനം. ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ കോൺടാക്ട് ലിസ്റ്റ് ഉൾപ്പെടെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിലെത്തുന്നു. ഇതുപയോഗിച്ച്, വായ്പ എടുത്തവരേയും കോൺടാക്ട് ലിസ്റ്റിലുള്ളവരേയും സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

ഇങ്ങനെ പണം നഷ്ടപ്പെട്ട ധാരാളം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനെല്ലാം അറുതി വരുത്തുകയാണ് പുതിയ യൂനിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. മികച്ച സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയവുമുള്ള ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിലുള്ളത്. ഇതിലേക്ക് മാത്രമായി 226 എക്‌സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയൽ തസ്തികകളും പുതുതായി സൃഷ്ടിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് സർക്കാറിനെതിരെ ജനരോഷം ഇളക്കി വിടാൻ ശ്രമിക്കുന്ന ഛിദ്രശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാവുന്ന ഒന്നും സംഭവിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...