Connect with us

Hi, what are you looking for?

Health

രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് ; പ്രധാന മന്ത്രിയുടെ അവലോകന യോഗം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക .

ഡല്‍ഹി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹ്യചരത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുളള കോവിഡ് അവലോകന യോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് 12 മണിയ്ക്ക് ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കൊവിഡ് സാഹചര്യം സംബന്ധിച്ച അവതരണം നടത്തും.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്തി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്. അടുത്ത തരംഗം ശക്തിപ്രാപിക്കുന്നതിനെതിരെ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നേരത്തെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ പല സംസ്ഥാനങ്ങളും വീണ്ടും മാസ്‌ക് ഉപയോഗിക്കുന്നത് കര്‍ശനമാക്കിയിരുന്നു. കഴിഞ്ഞ 810 ദിവസത്തിനിടെ കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് തരംഗങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍, വിദഗ്ധരും ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ചില നിര്‍ദേശങ്ങള്‍ ആരോഗ്യമന്ത്രി നല്‍കിയിട്ടുണ്ട്.

അതിനിടെ രാജ്യത്ത് 12 വയസിന് താഴെയുള്ള കുട്ടികളില്‍ 3 വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രസ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യഅനുമതി നല്‍കി. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ , ബയോളജിക്കല്‍ ഇ ലിമിറ്റഡിന്റെ കോര്‍ബെവാക്സ് , കാഡില്ല ഹെല്‍ത്ത് കെയറിന്റെ സൈക്കോവ്ഡി എന്നിവക്കാണ് അനുമതി നല്‍കിയത്.കൂടുതല്‍ വാക്സിനുകള്‍ക്ക് അനുമതി ലഭിച്ചതോടെ രാജ്യത്ത് കുട്ടികള്‍ക്കുള്ള കുത്തിവെപ്പിന് ആരോഗ്യമന്ത്രാലയം ഉടന്‍ അനുമതി നല്‍കിയേക്കും. നിലവില്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാനുള്ള അനുമതി ഉള്ളത്.വാക്‌സിനുകള്‍ ക്യത്യമായി വിതരണം ചെയ്ത് പ്രതിരോധം ശക്തമാക്കാനാണ് കേന്ദ്ര നീക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...