Connect with us

Hi, what are you looking for?

Kerala

നടിയെ അക്രമിച്ച കേസ്: കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത്; പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണം, അനൂപിനെ പഠിപ്പിച്ച് അഭിഭാഷകന്‍;

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സാക്ഷിമൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ ശബ്ദരേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. അഭിഭാഷകന്‍ രാമന്‍പിള്ളയും ദിലീപിന്റെ സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിനെക്കുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ സാക്ഷിയായ അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്നത്.സുനി ദീലീപിന് കത്തയിച്ചത് 2017 ഏപ്രിലിലായിരുന്നു. പണം ആവശ്യപ്പെട്ടുകൊണ്ടാണ് കത്തയച്ചത്.അനൂപും അഭിഭാഷകനും തമ്മിലുള്ള മറ്റൊരു സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ദിലീപിന്റെ മുന്‍ഭാര്യക്കെതിരെ മൊഴി നല്കാന്‍ മൊഴ്ി നല്കാന്‍ അനൂപിനെ പരിശീലിപ്പിക്കുന്നതായിരുന്നുശബ്ദ രേഖ.

മഞ്ജു വാര്യര്‍ മദ്യപിക്കാറുണ്ടെന്ന് മൊഴി നല്‍കണമൊണ് അഭിഭാഷകന്‍ അനൂപിനോട് പറയുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോയെന്ന അഭിഭാഷകന്റെ ചോദ്യത്തിന് തനിക്ക് അറിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നുമായിരുന്നു അനൂപ് മറുപടി. എന്നാല്‍ മഞ്ജു മദ്യപിക്കുമെന്ന് കോടതിയില്‍ മൊഴി നല്‍കണമെന്ന് അഭിഭാഷകന്‍ അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നത് ശബ്ദരേഖയിലുണ്ട്. ദിലീപ് കഴിഞ്ഞ പത്തുവര്‍ഷമായി മദ്യപിക്കാറില്ലെന്ന് പറയണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെടുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...