Connect with us

Hi, what are you looking for?

Health

രാജ്യത്ത് വീണ്ടും കോവിഡ് കേസില്‍ വര്‍ദ്ധന; നിയന്ത്രണം ശക്തമാക്കി യു.പി.യും ഹരിയാനെയും.

ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മാത്രം ഇരട്ടിയോളം വര്‍ധനയാണ് കോവിഡ് കേസില്‍ ഉണ്ടായിരിക്കുന്നത്.അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍, ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കെടുത്താല്‍ 35% കേസുകളില്‍ വര്‍ധനയുണ്ട്.

ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നില്ലെന്നതാണ് ആശ്വാസകരമാണ്. കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. യുപിയിലെ 7 ജില്ലകളിലും ഹരിയാനയില്‍ 4 ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി.

നേരത്തേ, നിര്‍ബന്ധിത മാസ്‌ക് ഉപയോഗം ഒഴിവാക്കിയ ഡല്‍ഹി ദുരന്തനിവാരണ അഥോറിറ്റിയുടെ നാളത്തെ യോഗത്തില്‍ തുടര്‍നടപടി തീരുമാനിക്കും. ഡല്‍ഹിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.എന്നാല്‍ പ്രതിദിന കോവിഡ് റിപ്പോര്‍ട്ടിങ്ങില്‍ കേരളം ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനു കത്തെഴുതി.

കഴിഞ്ഞ 5 ദിവസമായി കേരളം കോവിഡ് കണക്കുകള്‍ നല്‍കിയിട്ടില്ല. ഈ സമീപനം പ്രതിരോധത്തെ ബാധിക്കുമെന്നും പ്രതിദിന റിപ്പോര്‍ട്ടിങ്ങില്‍ മുടക്കം പാടില്ലെന്നുമാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ കേരളത്തിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...