Connect with us

Hi, what are you looking for?

Kerala

നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി; മെയ് 30നകം അന്വേഷണം പൂര്‍ത്തിയാക്കണം:അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്.ഇക്കാര്യം ഡിജിപി ഉറപ്പാക്കണം.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി..അന്വേഷണം മെയ് 30ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്. ഡി.ജി.പി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിനെ ബാധിക്കുന്ന വിധത്തില്‍ പ്രചാരണങ്ങള്‍ പുറത്തേക്ക് കൊടുക്കരുതെന്നം കോടതി പറഞ്ഞു.

നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ.്‌ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം പക്ഷപാതപരമെന്ന് സ്ഥാപിക്കാന്‍ ദിലീപിന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നിക്ഷ്പക്ഷമാകില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എഫ്‌ഐആര്‍ റദ്ദാക്കേണ്ട സാഹചര്യം ഈ കേസിലില്ല. അത്രമേല്‍ സവിശേഷമായ സാഹചര്യത്തില്‍ മാത്രമേ ക്രിമിനല്‍ നടപടിച്ചട്ടം 482 പ്രകാരം എഫ്‌ഐആര്‍ റദ്ദാക്കാനാവൂ. ജാമ്യ ഉത്തരവിലെ കണ്ടെത്തലുകള്‍ ഈ കേസില്‍ കണക്കിലെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്‍കിയ നിര്‍ണായക ശബ്ദരേഖ പുറത്തു വന്നിരുന്നു. ദിലീപിന്റെ അഭിഭാഷകനും സഹോദരന്‍ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്നതായിരുന്നു ശബ്ദ രേഖ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...