ഡല്‍ഹി: രാജ്യത്തെ കൊറോണ വ്യാപനത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 192 കൂടുതല്‍ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ വൈറസ് വ്യാപനം ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ 461 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,558 ആയി ഉയര്‍ന്നു.
0.31 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നാല് പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5,21,751 ആയി. ആകെ 4.30 കോടിയാളുകള്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേര് രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.25 കോടിയായി ഉയര്‍ന്നു. 98.76 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനിടെ രാജ്യത്തെ വാക്സിനേഷന് യജ്ഞം ശക്തമായി പുരോഗമിക്കുകയാണ്. 186.51 കോടി വാക്സിന് ഡോസുകള്‍ ഇതുവരെ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.