Connect with us

Hi, what are you looking for?

Kerala

നടിയെ അക്രമിച്ച കേസ്:- അനൂപിനും സുരാജിനും വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്; ചൊവ്വാഴ്ച പോലീസ് ക്ലബ്ബിലെത്താന്‍ നിര്‍ദേശം: ലക്ഷ്യം കാവ്യയെ ചോദ്യം ചെയ്യും മുന്നെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കല്‍.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ക്രൈംബ്രാഞ്ച്. കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നതിന് മുമ്പ തെളിവുകള്‍ ശക്തപ്പെടുത്തുകയാണ് ലക്ഷ്യം.അതിന് മു്ന്നോടിയായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരീ ഭര്‍ത്താവ് സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് നല്‍കി. ചൊവ്വാഴ്ച ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ സുരാജിനോട് മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അനൂപിനോട് രാവിലെയും ,സുരാജിനോട് ഉച്ചയ്ക്ക് ശേഷം ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ ഇരുവരെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നെങ്കിലും അവര്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നതിനാല്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് ഇരുവരുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ച് മടങ്ങുകയായാിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധരാണെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കാവ്യയെ കുറ്റപ്പെടുത്തിക്കൊണ്ട് സുരാജിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.

അതേസമയം ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇരുവരും മറുപടി കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കിയത്.കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തിയിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം.

കാവ്യയെ ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.ഒപ്പം തന്നെ കേസിലെ തെളിവായ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന ആരോപണത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ചോദ്യംചെയ്യല്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. ഇവരെ ചോദ്യം ചെയ്യുന്നതിന് ഈ മാസം 4നു കോടതി അനുമതി നല്‍കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...