Connect with us

Hi, what are you looking for?

Kerala

യുവ നടിയെ അക്രമിച്ച കേസ്:- കാവ്യയെ ബാലചന്ദ്രകുമാറിന്റെ ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ നീക്കം: അനൂപിനെയും സുരാജിനെയും ഉടനെ തന്നെ ചോദ്യം ചെയ്‌തെക്കും; കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് വെയ്കിയെക്കും. ചോദ്യം ചെയ്യുന്നതിന് മുമ്പായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കല്ലാണ് ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം.അനൂപും സുരാജും അടക്കം നിലവില്‍ നോട്ടീസ് നല്‍കിയിരിക്കുന്നവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി കാവ്യയെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും അന്വേഷണ സംഘം തേടുന്നുണ്ട് . ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നതെന്നാണ് ലഭിക്കുന്ന സൂചന.

എന്നാല്‍ ചോദ്യം ചെയ്യലിന് ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും അറിയിച്ചിരുന്നു.ഇതുസംബന്ധിച്ച്് ഇരുവരും ക്രൈം ബ്രാഞ്ചിന് മറുപടി നല്‍കി.
അനൂപിന്റെയും സുരാജിന്റെയും ഉടനെ തന്നെ ചോദ്യം ചെയ്‌തെക്കുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് ഇരുവരും മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കും.

നേരത്തെ മുതല്‍ തന്നെ കാവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ഊര്‍ജിതമായി നടത്തിയിരുന്നു.എന്നാല്‍ വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടായിരുന്നു കാവ്യ സ്വീകരിച്ചിരുന്നത്. അതേ സമയം കാവ്യയെ ആലുവ പൊലീസ് ക്ലബ്ബില്‍ തന്നെ എത്തിച്ച് ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് നടത്തുന്നത്. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...