Connect with us

Hi, what are you looking for?

Kerala

യുവ നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷ- സമയപരിധി ഇന്ന് അവസാനിക്കും; സമയം നീട്ടികിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.

കൊച്ചി: യുവ നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഏപ്രില്‍ 15നകമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കെണ്ടത്.എന്നാല്‍ മൂന്ന് മാസം കൂടി സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി അടുത്തയാഴ്ച്ചയാണ് പരിഗണിക്കും.കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും കേസുമായി ബന്ധപ്പെട്ട് ഇനിയും സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ ബോദ്ധ്യപ്പെടുത്തും.

ദിലീപിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ നോട്ടീസ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഇതുവരെ ഹാജരായില്ല. ഇതും അന്വേഷണത്തില്‍ കാലതാമസമുണ്ടാക്കിയതായി ചൂണ്ടിക്കാട്ടുന്നു. ഇക്കാരണമുള്‍പ്പടെ കോടതിയെ ബോദ്ധ്യപ്പെടുത്തി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണമെന്നാകും അനേഷ്വണ സംഖം ആവശ്യപ്പെടുക.ഇന്നുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഇനി ബാക്കിയുള്ള നടപടികളുമാകും സംഘം ഇപ്പോള്‍ കോടതിയെ അറിയിക്കുക.

സമയം നീട്ടി വാങ്ങി പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. ഇതിനു മുന്നോടിയായി ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളില്‍ ഹര്‍ജികളുമായി വിചാരണക്കോടതിയെ അന്വേഷണ സംഘം സമീപിച്ചിട്ടുണ്ട്.അതേസമയം കാവ്യയെ എവിടെ വച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുകയാണ്. നടിയെ അക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ കാവ്യയ്ക്കും പങ്കുണ്ടോ എന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാല്‍ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യ.

ദിലീപിന്റെയും കാവ്യയുടേയും പദ്മ സരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യണ്ട എന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിലവിലത്തെ തീരുമാനം. ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ആലുവയില്‍ എത്തിയിരുന്നു. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്.എന്നാല്‍ പദ്മ സരോവരം വീട് ഇതിന് അനുയോജ്യമായ ഇടമല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...