Connect with us

Hi, what are you looking for?

Kerala

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചു: ജാമ്യം റദ്ദാക്കാനുള്ള സുപ്രധാന നീക്കവുമായി ക്രൈംബ്രാഞ്ച്.

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ വിചാരണക്കോടതിയെ സമീപിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചെന്ന് അന്വേഷണസംഘം പറയുന്നു.ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ്. ഇത് ചൂണ്ടിക്കാണിച്ച് ഹര്‍ജി നല്‍കും. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നിര്‍ണായക നീക്കം.പുതിയ തെളിവുകള്‍ നല്‍കിയാവും ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കുക.

നടിയെ ആക്രമിച്ച കേസില്‍ നേരത്തേ ദിലീപിന് ജാമ്യം നല്‍കുമ്പോള്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണോദ്യോഗസ്ഥന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഹൈകോടതിയുടെ ഈ ഇതിന്റെയടിസ്ഥാനത്തിലാണ് വിചാരണക്കോടതിയെ സമീപിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നത്.അന്വേഷണോദ്യോഗസ്ഥനായ ഡി,വൈ.എസ്.പി ബൈജു പൗലോസിനോട് ചൊവ്വാഴ്ച ഈ കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്ന് കോടതിയുമായി ബന്ധപ്പെട്ടതടക്കമുള്ള ചില രേഖകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലൂടെ വന്നതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം നല്‍കാന്‍ അന്വേഷണോദ്യോഗസ്ഥനോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്.ഇതിനിടയിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികളുമായി െ്രൈകം ബ്രാഞ്ച് രംഗത്തുവരുന്നത്.

ഇതില്‍ വധഗൂഢാലോചനയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനാഫലമടക്കം നിരത്തിക്കൊണ്ട് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് വിചാരണക്കോടതിക്ക് മുമ്പാകെ അന്വേഷണസംഘം ഉന്നയിക്കാന്‍ പോകുന്നത്.അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പീച്ചി പോലീസും കാസര്‍കോട് ബേക്കല്‍ പോലീസും രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച രണ്ട് കേസുളുണ്ടായിരുന്നു. ആ സമയത്ത് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം തളളിക്കളയുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...