Connect with us

Hi, what are you looking for?

Exclusive

സുധകാരന്റെ നെഞ്ചിൽ ചവിട്ടി കെ വി തോമസ് സിപിഎമ്മിലേക്ക് …

കെ വി തോമസ് സിപിഎമ്മിലേക്ക്. കോൺഗ്രസ് നേതൃത്വത്തിന്റെ വില്ക്ക് മറികടന്നുകൊണ്ട് പാർടിയ കോൺഗ്രസിൽ പങ്കെടുക്കുമെന്ന് തീരുമാനം എടുത്തിരിക്കുകയാണ് കെ വി തോമസ്. ഹൈക്കമാൻഡ് നിർദ്ദേശത്തെയും കോൺഗ്രസ് നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് കെ വി തോമസിന്റെ ഈ തീരുമാനം.
കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന കെ സുധാകരന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ടാണ് തോമസിന്റെ ഈ തീരുമാനം . ‘പാർട്ടിക്കു പുറത്തെങ്കിൽ പുറത്ത്’ എന്ന് തീരുമാനിച്ചാൽ മാത്രമേ കെ.വി. തോമസിന് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനാകൂ എന്നായിരുന്നു കെ സുധാകരൻ ഇന്നലെ പ്രതികരിച്ചത്. കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കൾ എത്തില്ലെന്നു തന്നെയാണ് പ്രതീക്ഷയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു . എന്നാൽ ഇതിനെല്ലാം പുല്ലു വില നൽകിക്കൊണ്ട് കണ്ണൂർ പാർട്ടി കോൺഗ്രസിലേക്ക്കെ വി തോമ്സ് പോകുന്നതോടെ കെ സുധാകരന് കനത്ത തിരിച്ചടി കൂടിയായിരിക്കുകയാണ്.
കൊണ്ഗ്രെസ്സ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് കെ വി തോമസ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമോ എന്ന ചോദ്യമായിരുന്നു രാഷ്ട്രീയ കേരളത്തിന്റെ കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാന ചർച്ച. അങ്ങനെ കെ വി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്താകുമെന്ന് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു . ‘

ഡൽഹിയിൽ വെച്ച് ഈ വിഷയത്തിൽ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെയാണ് …
വിലക്കു ലംഘിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് നേരത്തേതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കെ. സുധാകരനും ബാധകമാണ്. പാർട്ടി തീരുമാനം ലംഘിച്ചാൽ കെ. സുധാകരനും ബാധകമാകുന്ന നടപടി ആർക്കെതിരെയും ഉണ്ടാകും. പാർട്ടിക്കു പുറത്തുപോകാനുള്ള മനസ്സുണ്ടെങ്കിൽ മാത്രമേ ഈ പരിപാടിയിൽ കെ.വി. തോമസ് പങ്കെടുക്കൂ. അല്ലെങ്കിൽ പങ്കെടുക്കാനാകില്ല. പുറത്തെങ്കിൽ പുറത്ത് എന്ന് തീരുമാനമെടുത്താൽ ഈ പരിപാടിയിൽ പങ്കെടുക്കാം. അദ്ദേഹത്തിന് അങ്ങനെയൊരു മനസ്സില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്’ –
സിപിഎം സെമിനാറിൽ കെ.വി. തോമസ് പങ്കെടുക്കില്ലെന്നു തന്നെയാണ് പ്രതീക്ഷ. ഇന്നു രാവിലെയും അദ്ദേഹത്തോടു സംസാരിച്ചിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുമെന്ന് അദ്ദേഹം എവിടെയും പറഞ്ഞിട്ടില്ല. ചിലപ്പോൾ സസ്പെൻസ് നിലനിർത്തുന്നത് അദ്ദേഹത്തിന്റെ തന്ത്രമായിരിക്കും എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
കെ.വി. തോമസ് കോൺഗ്രസ് വിരുദ്ധ നിലപാടെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസുകാരുടെ ചോരവീണ മണ്ണിൽ ചവിട്ടി സിപിഎം പരിപാടിയിൽ നേതാക്കളെത്തില്ലെന്നും ആയിരുന്നു വി ഡി സതീശന്റെ പ്രതികരണം.

എന്നാൽ സുധാകരന്റെ ഭീഷണിക്ക് വഴങ്ങരുത് എന്നാണ് കണ്ണൂർ ജിലാ സീക്രട്ടറി എം വി ജയരാജൻ കെ വി തോയ്മ്സിനോട് പറഞ്ഞത് .
സിപിഎം സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത് കൊ​ണ്ട് തോമസ് മാഷ് കോൺഗ്രസിൽ നിന്നും ​പുറ​ത്താ​ക്ക​പ്പെ​ട്ടാ​ല്‍ ഒരിക്കലും വ​ഴി​യാ​ധാ​ര​മാ​കി​ല്ലെ​ന്ന് എം.​വി. ജ​യ​രാ​ജ​ന്‍ കൂട്ടിച്ചേർത്തു . കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രു​മ​ണ്ട​ന്‍ തീ​രു​മാ​ന​മാണ് സെ​മി​നാ​ര്‍ വി​ല​ക്കെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ച്ച​ത് പാ​ര്‍​ട്ടി സെ​മി​നാ​റി​ലേ​ക്കാ​ണ്. അ​ദ്ദേ​ഹ​മാ​ണ് ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​ത് . കെ.​വി. തോ​മ​സി​നെ വി​ല​ക്കു​ന്ന​ത് ആ​ര്‍​എ​സ്‌എ​സ് മ​ന​സു​ള്ള​വ​രാ​ണ് എന്നും എം വി ജയരാജൻ പറയുന്നു .കെ.​വി. തോ​മ​സ് സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നെ​ഹ്‌​റു​വി​ന്‍റെ പാ​ര​മ്ബ​ര്യം ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി. കെ.​വി. തോ​മ​സി​നെ ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത് കേ​ന്ദ്ര- സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സെ​മി​നാ​റി​ലേ​ക്കാണെന്നും അ​തി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട് പ​റ​യാ​നു​ള്ള വേ​ദി​യാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെന്നും അദ്ദേഹം പറഞ്ഞു. പ​ക്ഷേ ദേ​ശീ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​ വാ​സ​ന്തി​യും ല​ക്ഷ​മി​യും പി​ന്നെ ഞാ​നും എ​ന്ന​താനെന്നും ജ​യ​രാ​ജ​ന്‍ പ​രി​ഹ​സി​ച്ചു.


എന്നാലിപ്പോൾ കെ വി തോമസിന്റെ നിലപാട് വ്യ്കതമാക്കിയതോടെ എം വി ജയരാജന് മുന്നിലും സിപിഎമ്മിന് മുന്നിലും കെ സുധാകരന് കനത്ത തോൽവി തന്നെയാണ് സംഭവിച്ചിരിക്കുന്നത്. തന്നെ പുറത്താക്കാൻ സുധാകരനോ കോൺഗ്രെസ്സിനോ കഴിയില്ല എന്നും എഐ സി സി ക്കു മാത്രമാണ് അതിനുള്ള അഷികാരം ഉള്ളുവെന്നും കെ വി തോമസ് പറഞ്ഞു. തൻറെ നിലപാടുകൾ സിവ്യക്തമാക്കാനാണ് താൻ സെമിനാറിൽ പങ്കെടുക്കുന്നത് . അലാതെ സിപിഎം പാർട്ടിയിലേക്ക് പി[ഓവുകയല്ല എന്നും ക വി തോമസ് വ്യക്തമാക്കി. അന്നും ഇന്നും എന്ന് തൻ കറകളഞ്ഞ കോൺഗ്രസ് കാരൻ ആയിരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു. എന്തായാലും പാർട്ടിക്ക് പുറത്തേക്കില്ലെന്ന് കെ വി തോമനസ് പറഞ്ഞാലും പാർട്ടി കോൺഗ്രസ് നാഫ്തഹരിയിലെത്തുന്നതോടെ കെ വി തോമസ് കോൺഗ്രസിൽ നിന്നും പുറത്താക്കുമെന്ന് ഉറപ്പാക്കുന്നു . ഒരു പക്ഷെ തൃക്കാക്കര സെറ്റ് മോഹം ഉള്ളിൽ കയറിയ തോമസ് മാഷിന്റെ ലക്ഷ്യവും അത് തന്നെയാവണം . സ്വയം ഇറങ്ങിപ്പോകാതെ കോൺഗ്രസിൽ നിന്നും പടിയിറക്കി എന്ന പുകമറയിൽ ത്രിക്കക്കാര നേടി സഖാവ് തോമസാകാനുള്ള താമന്ത്രത്തിന്റെ ഭാഗം. എന്തായാലും സിപിഎമ്മിന്റെ പദ്ധതിയുടെ വിജയം തന്നെയാണ് ഇത് . ചെറിയാൻ ഫിലിപ് പറഞ്ഞത് പോലെ സിപിഎമ്മിന്റെ പ്രണയചതിയിൽ തോമസ് മാഷ് വീണു കഴിഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...