Connect with us

Hi, what are you looking for?

Exclusive

കുറ്റി പറിക്കുന്നവൻ തല്ലു കൊള്ളുമെന്ന് കോടിയേരി … സിപിഎം ഗുണ്ടായിസം

[4:11 pm, 22/03/2022] Pathootteede Achumma: കേരളം മുഴുവൻ കെ റെയിൽ പ്രതിഷേധം ശക്തമാവുമ്പോൾ പ്രതിപക്ഷം ജനങ്ങൾക്കൊപ്പം സമരമുഖത്ത് സദാ നിലയുറപ്പിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകി സമരത്തിന് നേതൃത്വം നൽകി കോൺഗ്രസ് ജനങ്ങളോടൊപ്പമുണ്ട് . അവരുടെ കിടപ്പാടങ്ങളിൽ അതിക്രമിക്ക് കയറി സർക്കാർ കെ റെയിൽ കുറ്റികൾ സ്ഥാപിച്ചതോടെ ഈ കല്ലുകൾ പിഴുതെറിഞ്ഞു കൊണ്ടാണ് കോൺഗ്രസ് തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത് .
കെ റെയിൽ വേണ്ട കേരളം മതി എന്ന കോൺഗ്രസ് മുദ്രാവാക്യത്തിനൊപ്പം കേരളത്തിലെ ജനങ്ങളും ചേർന്നതോടെ സർക്കാർ കൂടുതൽ സമ്മർദ്ദത്തിലായി. എന്നാൽ കെ റെയിൽ പദ്ധതി ഉപേരക്ഷിക്കാൻ തയ്യാറാവാതെ കൂടുതൽ ദാർഷ്ട്യ മനോഭാവത്തോടെ മുന്നോട്ടു പോകുകയാണ് സർക്കാർ .
ഇപ്പോൾ സിൽവർ ലൈൻ പ്രതിഷേധ സമരക്കാർക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . കല്ല് പിഴുതെറിയുന്ന കോൺഗ്രസ് തല്ലു കൊള്ളുമെന്നാണ് കോടിയേരിയുടെ ഭീഷണി .
സില്‍വര്‍ ലൈനിനെതിരെ നടക്കുന്ന സമരമെല്ലാം രാഷ്ട്രീയ സമരമാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവർത്തിക്കുന്നത്. പ്രതിപക്ഷം ഈ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും ഇങ്ങനെ തെറ്റായ പ്രചരണം നടത്തിയാണ് പ്രതിപക്ഷം ജനങ്ങളെ സമരരംഗത്തിറക്കുന്നത് എന്നും കോടിയേരി ആരോപിച്ചു . ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും സന്നദ്ധമാണ്. നഷ്ടപരിഹാരം പൂര്‍ണമായി നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുകയുള്ളൂയെന്നും കോടിയേരി പറഞ്ഞു. എന്നാൽ ഇടതുമുന്നണി ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒന്നും സമ്മതിക്കില്ലെന്നതാണ് നിലപാടെങ്കില്‍ അത് അംഗീകരിച്ചു തരാനാവില്ല എന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുഐഡി വാക്കുകൾ ഇങ്ങനെ … ”ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്‌നം സര്‍ക്കാര്‍ പ്രത്യേകം പരിഗിണിക്കും. നഷ്ടപരിഹാരം നല്‍കിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. അതിന് മുന്‍പ് ആരുടെയും ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ് യുഡിഎഫ്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടിയുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് നടത്തിയാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സര്‍വ്വേ നടത്താനുള്ള അനുമതിയും ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതിയും, പാരിസ്ഥിതിക ആഘാത പഠനത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയും ഇത് അംഗീകരിച്ചിട്ടുള്ളതാണ്.
വിമോചന സമരമൊന്നും ഇവിടെ നടക്കില്ല, ആ കാലമൊക്കെ മാറിപ്പോയി. അതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കില്‍ അത് നടക്കില്ലെന്നാണ് ഇന്നലെ പറഞ്ഞത്. സമരത്തിലേക്ക് ആര് നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കിലും അവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല എന്നും കോടിയേരി പറഞ്ഞു . ഇന്നലെ നടത്തിയത് സത്യത്തില്‍ അടി കിട്ടേണ്ട പ്രതിഷേധമാണ് എന്നാണ് കോടിയേരിയുടെ വാദം . കളക്ടറേറ്റിന്റെ അകത്ത് കയറി കല്ലിട്ടതൊന്നും അംഗീകരിക്കാനാകില്ല അത്രേ. എന്നാൽ കോടിയേരി സഖാവ് മറന്നു പോകുന്ന ഒരു കാര്യം ഇവിടെ ചോദിക്കേണ്ടി വരികയാണ് . ഒരു ജീവിതം മുഴുവൻ ചോരനീരാക്കിയ സമ്പാദ്യമാവും ഓരോ സാധാരണക്കാരനും അവന്റെ വീട് . അവന്റെ സ്വപ്നങ്ങളും ഓർമകളും ചില വൈകാരികതകളും അടക്കം മാറ്റി വെയ്ക്കാനാവാത്ത പലതും ഓരോ മനുഷ്യനെയും അവന്റെ വീടുമായി ചേർത്ത് നിർത്തുന്നു . എന്നാൽ അങ്ങിനെയുള്ള അവരുടെ വീടുകളിലും അടുക്കളയിലും വരെ കല്ലിടാൻ സർക്കാരിന് മടിയില്ല എങ്കിൽ കളക്ട്രേറ്റിലും സെക്രട്ടറിയേറ്റിലെ ഒക്കെ കല്ലിടുന്നവരെ പഴി പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത് . ഈ പറയുന്ന ഓരോ സാധാരണക്കാരനും ഇതേ ഇടനകളിലെല്ലാം നിങ്ങളെപ്പോലെ തന്നെ അവകാശമുണ്ട് . അവർക്കില്ലത്ത എന്ത് ബന്ധമാണ് സെക്രട്ടറിയേറ്റിനോടും കലക്ടറേറ്റിനോടുമെല്ലാം കോടിയേരി സഖാവിനു മാത്രം ഉള്ളത്. കോടിയേരിയുടെ കുടുംബ വീതമാണോ അവിടം . പിന്നെ താങ്കൾ പറഞ്ഞ പോലെ പൊലീസ് ഇവിടെയൊക്കെ സംയമനം പാലിക്കുകയാണ് ചെയ്തത് എന്ന വാദം , പോലീസിന്റെ സംയമനം ജനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ തത്സമയം കണ്ടതാണ്. അതുകൊണ്ട് ഇനിയും അതിനെക്കുറിച്ചു അധിക വിശദീകരിച്ചു സ്വയം പരിഹാസ്യനാവാ നിൽക്കണ്ട . പിന്നെ കോടിയേരിയുടെ അടുത്ത ആപ്തവാക്യം .. അതായത് .. ജനങ്ങള്‍ക്കെതിരായുള്ള യുദ്ധമല്ല സര്‍ക്കാര്‍ ലക്ഷ്യം. അതുകൊണ്ടാണ് ഇന്നലെ സംയമനം പാലിച്ചത്, എന്ന് .’അത് ഞങ്ങൾക്കുമറിയാ സഖാവേ പാവം അത്താഴപ്പട്ടിണിക്കാരായ ജനങ്ങളോട് യുദ്ധം ചെയ്യാൻ നിങ്ങളുടെയൊന്നും തലയിൽ ഓളമില്ലല്ലോ . ഇവിടെ ലക്‌ഷ്യം ജനങ്ങളല്ല. കമ്മീഷനാണ് . കമ്മീഷൻ മാത്രമാണ് എന്ന് ഞങ്ങൾക്കും അറിയാം നിങ്ങൾക്കും അറിയാം .

https://www.youtube.com/watch?v=Q4Ch5a2WqlI

ഇത്രയുമൊക്കെയായിട്ടും കോടിയേരി ബാലകൃഷ്ണൻ തന്റെ ശൗര്യം അടക്കാൻ തയ്യാറല്ല എന്നതോർക്കുമ്പോഴാണ് അതിശയം . പ്രതിപക്ഷത്തിന്റെ കെ റെയിൽ പ്രതിഷേധത്തിനെതിരെ കോടിയേരി നടത്തിയ വെല്ലു വിളി അതിനു ഉദാഹരണമാണ്
‘അവര്‍ എല്ലാ സ്ഥലത്തും സമരം നടത്തട്ടേ. തല്ല് കിട്ടും, കല്ല് വേറെ ഉണ്ടാക്കും. അവര്‍ എടുത്തേണ്ട് പോയാലും കേരളത്തില്‍ കല്ലിന്റെ ക്ഷാമമില്ല . കേരളത്തില്‍ കല്ലില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വന്നിട്ടെങ്കിലും കല്ലിടും. അതിന്റെ മുന്നില്‍ കീഴടങ്ങാനൊന്നും സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് . ആവേശം കൊള്ളാം സഖാവേര് . പക്ഷെ താള ചെന്നിട്ടവസാനം കൈയും കാലും ജനങ്ങൾ തന്നെ തല്ലിയൊടിക്കാതെ നോക്കുന്നത് നന്നായിരിക്കും .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...