Connect with us

Hi, what are you looking for?

Exclusive

പൾസർ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കം നഷ്ട്ടപെട്ട പൾസർ സുനിയെ നെടുമ്പാശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടതിനെ തുടർന്നാണ് സുനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. ഉറക്കം നഷ്ട്ടപെടാൻ കാരണം മാനസിക സംഘർഷമാണെന്ന് ഡോക്ടറും വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിയെ അടുത്ത ദിവസം ചോദ്യം ചെയ്യാനിരിക്കെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ, ജയിലില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പള്‍സര്‍ സുനി നേരത്തെ ആരോപിച്ചിരുന്നു.

പൾസർ സുനിയുടെ മാത്രമല്ല ഈ അടുത്തകാലത്തായി പല പ്രമുഖരുടെയും ഉറക്കം നഷ്ട്ടപെട്ട അവസ്ഥയാണ്. കഴിഞ്ഞ ദിവസം നടി ഭാമയും ഉറക്ക ഗുളിക കഴിച്ച് ആത്‌മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വെറും കേട്ട് കഥകൾ ആണെന്നും , താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഭാമ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആദ്യ ഘട്ടത്തിൽ ഏറ്റവും സുപ്രധാനമായ തെളിവ് നൽകിയ ആളായിരുന്നു നടിയുടെ ഉറ്റ സുഹൃത്തായ ഭാമ. അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് ഭാമ മൊഴി നൽകിയിരുന്നു . അതേത്തുടർന്ന് ആക്രമിക്കപ്പെട്ട നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് ദിലീപ് പറഞ്ഞതായി ഭാമ തന്നെ സുഹൃത്തുമായ നടിയോട് പറഞ്ഞിരുന്നതുമാണ്. ഇതേ കാര്യത്തിന് സാക്ഷിയായ നടൻ സിദ്ദിഖും ഇക്കാര്യം പോലീസിനോട് തുറന്ന് സമ്മതിച്ചതാണ്. എന്നാൽ പിന്നീട് കോടതിയിൽ ഇവർ ഇരുവരും ഇക്കാര്യ സ്ഥിരീകരിക്കാൻ തയ്യാറായില്ല . അതോടെ ഇവർ ഇരുവരും കൂറ് മാറിയതായി പ്രോസിക്യൂഷൻ വാദിച്ചു. രേവതി , റിമ കല്ലിങ്കൽ , രമ്യ നമ്പീശൻ തുടങ്ങിയ നടിമാർ ഇതോടെ ഭാമയ്‌ക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാൽ ഭാമയുടെ ഭാ​ഗത്ത്നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തിൽ ഇര തന്നെയാണെന്നായിരുന്നു റിമയുടെ പ്രതികരണം. ഭാമയ്‌ക്കൊപ്പം കൂറ് മാറ്റം നടത്തിയ പ്രധാന നടീനടന്മാർ നിരവധിയാണ്. സിദ്ദിഖ് , റിമി ടോമി , ഇടവേള ബാബു, ബിന്ദു പണിക്കർ, തുടങ്ങിയവർ കോടതിയിൽ കൂറ് മാറ്റം നടത്തി. മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ഒഴികെ മറ്റെല്ലാ സാക്ഷികളും കേസിൽ കൂറ് മാറിയവരാണ് .

എന്നാൽ കൂറ് മാറ്റത്തിന് പിന്നാലെ ഭാമ സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ച കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു

നിങ്ങളുടെ പോരാട്ടം സൂക്ഷിച്ചുമാത്രം തിരഞ്ഞെടുക്കുക, ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാള്‍ മികച്ചത് സമാധാനമാണ് എന്നാണ് ഭാമ അന്ന് കുറിച്ചത് ‘. ദിലീപിന് വേണ്ടി ആത്മാർഥ സുഹൃത്തിനെ തള്ളി പറഞ്ഞത് തെറ്റായിരുന്നു എന്ന് സമ്മതിക്കുന്ന തരത്തിലുള്ളതായിരുന്നു ഈ കുറിപ്പ്. എന്നാൽ എഴുതിയ വാക്കുകൾ പോലെയല്ല സമാധാനത്തിന് വേണ്ടി തെറ്റ് ചെയ്‌താൽ അത് മനഃസമാധാനക്കേട് കൂട്ടുകയേ ഉള്ളു എന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ ഭാമയുടെ അവസ്ഥയുടെ കാരണം. താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല എന്നും ഉറക്ക ഗുളിക അമിതമായതാണ് കാരണമായതെന്നും താരം പറഞ്ഞു. എന്തിനായിരുന്നു അവർ ഉറക്കത്തിനായി ഗുളികയുടെ സഹായം തേടിയത് എന്നതും മറ്റൊരു പ്രധാന ചോദ്യമാവുന്നു. ഉറക്കമില്ലായ്മ ബാധിക്കാൻ മാത്രം എന്ത് സംഘർഷമാണ് അവരെ അലട്ടിയിട്ടുണ്ടാവുക?

സമാന രീതിയിൽ ഇപ്പോൾ ഉറക്കം നഷ്ടമാവുന്നത് മൂലം മാനസിക സംഘർഷം താങ്ങാനാവാതെ പൾസർ സുനിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബാല ചന്ദ്ര കുമാറിന്റെ മൊഴികൾസത്യമാണെന്നു സുനിയും വെളിപ്പെടുത്തിയിരുന്നു . കൂടാതെ ഈ കേസിലെ ദിലീപിനെതിരായ സുപ്രധാന തെളിവുകൾ എടുത്തു പറഞ്ഞ് കൊണ്ട് സുനി തന്റെ അമ്മയ്ക്ക് എഴുതിയ കത്തും അടുത്തയിടെ പുറത്ത് വന്നിരുന്നു. ഈ കത്തിനെക്കുറിച്ച് വിശദീകരിച്ചു രംഗത്തെത്തിയ സുനിയുടെ ‘അമ്മ തന്റെ മകന് വധഭീഷണിയുള്ളതായി അവൻ പറഞ്ഞതായും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അതുപോലെ തന്നെ പൾസർ സുനിയുടെ ഉറക്കം നഷ്ടപ്പെടാൻ കരണമെന്താവും? തനിക്ക് ജയിലിൽ വധഭീക്ഷണിയുണ്ടെന്ന് നേരത്തെ തന്നെ സുനി
ആരോപിക്കുന്നുമുണ്ട്.

കേസിലെ എല്ലാ ഉന്നതരെയും അറിയാവുന്ന സുനിയുടെ ജീവൻ അന്വേഷണോദ്യോഗസ്ഥർക്ക് വിലപ്പെട്ടതാണ് . എന്നാൽ ഇയാളെ ഇല്ലാതാക്കേണ്ടത് പ്രതികളുടെ ആവശ്യവുമാണ് . അതുകൊണ്ട് തന്നെ സുനിയുടെ ജീവനിൽ ഭീഷണിയുണ്ട് എന്ന ആരോപണം നിസാരരമായി കാണാനാവില്ല. ജയിലിൽ നിന്നും ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയ സുനി ഏതു നിമിഷവും കൊല്ലപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണേണ്ടിയിരിക്കുന്നു. പ്രതികൾ പ്രബലരാണ് എന്നത് കൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയുന്ന സുനിയെ ഇല്ലാതാകുക എന്നത് അവർക്ക് ആയാസകരമായ ഒരു കാര്യമാവില്ല .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...