Connect with us

Hi, what are you looking for?

Exclusive

മോദിക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയ യൂസഫലി…

പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനം കര്‍ഷകര്‍ തടഞ്ഞതിനെതിരെയും അതിനെ പരിഹസിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് പ്രമുഖ വ്യവസായി യൂസഫലി പ്രതികരണവുമായി രംഗത്തെത്തിയത്. മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണെന്നും മോദിയുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയതായും അറിയിച്ചു കൊണ്ടുള്ള യൂസഫലിയുടെ ട്വീറ്റാണ് എത്തിയിരുന്നത്. ഇതിനെതിരെ പ്രതികരിച്ച് എംഎസ്എഫ് രംഗത്തെത്തി. ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുതെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി പറയുന്നു.

താങ്കള്‍ക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടി വരും.എന്നാല്‍ വര്‍ഗീയ, ഫാസിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല എന്നും ടി പി അഷ്റഫലി പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ.. ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയില്‍ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവര്‍ത്തന രംഗത്തെ താങ്കളുടെ സഹായങ്ങള്‍ കണ്ട് സ്‌നേഹവും ബഹുമാനവുമുണ്ട്.എന്നാല്‍ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാര്‍ത്ഥനകളുമായി വന്ന് വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്.

താങ്കള്‍ക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയില്‍ ഇനിയും ലുലു മാളുകളും, വ്യവസായ പാര്‍ക്കുകളും തുറക്കാന്‍ ഇന്ത്യന്‍ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാന്‍ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരുംഎന്നാല്‍ വര്‍ഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.മോഡിയെ പഞ്ചാബില്‍ തടഞ്ഞവര്‍ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെല്‍പാടങ്ങള്‍ അവര്‍ക്ക് നല്‍കണം, ഞങ്ങള്‍ ഈ മണ്ണിന്റെ ഉടമകളായ കര്‍ഷകരാണെന്ന് പറഞ്ഞാണ്.

പ്രാര്‍ത്ഥന നടത്താന്‍ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള സമരം. അതില്‍ രാഷ്ട്രീയം മറന്നു പ്രാര്‍ത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.ജന വിരുദ്ധ നിയമങ്ങള്‍ ഉണ്ടാവുമ്പോള്‍ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത. രാജ്യം കണ്ട ഉജജ്വല സമരമായ ആ കര്‍ഷകസമരം വഴി ജനങ്ങള്‍ക്ക് മുന്നില്‍ മുട്ട്കുത്തിയിരിക്കുകയാണ് മോഡി. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കര്‍ഷകസമരത്തെയും, രാജ്യത്തെ വര്‍ഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കള്‍ പരിഹസിക്കുകയാണെന്നും എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി വിമര്‍ശിക്കുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ ദീര്‍ഘായുസ്സിന് വേണ്ടി മഹാ മൃത്യുഞ്ജയ ഹോമം നടത്തി ബിജെപി. ഡല്‍ഹിയിലെ വിവിധ ക്ഷേത്രങ്ങളിലാണ് പൂജ നടത്തിയത്. പഞ്ചാബിലെ ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് മോദിക്ക് വേണ്ടി പൂജ സംഘടിപ്പിച്ച്ത്. ഡല്‍ഹിയിലെ പ്രീതിവിഹാറിലെ ദുര്‍ഗ മന്ദിറില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി അരുണ്‍സിംഗിന്റെ നേതൃത്വത്തിലും മധ്യപ്രദേശിലെ ഭോപാലില്‍ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലും പ്രാര്‍ത്ഥനാ യജ്ഞം നടന്നു. ദേശീയ വൈസ് പ്രസിഡന്റ് ബയ്ജയന്ത് പാണ്ഡ, ബി.ജെ.പി നേതാക്കളായ ഹര്‍ഷ് മല്‍ഹോത്ര, സിദ്ധാര്‍ത്ഥന്‍ എന്നിവരും പ്രീതിവിഹാറിലെ പൂജയില്‍ പങ്കെടുത്തിരുന്നു. ഡല്‍ഹി ബിജെപി അദ്ധ്യക്ഷന്‍ ആദേശ് ഗുപ്തയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതവും കൊണാട്ട് പ്ലേസിലെ ശിവക്ഷേത്രത്തില്‍ മഹാ മൃത്യുഞ്ജയ ഹോമം നടത്തി. കൊണാട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറിലും ബി.ജെ.പി നേതാക്കള്‍ പ്രാര്‍ത്ഥന നടത്തി.

പ്രധാനമന്ത്രി ഒരു പ്രത്യേക പാര്‍ട്ടിയുടേതല്ല, മുഴുവന്‍ രാജ്യത്തിന്റേതാണ് എന്നും മോദി രാജ്യത്തിന്റെ നിധിയാണ്, അദ്ദേഹത്തിന്റെ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്നും ആദേശ് ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?v=sePv4u92mC8

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...