Connect with us

Hi, what are you looking for?

Exclusive

ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്,ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കില്ല, പള്‍സര്‍ സുനിയെ അപായപ്പെടുത്താന്‍ ദിലീപിന്റെ പ്ലാന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അടുത്താഴ്ച ദിലീപിനെ ചോദ്യം ചെയ്യാനിരിക്കെ ബാലചന്ദ്രകുമാറിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ദിലീപ് കുറ്റം ചെയ്തിട്ടുണ്ട്, എന്നാല്‍ ആര്‍ക്കും അത് കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇത് ദിലീപ് തന്നെ ഒരാളോട് പറയുന്ന ശബ്ദരേഖ തന്നെയുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. പള്‍സര്‍ സുനിയെ പോലും ജാമ്യത്തിലിറക്കി അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുണ്ടെന്നുള്ള വിവരം തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. അവരുടെ ചര്‍ച്ചകളില്‍ നിന്നും പലപ്പോഴായി ഞാനത് കേട്ടിട്ടുണ്ട്.നിനക്കുള്ള ക്വട്ടേഷന്‍ റെഡിയായി കഴിഞ്ഞുവെന്നാണ് പറഞ്ഞത്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ നമ്മള്‍ തീരുമാനിക്കും പോലെ അല്ലേയെന്നാണ് അദ്ദേഹം പറഞ്ഞത്.

ദിലീപ് കേസിനെക്കുറിച്ച് സംസാരിക്കുന്നതും സാക്ഷികളെ സ്വാധീനിച്ചെന്നു പറയുന്നതുമായ ഡിജിറ്റല്‍ തെളിവുകളാണ് എന്റെ കൈവശം ഉണ്ടായിരുന്നത്. ഈ ഡിജിറ്റല്‍ തെളിവുകള്‍ ഒരു സമയത്ത് കാണാതെ പോയിരുന്നു. ആ തെളിവുകള്‍ ഇല്ലാതെ ഒന്നും പുറത്തുപറയാനും സാധിക്കില്ലായിരുന്നു. പിന്നീടാണ് ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തത്. കുറ്റവാളി ആയതുകൊണ്ടല്ല ദിലീപുമായി സിനിമ വേണ്ടെന്നുവെച്ചത്. അദ്ദേഹം കുറ്റാരോപിതനല്ലേ, സിനിമ ചെയ്യാന്‍ അന്ന് പ്രയാസമൊന്നുമില്ലായിരുന്നു. 2017ലാണ് ഈ ഓഡിയോ ക്ലിപ്‌സ് കിട്ടുന്നത്. അതുവരെ സിനിമയുമായി മുന്നോട്ട് പോയിരുന്നുവെന്നാണ് ബാലു പറയുന്നത്.

ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഒരുഘട്ടത്തില്‍ തുടങ്ങിയതല്ല. അത് അങ്ങനെ സംഭവിച്ചു പോയതാണ്. നമ്മള്‍ ഒരുപാട് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലിരിക്കുമ്പോള്‍ എന്തോ പന്തികേട് തോന്നുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ തോന്നും. ഭാവിയില്‍ ഇത് ആവശ്യം വന്നേക്കാമെന്ന് ചിന്തിക്കും. അങ്ങനെ റെക്കോര്‍ഡ് ചെയ്തിട്ടുള്ളതാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരു പ്രത്യേക സാഹചര്യത്തില്‍ ക്രൈം കേള്‍ക്കുമ്പോള്‍ തോന്നുന്ന തോന്നലാണ് ഇന്ന് തന്റെ കൈയ്യിലിരിക്കുന്ന തെളിവ്. അല്ലാതെ പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല ഒന്നും. ബൈജു എന്ന സുഹൃത്തിനോട് ദിലീപ് ചോദിച്ചത് വീഡിയോ കൈയ്യിലെത്തിയോ എന്നാണ്. അവന്റെ കൈയ്യില്‍ കിട്ടിയോ എന്നൊക്കെയാണ് ദിലീപ് ചോദിച്ചത്. ഇതൊക്കെ താന്‍ അന്വേഷണസംഘത്തിനുമുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ബാലു പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...