Connect with us

Hi, what are you looking for?

Exclusive

ഭയം കൊണ്ട് ഒളിച്ചുവെച്ചു,മുഖ്യമന്ത്രിക്ക് എല്ലാ തെളിവുകളും നല്‍കി,ദിലീപ് ഇനി ജയിലിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ വാദങ്ങള്‍ അന്തിമ ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സംവിധായകന്‍ ഈ നിര്‍ണായക വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടില്ലെന്ന സംശയാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. നിങ്ങള്‍ എന്തുകൊണ്ട് ഈ വിവരം അന്വേഷണ സംഘത്തോട് ആദ്യം പറഞ്ഞില്ലെന്നുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നതിങ്ങനെ. കേരളത്തില്‍ ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞപ്പോഴാണ് അവര്‍ അത് വെളിപ്പെടുത്തിയത്. എന്നിട്ടും ആ കേസ് അന്വേഷണം മുന്നോട്ട് പോയില്ലേ. ഇതെല്ലാം ഓരോ സാഹചര്യം മൂലം സംഭവിച്ചുപോയതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഏത് സമയത്ത് ഇതെല്ലാം തുറന്നുപറയണമെന്നത് അവരുടെ മനസ്സിന്റെ കാര്യമാണെന്നും അദ്ദേഹം പറയുന്നു. 2016ല്‍ പള്‍സര്‍ സുനിയെ കണ്ട ഞാന്‍ എന്തുകൊണ്ട് 2021ല്‍ പുറത്തുപറയുന്നുവെന്ന ചോദ്യം എല്ലാവരും തന്നോട് ചോദിക്കുന്നതാണ്. സത്യത്തില്‍ ഭയം കൊണ്ടാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

ഭയം മാറി ധൈര്യം വരുന്ന ഒരു സമയമുണ്ട്. അതാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ദിലീപിന് ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭീഷണി മെസേജ് അയച്ചുവെന്ന് പറയുന്നുണ്ട്. എന്നാല്‍ അങ്ങനെയൊരു കാര്യം ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ പുള്ളി എന്തുകൊണ്ട് ഒരു പരാതി കൊടുത്തില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിക്കുന്നു. ബാലചന്ദ്രകുമാറിനെ ദിലീപ് പേടിക്കുന്നുണ്ടോ? ഞാന്‍അയച്ച മെസേജ് എന്താണെന്ന് കൃത്യമായ മുഖ്യമന്ത്രിക്ക് സ്‌ക്രീന്‍ഷോട്ട് അടക്കം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഞാന്‍ മെസേജ് അയച്ചു എന്നു പറയുന്ന സംഭവശേഷം അദ്ദേഹം തിരുവനന്തപുരത്തെത്തി ഒരു ഹോട്ടലില്‍ കാവലിരുന്ന് തന്നെ നിരന്തരം ഫോണില്‍ വിളിച്ചതിന്റെ എല്ലാ തെളിവുകളും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന് വിഐപി കൊണ്ടുകൊടുത്തിരുന്നു. അത് കാണാന്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും ബാലു കണ്ടില്ലേ എന്ന് ദിലീപ് പറഞ്ഞെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...