Connect with us

Hi, what are you looking for?

Exclusive

പോലീസ് നിരന്തരം വേട്ടയാടുന്നു, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ടിപി നന്ദകുമാര്‍

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചാര്‍ത്തി അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വാങ്ങുകയും പിന്നീട് ഒരു ദിവസം ജില്ലാ ജയിലില്‍ അതീവ സുരക്ഷയില്‍ മാറ്റുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ വിടാതെ പിന്തുടരുകയാണ് പോലീസ്. മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പറഞ്ഞ് ക്രൈമിന്റെ ഓഫീസും ടിപി നന്ദകുമാറിന്റെ വീടും കയറി ഇറങ്ങുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍.

ഓഫീസ് ചുറ്റിപറ്റി പോലീസ് കറങ്ങുന്നുണ്ടെന്നും വിവരം ലഭിച്ചിരുന്നു. ജീവനക്കാരുടെ ഫോണുകളില്‍ ചില ഫോണ്‍ കോളുകള്‍ വരികയും അവര്‍ ആരാണെന്ന് അന്വേഷിക്കുമ്പോള്‍ സൈബര്‍ പോലീസില്‍ നിന്നാണെന്നുള്ള സൂചനയുമാണ് ലഭിച്ചിരുന്നത്. ടിപി നന്ദകുമാര്‍ ഓഫീസില്‍ ഇല്ലേ, ഉണ്ടോ എന്നൊക്കെ ചോദിച്ചാണ് ഫോണ്‍ കോളുകള്‍ വന്നിരുന്നതും. ഇത്തരം കാര്യങ്ങളൊക്കെ നടക്കവെയാണ് ടിപി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അഡ്വ . വിമലയാണ് ഹൈക്കോടതിയില്‍ നന്ദകുമാറിന് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ കോപ്പിയാണ് നിങ്ങളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേസ് ജനുവരി ആദ്യവാരം ഹൈക്കോടതി പരിഗണിക്കും.

പിണറായി വിജയനും മുഹമ്മദ് റിയാസും പോലീസിനെ ഉപയോഗിച്ച് നിരന്തരം വേട്ടയാടുന്നുവെന്ന് കാണിച്ചാണ് ഹൈക്കോടതിയില്‍ ക്രൈം നന്ദകുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വീണാ ജോര്‍ജിന്റെ പേരില്‍ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ക്രൈമിന്റെ എറണാകുളം കലൂരിലെ ഓഫീസ് റെയ്ഡ് ചെയ്ത് പിണറായി വിജയന്റെ 9000 കോടി രൂപയുടെ അനധികൃത നിക്ഷേപത്തിന്റെ രേഖകളും, മുല്ലപ്പെരിയാര്‍ വിഷയം ഒതുക്കുന്നതിന് തമിഴ് നാട്ടില്‍ നിന്നും കിട്ടിയ 500 കോടി രൂപയുടെ രേഖകളും കടത്തിക്കൊണ്ട് പോകുകയും ചെയ്തതിനെതിരെയാണ് ക്രൈം ചീഫ് എഡിറ്റര്‍ ടി. പി. നന്ദകുമാര്‍ ഹൈകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഓഫീസിലെ സി സി ടി വി ക്യാമറ അടക്കം ഊരിയെടുത്ത് കൊണ്ടാണ് ഈ വിലപ്പെട്ട രേഖകള്‍ പോലീസ് കടത്തിക്കൊണ്ട് പോയതെന്നും എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ കൊടുക്കാന്‍ വെച്ചിരുന്ന പ്രധാനപ്പെട്ട രേഖകളാണ് പോലീസ് കടത്തിക്കൊണ്ട് പോയതെന്നും ടിപി നന്ദകുമാര്‍ ആരോപിക്കുന്നു.

2005 ല്‍ എസ്എന്‍സി ലാവ്ലിന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് മുതല്‍ക്കാണ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ക്രൈം ചീഫ് എഡിറ്ററോട് വിരോധമുണ്ടാകാന്‍ കാരണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. 2005 ല്‍ ക്രൈം ഓഫീസ് ആക്രമിച്ച കേസില്‍ മുഹമ്മദ് റിയാസിനെ പോലീസ് അറസ്റ് ചെയ്യുകയും ഈ കേസില്‍ 25 ദിവസം മുഹമ്മദ് റിയാസ് ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ഓഫീസില്‍ ഗുണ്ടകളോടൊപ്പം വന്നു ഓഫീസ് തല്ലിത്തകര്‍ക്കുകയും കത്തിക്കുകയും ചെയ്യുകയാണുണ്ടായത്.

ഓഫീസ് റെയ്ഡ് ചെയ്യുകയും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്ത് തനിക്കെതിരെ കള്ള കേസെടുക്കുകയും പോലീസിനെ ദുരുപയോഗം ചെയ്തു കൊണ്ട് മുഹമ്മദ് റിയാസും പിണറായി വിജയനും വേട്ടയാടുകയും ചെയ്തതിന്റെ പേരിലാണ് ഇപ്പോള്‍ ഈ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്നതെന്നും ടിപി നന്ദകുമാര്‍ പറയുന്നു.

വീണാ ജോര്‍ജ്ജിനെതിരെ വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഡിസംബര്‍ ഒന്നാം തീയതി ഒരു മുന്നറിയിപ്പും ഇല്ലാതെ ഓഫീസിലെത്തി നന്ദകുമാറിനെ അറസ്റ്റ് ചെയ്തതും ഏഴാം തീയതി വരെ കസ്റ്റഡിയില്‍ ജാമ്യം ലഭിക്കാത്ത തരത്തില്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്ത കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി, മുഹമ്മദ് റിയാസ്, തിരുവനന്തപുരം പോലീസ്, എറണാകുളം ജില്ലാ പോലീസ്, കാക്കനാട് സൗബര്‍ പോലീസ് എന്നിവര്‍ക്കെതിരെയാണ് ടിപി നന്ദകുമാര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള 226 വകുപ്പ് പ്രകാരം മനുഷ്യാവകാശ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ സര്‍ക്കാരിനെതിരെ നിരന്തരം പോരാടുന്നതിന്റെ ഭാഗമായി പല ഭീഷണിയും ഉണ്ടെന്നും ഇതിന്റെ പേരില്‍ സര്‍ക്കാരും പോലീസും നിരന്തരം വേട്ടയാടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാരിനെതിരെ നിരവധി അഴിമതികള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകനാണെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ ജൂഡീഷ്യറി ഇടപെട്ട് അഭിനന്ദിക്കുക വരെ ചെയ്തതുമാണ്.

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ ഇഡിക്ക് 8.7.2021ല്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. ഈ കേസില്‍ ഇഡി അന്വേഷണം പുരോഗമിക്കുകയുമാണ്. കൂടുതല്‍ തെളിവുകള്‍ ഇഡി ആവശ്യപ്പെട്ട പ്രകാരം ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും, ആ തെളിവുകള്‍ പോലീസ് റെയ്ഡില്‍ കടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്തി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ടിപി നന്ദകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...