Connect with us

Hi, what are you looking for?

Cinema

ജോജു ജോര്‍ജ്ജും പെല്ലിശ്ശേരിയും അഴിയെണ്ണും, നന്ദകുമാറിനെ പൂട്ടിയ നിയമം എവിടെ?

ടിപി നന്ദകുമാറിനെ അറസ്റ്റ് ചെയ്ത പോലീസ് എവിടെ? നിയമം എവിടെ? പരാതി നല്‍കിയ വീണ ജോര്‍ജ്ജും പ്രൈവറ്റ് സെക്രട്ടറിയും എവിടെ? അവരോട് ഒരു ചോദ്യം മാത്രം, ചുരുളി എന്ന ചിത്രം റിലീസ് ചെയ്യാന്‍ ആരാണ് അനുവദിച്ചത്? വീണാ ജോര്‍ജ്ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് കള്ളക്കേസെടുത്ത് ജയിലില്‍ ഇട്ടപ്പോള്‍ ഒരു നിയമം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായോ അസ്ലീലപരമായോ പരാമര്‍ശം നടത്തുകയോ വീഡിയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമം ഉണ്ടെന്ന്. അങ്ങനെയൊരു നിയമം സര്‍ക്കാര്‍ കൊണ്ടുവന്നുഎന്ന്. മാത്രമല്ല, ആ തലക്കെട്ടില്‍ സത്യാവസ്ഥയെന്തെന്ന് പോലും നോക്കാതെയാണ് കേസെടുത്തത്. നന്ദകുമാറിനെതിരെ ഒരു തരത്തിലും കേസെടുക്കാന്‍ വകുപ്പില്ലെന്ന് വ്യക്തമാണ്. ഒരു വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ടായായിരുന്നു അവിടെ അവര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍, ചുരുളി പോലുള്ള സിനിമകള്‍ ഇറങ്ങുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരമൊരു കേസെടുത്തതെന്ന് ഓര്‍ക്കണം. അങ്ങനെയാണെങ്കില്‍ നടന്‍ ജോജു ജോര്‍ജ്ജും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയെയും അറസ്റ്റ് ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്നുവേണം പറയാന്‍. ഇനി അവര്‍ ജയിലില്‍ അഴിയെണ്ണേണ്ടി വരുമോ എന്നാണ് സംശയം. ടിപി നന്ദകുമാറിനെതിരെ ഒരു നിയമവും ഇവര്‍ക്ക് മറ്റൊരു നിയമവും ആണോ എന്ന് സര്‍ക്കാര്‍ പറയേണ്ടിയിരിക്കുന്നു.
ചുരുളിക്കെതിരെയുള്ള കേസ് ഹൈക്കോടതിയിലെത്തുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി മാറുമോ എന്ന ചോദ്യവുമുണ്ട്. അങ്ങനെയാണെങ്കില്‍ ഈ കേസ് ഹൈക്കോടതിയില്‍ ഒതുങ്ങുന്നതല്ല. കേസ് സുപ്രീംകോടതി വരെ എത്തിയാല്‍ രാമായാണത്തിലെയും മഹാഭാരതത്തിലെയും വരെ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകും.

ഒരു തരത്തിലും ആ ചിത്രത്തിനെക്കുറിച്ച് എതിരഭിപ്രായം തനിക്ക് വ്യക്തിപരമായിട്ടില്ല. എങ്കിലും കേസ് ഹൈക്കോടതിയില്‍ വരെ എത്തിയ സ്ഥിതിക്ക് ജോജു ജോര്‍ജ്ജും ലിജോ പെല്ലിശേരിയും അറസ്റ്റിലാകുമോ എന്നാണ് െൈക്രമിന് ചോദിക്കാനുള്ളത്. തന്റെ ചിത്രങ്ങളില്‍ എന്നും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുള്ള സംവിധായകനാണ് ലിജോ പെല്ലിശേരി. ജെല്ലിക്കെട്ട്, ഈ.മ.യൗ, ആമേന്‍ തുടങ്ങി അദ്ദേഹം തൊട്ട എല്ലാ ചിത്രവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതാണ്. ചുരുളി എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചെറിയ കോലാഹലമൊന്നുമല്ല ചുരുളി എന്ന ചിത്രം മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയത്. ന്യൂജനറേഷന്‍ സിനിമകളില്‍ എന്തും പറയാമെന്ന അവസ്ഥ അംഗീകരിക്കാന്‍ പറ്റില്ലെന്ന വാദങ്ങളും മറുവാദങ്ങളും നടന്നു.

ജെല്ലിക്കെട്ട് എന്ന ചിത്രം റിലീസ് ചെയ്തപ്പോഴും ലിജോ പെല്ലിശേരിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ചുരുളിയിലെ അസഭ്യവര്‍ഷം ചെറിയ വിമര്‍ശനത്തില്‍ ഒതുങ്ങുന്നതല്ലായിരുന്നു. അത് ഹൈക്കോടതി വരെ എത്തിയിരിക്കുന്നു. ചുരുളിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരിക്കുകയാണ് ഒരു അഭിഭാഷക. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചിലാണ് കേസെത്തുന്നത്. ചിത്രം പൊതുധാര്‍മികതയ്ക്ക് നിരക്കാത്തതെന്നും പ്രദര്‍ശനം തടയണം എന്നും മോശം വാക്കുകള്‍ നീക്കം ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. കേസ് പരിഗണിച്ച ഹൈക്കോടതി നടന്‍ ജോജു ജോര്‍ജ്ജിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിക്കും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു.

ഞെട്ടിക്കുന്ന അതിഭീകരതയെന്നാണ് ജസ്റ്റിസ് നഗരേഷ് അതേക്കുറിച്ച് പരാമര്‍ശിച്ചത്. കുട്ടികള്‍ക്കോ കുടുംബസമ്മേതമായോ ഈ സിനിമ കണ്ടുനില്‍ക്കാനാകില്ലെന്നാണ് പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍. പച്ചത്തെറികളാണ് ഒരു മയവുമില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചിരുന്നത്. ഒടിടി റിലീസായിട്ടാണ് ചുരുളി എത്തിയിരുന്നത്. ചുരുളി എന്ന സ്ഥലം കണ്ടെത്തുന്നതിനും അവിടം ഒന്ന് കാണുന്നതിനും സോഷ്യല്‍ മീഡിയിലടക്കം മറ്റുള്ളവര്‍ ശ്രമം ആരംഭിച്ചതോടെ യഥാര്‍ത്ഥ ചുരുളിയിലെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിലാണ് യഥാര്‍ത്ഥ ചുരുളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. സിനിമയില്‍ നിന്നും വ്യത്യസ്തമായ കര്‍ഷക പോരാട്ടങ്ങളുടെ ചരിത്രമുള്ള ഒരു നാടാണ് യഥാര്‍ത്ഥ ചുരുളി.

സിനിമയിലെ തെറിവിളികള്‍ വിവാദമായപ്പോള്‍, ഒടിടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് വിശദീകരിച്ചത്. ഒടിടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്.2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചിരുന്നു.

ചുരുളിഎന്ന ചിത്രത്തിലെ അസഭ്യം കലര്‍ന്ന ഭാഷയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം എസ് നുസൂര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, തുടങ്ങിയവരാണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാനതാരങ്ങള്‍.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...