Connect with us

Hi, what are you looking for?

Exclusive

മോഹൻലാലിനെ തല്ലാൻ ധൈര്യമുണ്ടോ ജോജൂ … എങ്കിൽ മാപ്പു പറയാൻ കോൺഗ്രെസ്സുകാർ തയ്യാർ

ജോജു ജോർജ് – കോൺഗ്രസ് വിഷയത്തിൽ ശരി തെറ്റുകളുടെ വിശകലനങ്ങൾ ഇപ്പോഴും അവസാനിക്കാത്തചർച്ചയായി തുടരുമ്പോൾ ചില ചെറിയ വലിയ കാര്യങ്ങൾ കൂടി നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു .
ജോജു ജോർജിനെതിരായ ആക്രമത്തിൽ ‘അമ്മ ഭാരവാഹികൾ നാവനക്കിയില്ല എന്ന വിമർശനവുമായി ശ്രീ ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തിയിരുന്നു .
നമ്മുടെ വിശകലനം അവിടെ നിന്നും തന്നെ തുടങ്ങാം …
‘അമ്മ എന്ന സിനിമ സംഘടനാ ജോജുവിന്‌ വേണ്ടി പ്രതികരിച്ചില്ല എന്നതാണല്ലോ ശ്രീ ഗണേഷ് കുമാർ പറയുന്ന കാര്യം . എന്നാൽ ഈ ‘അമ്മ ഇതിനു മുൻപ് പ്രതികരിച്ചിട്ടുള്ള ഒരു പൊതു കാര്യം എങ്കിലും ഒന്ന് ചൂണ്ടിക്കാട്ടാനാവുമോ ഗണേഷ് കുമാറിന് ?
സാമൂഹിക പ്രതിബദ്ധതയുള്ള ഏതെങ്കിലും ഒരു കാര്യത്തിൽ ഇന്ന് വരെ അഭിപ്രായ പ്രകടനം നടത്തുകയോ പിന്തുണ നൽകുകയോ ചെയ്യാൻ തയ്യാറാവാത്ത ഈ സ്വപ്ന ലോകത്തെ താര രാജാക്കന്മാരോടാണോ ഗണേശൻ സാറേ ഇപ്പൊ പ്രതികരിക്കാൻ നിങ്ങൾ പറയുന്നത്?
ഒന്നും വേണ്ട സ്വന്തം ഭാര്യയായിരുന്ന യാ,മിനി തങ്കച്ചി തല്ലിച്ചതച്ചതാണെന്നു പറഞ്ഞ് താങ്കൾ സമൂഹത്തിനു മുന്നിൽ വന്നു നിന്ന് കരഞ്ഞു നിലവിളിച്ചതും പിന്നീട് തുടരെ തുടരെ നിങ്ങൾക്കെതിരെയും നിങ്ങളുമായും സംബന്ധിച്ച് നടന്ന പൊല്ലാപ്പുകളുമെല്ലാം ഇതിനെക്കാളും കൂടുതൽ കേരളം ചർച്ച ചെയ്തതാണ് . അന്ന് ഈ ‘അമ്മ എന്ന സംഘടന താങ്കൾക്ക് വേണ്ടി നാവ് ചലിപ്പിച്ചിരുന്നോ ? വാക്കിലൂടെയോ നോക്കിലൂടെയോ എന്തങ്കിലുമൊരു സഹായം, പിന്തുണ നൽകിയിരുന്നു ?
അപ്പോളൊന്നുമില്ലാത്ത പ്രതികരണവും പിന്തുണയുമൊക്കെ താങ്കളേക്കാൾ നിരവധി വർഷങ്ങൾക്ക് ശേഷം മാത്രം സിനിമാ ഫീൽഡിലേക്കെത്തിയ ജോജുവിന് നൽകിയില്ല എന്നതിൽ ഇത്ര നോവാൻ എന്തിരിക്കുന്നു സർ ?

പിന്നെ ജോജു ചെയ്തത് ശരിയോ തെറ്റോ എന്നതിലേക്കൊരു വിശകലനത്തിനാണെങ്കിൽ , ജോജുവിന്റെ ഒരു പിന്നാമ്പുറ കഥയിലേക്കൊന്നു പോയി നോക്കാം .
അതായത് ഏതാനും ആഴ്ചകൾക്ക് മുൻപ് ചാവക്കാട് നടന്ന ഒരു സംഭവം ശ്രീ ബൈജു കൊട്ടാരക്കര പറഞ്ഞത് കേൾക്കാനിടയായി .
കഥാനായകൻ നമ്മുടെ ജോജു തന്നെ . സംഭവം സെയിം ട്രാഫിക് ബ്ലോക്കും .
സംഭവമിങ്ങനെയാണ് , ചാവക്കാട് വെച്ച് ഒരു കോളേജ് വിദ്യാർഥി ബൈക്കിൽ വരുന്നു . അവന്റെ വണ്ടി മറ്റേതോ വാഹനത്തിന്റെ മിററിലോ മറ്റോ തട്ടുന്നു . ചുരുങ്ങിയ ഏതാനും മിനിറ്റുകൾ ആ പയ്യനും വണ്ടിക്കാരനും തമ്മിൽ ചില വാക്കു തർക്കങ്ങൾ , സ്വാഭാവികമായും നേരിയ തോതിൽ ഗതാഗതം തടസ്സപ്പെടുന്നു.
സമയത്തിന്റെ മൂല്യം വളരെ വലുത് തന്നെയാണ് . പല കാര്യങ്ങൾക്കായി പല വഴി പായുന്ന ജനങ്ങൾക്ക് ചില നേരങ്ങളിൽ സമയത്തിന് , സെക്കന്റുകൾക്ക് പോലും ജീവന്റെ വിലയുണ്ടാവും . അത് കൊണ്ട് തന്നെ വഴി തടയൽ സമരങ്ങളെയോ പൊതു വഴിയിൽ തടസം സൃഷ്ടിക്കുന്ന കാര്യങ്ങളെയോ ന്യായീകരിക്കാൻ കഴിയുന്നതല്ല . എന്നാൽ അവിടെ ആ ചെറിയ പയ്യനും വണ്ടിക്കാരനും തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ വെറും മിനിറ്റുകൾ മാത്രം നീണ്ട ഗതാഗത തടസം സഹിക്കാതെ അന്ന് സ്വന്തം വാഹനത്തിൽ നിന്നും ഇറങ്ങി വന്ന് റോഡിൽ അടിപൊളി പ്രകടനം നടത്തി ആ ചെറുപ്പക്കാരന്റെ മേൽ കുതിര കയറിയ ജോജു ജോർജിനെ ഇപ്പോഴും ആ റോഡരികിലെ കച്ചവടക്കാർ ഓർക്കുന്നുണ്ട് . സംഭവത്തിൽ ഇടപെടാൻ ചെന്ന അവരോടും ജോജു മോശമായി തട്ടിക്കയറുകയും സമയത്തിന്റെ വില പഠിപ്പിക്കുകയുമൊക്കെ ചെയ്തു എന്നാണ് അവർ പറയുന്നത് .
അതായത് വേറെന്തും നമ്മുടെ ജോജു സർ സഹിക്കും . പക്ഷെ റോഡിൽ ബ്ലോക്ക് കണ്ടാൽ അറിയാതെ പ്രതികരിച്ചു പോകും എന്ന് ചുരുക്കം . അതായത് ഉത്തമാ, നമ്മുടെ പി സി ജോർജ് പറഞ്ഞ മാതിരി , മാടമ്പള്ളിയില്ലേ യദാർത്ഥ ചിത്തരോഗി ഗംഗയാണെന്നു , സോറി ജോജു ആണെന്ന് ചുരുക്കം.

പിന്നെ പ്രതികരണ ശേഷി ഇല്ലാത്ത നമ്മുടെ അമ്മക്കാർക്കിടയിൽ ഇങ്ങനെ വല്ലപ്പോഴുമെങ്കിലും പ്രതികരിക്കുന്ന ജോജുവിനെ പോലെ ഉള്ളവരോട് ബഹുമാനമുണ്ട് . പക്ഷെ എ[പ്പോഴും വേറൊരു സംശയം … ഇവിടെ ജോജു സാർ ഉണ്ടാക്കിയ രണ്ടു ബഹളങ്ങളും റോഡ് ബ്ലോക്ക് ആയതിനെച്ചൊല്ലിയാണല്ലോ .. അപ്പൊ ഈ വാർത്ത ഒന്ന് കേട്ട് നോക്കണേ …
കഴിഞ്ഞ 2018 സെപ്റ്റംബർ 5 ന് ദി ഹിന്ദുവിൽ വന്ന റിപ്പോർട്ട് ആണ് …

Cordoning off the flyover behind the Chandrasekharan Nair Stadium for the shooting of Mohanlal-starrer ‘Lucifer’ during daytime led to extended traffic blocks in the busy Palayam area on Tuesday.
മോഹൻലാൽ നായകനാകുന്ന ‘ലൂസിഫറിന്റെ’ ചിത്രീകരണത്തിനായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് പിന്നിലെ മേൽപ്പാലം പകൽസമയത്ത് ഉപരോധിച്ചത് തിരക്കേറിയ പാളയം മേഖലയിൽ ചൊവ്വാഴ്ച ഗതാഗത തടസ്സങ്ങൾക്ക് കാരണമായി.

People heading from General Hospital and Asan Square towards PMG and Pattom found it tough to manoeuvre the traffic, as both ends of the flyover were blocked since morning. Vehicles were rerouted via the Martyrs’ square.
ജനറൽ ആശുപത്രി, ആശാൻ സ്‌ക്വയർ എന്നിവിടങ്ങളിൽ നിന്ന് പിഎംജി, പട്ടം ഭാഗത്തേക്ക് പോകുന്നവർ രാവിലെ മുതൽ മേൽപ്പാലത്തിന്റെ രണ്ടറ്റവും തടഞ്ഞതിനാൽ ഗതാഗതം ദുഷ്‌കരമായി. രക്തസാക്ഷി സ്‌ക്വയർ വഴി വാഹനങ്ങൾ തിരിച്ചുവിട്ടു.

The stretch from MLA quarters to the Martyrs’ square is narrow, and motorists had a harrowing time, as the shoot continued for long.
എം.എൽ.എ ക്വാർട്ടേഴ്‌സ് മുതൽ രക്തസാക്ഷി സ്‌ക്വയർ വരെയുള്ള ഭാഗം ഇടുങ്ങിയതാണ്, ഷൂട്ടിംഗ് ഏറെ നേരം തുടർന്നതിനാൽ വാഹനയാത്രികർ ദുരിതത്തിലായി.

In addition to the traffic blocks, large crowds thronged the shooting location with the police finding it difficult to control the gathering.
The road was blocked from around 8 a.m., putting students and office-goers, including those to the University of Kerala, to much hardship.
The MLA Quarters complex is located by the side of the road.
ട്രാഫിക് ബ്ലോക്കുകൾക്ക് പുറമേ, വൻ ജനക്കൂട്ടം ഷൂട്ടിംഗ് ലൊക്കേഷനിൽ തടിച്ചുകൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.
രാവിലെ എട്ട് മണിയോടെ റോഡ് ഉപരോധിച്ചതിനാൽ കേരള സർവകലാശാലയടക്കമുള്ള വിദ്യാർഥികളും ഓഫീസ് യാത്രക്കാരും ഏറെ ബുദ്ധിമുട്ടി.
എം.എൽ.എ ക്വാർട്ടേഴ്‌സ് കോംപ്ലക്‌സ് പാതയോരത്താണ് സ്ഥിതി ചെയ്യുന്നത്.

ഇനി എന്തെങ്കിലും കൂടുതലായി ഞാൻ പറയേണ്ടതുണ്ടോ ? അല്ല ജോജു അടക്കമുള്ളവരുടെ അന്നമായ സിനിമാ മേഖല തന്നെ പരസ്യമായി മണിക്കൂറുകളോളം ഇത്തരം തോന്ന്യാസങ്ങൾ കാട്ടിക്കൂട്ടുമ്പോൾ അന്നെല്ലാം മിണ്ടാതെ നിന്ന പൊതു ജനത്തെയാണ് കഴുതകൾ എന്ന് വിളിക്കേണ്ടത് . പാളയം മാർക്കറ്റ് റോഡ് , തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ റോഡുകളിൽ ഒന്ന് .. മെഡിക്കൽ കോളേജിലേക്കും മറ്റുമുള്ള രോഗികളുടെ പ്രധാന സഞ്ചാര പാത . അവിടം ഒരു സിനിമാ ഷൂട്ടിങ്ങിനായി പട്ടാപ്പകൽ പത്ത് മണിക്കൂറോളം റോഡ് ബ്ലോക്ക് ചെയ്ത് അഭ്യാസം നടത്തിയിട്ടും മിണ്ടാതെ നിന്നവർ ഇപ്പോൾ ജങ്ങളുടെ പൊതു ആവശ്യത്തിനായി നടത്തിയ ഒരു ജനകീയ സമരത്തിനെതിരെ കാട്ടിക്കൂട്ടിയത് ശുദ്ധ അസംബന്ധമാണ് . ഇവിടെ വഴി തടയൽ സമരങ്ങളെ ന്യായീകരിക്കുന്നില്ല ഞാൻ . ഒരു രാഷ്ട്രീയ പാർട്ടിയെയും വാഴ്ത്തുന്നുമില്ല . പക്ഷെ ഒരേ തെമ്മാടിത്തരം ഞാൻ ചെയ്‌താൽ കൈയടിക്കുകയും മറ്റൊരുത്തൻ ചെയ്‌താൽ തല്ലു കൊടുക്കുകയും ചെയ്യുന്ന പരിപാടിയോട് പുച്ഛം മാത്രം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...