Connect with us

Hi, what are you looking for?

Exclusive

എൻ്റെ സമരമയിരുന്നെങ്കിൽ അവനിപ്പോ ആശുപത്രിയിൽ കിടന്നേനെ: പി സി ജോർജ്

ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ ദേശീയപാത ഉപരോധിച്ച്‌ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ കൊച്ചി- വൈറ്റില- ഇടപ്പള്ളി റോഡില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ നടന്‍ ജോജു ജോര്‍ജിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണ് ഇപ്പൊ മാധ്യമങ്ങളിലെ പ്രധാന ചർച്ചാ വിഷയം .

എന്നാൽ പ്രതിഷേധം പിന്നീട് സംഘർഷത്തിന് വഴിമാറിയതോടെ പോലീസ് ഇടപെട്ട് ജോജുവിനെ സ്റ്റേഷനിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു .
സംഭവത്തിൽ ജോജുവിനെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു .
പൊതു വികാരം മാനിക്കാതെയാണ് ജോജു കോൺഗ്രസിന്റെ സമരത്തിനെതിരെ പ്രതിഷേധമുയർത്തിയതെന്നു ആക്ഷേപമുയർന്നിരുന്നു . എന്നാൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ കാൻസർ രോഗിയുടെ അഭ്യർഥന കേട്ടാണ് നടൻ ജോജു ജോർജ് സമരത്തിലേക്ക് ഇറങ്ങിയതെന്ന് വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സംവിധായകൻ എ.കെ.സാജൻ പറഞ്ഞു .
കീമോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് പോകുകയായിരുന്ന പ്രായമായ അമ്മയുടെ അഭ്യർഥന മാനിച്ച് കൊണ്ടാണ് ജോജു കാറിൽ നിന്നും പുറത്തിറങ്ങിയതെന്നും പ്രതിഷേധിച്ചതെന്നും പറയുന്നു

എന്നാൽ ജോജുവിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ് രംഗത്തെത്തി
റോഡ് ഉപരോധിച്ചുകൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു ആരാണെന്നും പി സി ജോര്‍ജ് ചോദിച്ചു.

‘സമരം ചെയ്യുന്ന പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ചെല്ലാന്‍ ജോജു ജോര്‍ജ് ആരാണ്. അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്. അയാള്‍ അവിടെയെത്തിയത് ഓട്ടോറിക്ഷയിലിരുന്നുവെന്ന വാദം തെറ്റാാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുമായിരുന്നു.’
തിങ്കളാഴ്ച്ച പതിനൊന്നു മണി മുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയതെന്നും പി സി ജോര്‍ജ് പറഞ്ഞു. ഈ സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയതെന്നും പി സി ജോര്‍ജ് ചോദിച്ചു. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അയാള്‍ക്കു കൂടി വേണ്ടിയുള്ള സമരമാണ് നടന്നതെന്ന് പറഞ്ഞ പിസി ജോര്‍ജ് നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ എന്നും കുറ്റപ്പെടുത്തി. ഒരു സിനിമ നടനല്ലെ ഒന്നു ഷൈന്‍ ചെയ്‌തേക്കാം എന്ന് കരുതിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിലും ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെയെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...