Connect with us

Hi, what are you looking for?

Exclusive

‘എനിക്ക് അമ്മയാകാന്‍ ഭര്‍ത്താവിന് ജാമ്യം അനുവദിക്കണം’ വിചിത്രാപേക്ഷയുമായി ഭാര്യ കോടതിയില്‍

ഉത്തരാഖണ്ഡ ്ഹൈക്കോടതിയെ വിചിത്രാപേക്ഷയുമായി സമീപിച്ചിരിക്കുകയാണ് ഒരു വനിത. അമ്മയാകാന്‍ വേണ്ടി തന്റെ ഭര്‍ത്താവിന് ജാമ്യം അനുവദിക്കണം എന്ന അപേക്ഷയുമായാണ് യുവതി ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാര്യയുടെ അവകാശങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടാണ് അവര്‍ ഈ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

ഇതോടെ യുവതിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് യുവതിയുടെ ഭര്‍ത്താവ് എന്നതാണ് ഈ വിഷയത്തിലെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം.

ഇരുപത് വര്‍ഷത്തെ കഠിന തടവാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇത്തരം വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ സ്വീകരിക്കാറുള്ള നിലപാടുകളെക്കുറിച്ച് അന്വേഷിച്ച് കോടതിയെ അറിയിക്കാന്‍ അമിക്കസ് ക്യൂരിയ്ക്കും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമ്മയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി ഭര്‍ത്താവിന് ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലൂടെ സ്ത്രീ കോടതിയോട് അപേക്ഷിച്ചത്. കോടതിയ്ക്ക് സ്വയമേവ ഒരു തീരുമാനം കൈക്കൊള്ളാന്‍ പ്രയാസമുള്ള വിഷയം ആയതിനാലാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും അമിക്കസ് ക്യൂരിയോടും അഭിപ്രായം തേടാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ്് ട്രക്കിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് സ്ത്രീയുടെ ഭര്‍ത്താവ്. നൈനിറ്റാള്‍ ഹൈക്കോടതിയാണ് കേസില്‍ നാല് പ്രതികള്‍ക്ക് 20 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഇതിനിടയില്‍ രണ്ടു തവണ ഈ സ്ത്രീയുടെ ഭര്‍ത്താവ് ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു.

എന്നാല്‍ രണ്ടു തവണയും കോടതി ജാമ്യാപേക്ഷ നിരസിച്ചു. തുടര്‍ന്നാണ് ജാമ്യം ലഭിക്കുന്നതിനായി ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ചത്. സച്ചിന്‍ എന്നാണ് പ്രതിയുടെ പേര്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ ഭര്‍ത്താവ് അറസ്റ്റിലായതായും ജാമ്യത്തിനായി നല്‍കിയ അപേക്ഷയില്‍ പറയുന്നു.

അതിനാല്‍, അമ്മയാകാനുള്ള അവസരവും അവകാശവും തനിക്ക് നിഷേധിക്കപ്പെട്ടതായും ഈ ആവശ്യം പരിഗണിച്ച് ഭര്‍ത്താവിന് ജാമ്യം നല്‍കണം എന്നുമാണ് ഹര്‍ജിയില്‍ അവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു പല മാനങ്ങളും പരിഗണിച്ചു കൊണ്ട് മാത്രമേ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. ഇത്തരം സംവിധാനത്തിലൂടെ പിറക്കുന്ന കുട്ടിയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് വ്യക്തത ഉണ്ടാവുക എന്നത് അനിവാര്യമാണ്.

ജയില്‍ശിക്ഷ അനുഭവിക്കുന്ന അച്ഛനോടൊപ്പം കഴിയണമെന്ന് കുട്ടി ആവശ്യപ്പെട്ടാല്‍ അത് സാധുവായ അവകാശവാദമാണോ എന്നതും നിര്‍ണയിക്കേണ്ടതുണ്ട്. ആ കുട്ടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചും തീര്‍ച്ച വരുത്തണം.

ഇത്തരം ആശങ്കകള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും അമിക്കസ് ക്യൂരിയുടെയും വിശദമായ അഭിപ്രായം തേടിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...