കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചില്ലെങ്കില്‍ എത്ര വലിയ താരങ്ങളാണെങ്കിലും പോലീസ് കേസെടുത്തിരിക്കും അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട് എലത്തൂര്‍ പോലീസ് മലയാള സിനിമയിലെ മിന്നും താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും എതിരെ എടുത്തിരിക്കുന്ന കേസ്.
കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ റോബോട്ടിക് സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയാ വിഭാഗത്തിന്റെ ഉദ്ഘാടനത്തിന എത്തിയതായിരുന്നു മമ്മൂട്ടിയും രമേഷ് പിഷാരടിയും. താരങ്ങള്‍ എത്തിയതോടെ ആശുപത്രി പരിസരം ജനസമുദ്രമാവുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ആള്‍ക്കൂട്ടം ഉണ്ടാക്കിയതിനാണ് കേസ എടുത്തിരിക്കുന്നത്്.
ചൊവ്വാഴ്ചയായിരുന്നു ഉദ്ഘാടനം നടന്നത്. ഇതിന് ശേഷം ആശുപത്രിയുടെ ഇന്റന്‍സീവ് കെയര്‍ ബ്ലോക്കില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാണ് കേസ്. അതേസമയം ഉദ്ഘാടന ചടങ്ങ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടന്നത്. ഇതിന് ശേഷം ആള്‍ക്കൂട്ടമുണ്ടാകുകയും ജനങ്ങള്‍ താരങ്ങള്‍ക്ക് ചുറ്റും കൂടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ആശുപത്രിയില്‍ 300 ഓളം പേര് കൂട്ടം കൂടിയെന്നാണ് പോലീസ് അറിയിക്കുന്നത്. മമ്മൂട്ടിക്ും രമേഷ് പിഷാരടിക്കും കൂടാതെ സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, ആശുപത്രി മാനേജ്മെന്റ് എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.