Connect with us

Hi, what are you looking for?

Exclusive

ശിവശങ്കറിനും സ്വപ്‌നയ്ക്കും ഷോക്കോസ് നോട്ടീസ്, പിണറായി പെട്ടു

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും പ്രതി സ്വപ്‌ന സുരേഷിനും മറ്റ് നാല് പേര്‍ക്കും കസ്റ്റംസിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനും ഈജിപ്ത്യന്‍ പൗരനായ ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സ്ഥലം മാറി പോകുകയാണ്. ഇതിനു മുമ്പായിട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നയതന്ത്ര ഉദ്യോഗസ്ഥരുടെ സഹായത്തോടെ 2019 ആഗസ്തില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കേസ്.ഡോളര്‍കടത്ത് കേസില്‍ ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ ഇന്ത്യ വിട്ടുവെന്നും കസ്റ്റംസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക് കടത്തിയെന്നതാണ് ഇവര്‍ക്കെതിരായ കേസ്. എന്നാല്‍ മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ നോട്ടീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.കോണ്‍സുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമേ ശ്രീരാമകൃഷ്ണന് നോട്ടീസയയ്ക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് കസ്റ്റംസ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി. ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയിരുന്നു.

കേസിലെ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും നടന്നുവരികയാണ്. അതേസമയം, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഡോളര്‍ കടത്തിയതെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്നസുരേഷിന്റെ മൊഴി പുറത്ത് വന്നിരുന്നു.സ്വര്‍ണക്കടത്തിന് പിന്നിലെ പ്രേരകശക്തി പിണറായി വിജയനാണെന്ന് മുന്‍പ് തന്നെ സ്വപ്നാ സുരേഷ് മൊഴി നല്കിയിട്ടുള്ളതാണ്. മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനും മുഖ്യമന്ത്രിയും പറഞ്ഞിട്ടാണ് താന്‍ എല്ലാം ചെയ്തതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചുവെങ്കിലും ജയിലില്‍ സ്വപ്നാ സുരേഷിന് വധ ഭീഷണി ഉണ്ട് എന്ന റിപ്പോര്‍ട്ടില്‍ അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് സുരക്ഷാ ഉറപ്പു വരുത്തണമെന്ന എറണാകുളം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ക്കെതിരെ ജയില്‍ ഡിജിപി നല്‍കിയ ഹര്‍ജിയുടെ വിശദീകരണ പത്രികയിലാണ് സുമിത് കുമാര്‍ ഈ വിവരം ഹൈക്കോടതിയെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എല്ലാം ചെയ്തത് എന്ന മൊഴിയില്‍ ഇപ്പോഴും സ്വപ്ന ഉറച്ചു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇത്തരത്തില്‍ കള്ളക്കടത്ത് നടത്തുന്ന വരുമാനം രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ഉപയോഗിക്കുന്നതെന്നും പറയുന്നു.മുഖ്യന്റെ പങ്കു തെളിയിക്കുന്ന കൂടുതല്‍ തെളിവുകളും കസ്റ്റംസിന് ലഭിച്ചു എന്നാണ് അറിയാന്‍ കഴിയുന്നത്.

2019 ജൂലൈ 5 നാണ് നയതന്ത്ര ചാനല്‍ വഴി യുഎഇ കോണ്‍സുലേറ്റില്‍ എത്തിയ സ്വര്‍ണം കസ്റ്റംസ് പിടികൂടുന്നത്. ആദ്യം പിടിയിലായ സരിത്തിന് പിന്നാലെ ജൂലൈ 12 ന് മറ്റു പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവരും പിടിയിലായി.ഈ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് സ്വപ്ന കോടതിയെ സമീപിച്ചിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...