Connect with us

Hi, what are you looking for?

Exclusive

അഭിപ്രായം പറയാൻ ഞാനുണ്ട് . ആളാവാൻ നോക്കണ്ട, വീണാ ജോർജിന് മുഖ്യൻ്റെ താക്കീത്

കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഓണം ആഘോഷങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നുള്ള വീണാ ജോർജിൻ്റെ അഭിപ്രായ പ്രകടനത്തിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചു. എങ്ങനെ അതൃപ്തി തോന്നാതിരിക്കും, ബക്രീദിന് മൂന്ന് ദിവസം ജനങ്ങളെ അഴിച്ചു വിടുകയും ഇത്രമേൽ ഗുരുതരമായ വിധത്തിൽ രോഗവ്യാപനത്തിന് കാരണക്കാരനാകുകയും ചെയ്ത മുഖ്യന്റെ മുഖമടച്ചുള്ള ഒരു അടി തന്നെയല്ലേ ആരോഗ്യമന്ത്രിയുടെ ആഘോഷങ്ങൾക്കെതിരായുള്ള വിമർശനം.
ആഘോഷം എന്ന വാക്കിനപ്പുറം ഓണമായാലും ബക്രീദായാലും ആൾക്കൂട്ടം രോഗവ്യാപനമുണ്ടാക്കും എന്ന വീണയുടെ പരാമർശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് .

രോഗവ്യാപനം മൂലം കേന്ദ്ര ആരോഗ്യ സംഘം കേരളത്തിൽ പരിശോധനയ്‌ക്കെത്തുകയും മുന്നറിയിപ്പ് നൽകുകയും നിയന്ത്രണങ്ങൾ കടുപ്പിക്കണം എന്ന് പറയുകയും ചെയ്ത സാഹചര്യത്തിലാണ് വീണ ദൃശ്യമാധ്യമങ്ങളോട് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. എന്നാൽ ഇപ്പോഴത്തെ രോഗവ്യാപനത്തിന്റെ പ്രധാന കാരണം ബക്രീദ് ഇളവുകളുടെ പേരിൽ മുഖ്യമന്ത്രി കാട്ടിയ അഴിഞ്ഞാട്ടമാണ് എന്നിരിക്കെ വെണ്ണയുടെ പരാമർശം പ്രത്യക്ഷതിലോ പരോക്ഷത്തിലോ മുഖ്യന് നേരെ തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ജൂലൈ 18 മുതൽ 20 വരെയുള്ള തീയതികളിൽ ബക്രീദ് പ്രമാണിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മുഖ്യമന്ത്രി ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് ഓണമായലും ബക്രീദ് ആയാലും എന്ന വീണയുടെ കൊട്ട്. എന്നാൽ ബക്രീദിന് ഇളവ് നൽകി മരുമകനെ സുഖിപ്പിക്കുകയും ഓണത്തിന് മാവേലിയെ ക്വാറന്റൈനിൽ ഇടുകയും ചെയുന്ന മുഖ്യന്റെ മതേതരത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
എന്തായാലും ബക്രീദ് എന്ന വാക്ക് കേട്ടതോടെ മുഖ്യമന്ത്രിക്ക് ഹാലിളകി എന്ന് പറഞ്ഞാൽ മതിയല്ലോ..
വീണയുടെ അഭിപ്രായത്തോട് അതൃപ്തി അറിയിക്കുക മാത്രമല്ല മറിച്ച് അനാവശ്യ അഭിപ്രായങ്ങൾ വിളമ്പി ആളാവാൻ നോക്കണ്ട എന്ന മുന്നറിയിപ്പും നൽകി എന്നാണ് പുറത്ത് വരുന്ന വിവരം.
എവിടെ ആർക്ക് എപ്പോ ഇളവ് കൊടുക്കണമെന്ന് തീരുമാനിക്കാനും അത് പ്രഖ്യാപിച്ച് ഹീറോയിസം കാട്ടാനും നമ്മുടെ പിണറായി സഖാവുള്ളപ്പോ ആരോഗ്യമന്ത്രി കേറി ആളാവാൻ നോക്കണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?
പാവം ആ ശൈലജ ടീച്ചർ ഇതുപോലൊരു അഭിപ്രായം പറഞ്ഞതിന്റെയാ ഉള്ള മന്ത്രി സ്ഥാനവും പോയി നക്ഷത്രമെണ്ണുന്നത്. വീണ കൊച്ചിന് അതറിയില്ലെങ്കിൽ ടീച്ചറമ്മയെ ഒന്ന് വിളിച്ച് ചോദിച്ചാൽ മതി . ടീച്ചറമ്മയ്ക്ക് ക്ലിപ്പ് ഇട്ട മുഖ്യൻ വീണയ്ക്കും ആദ്യ താക്കീത് നൽകിക്കഴിഞ്ഞു. എന്തായാലും ഇനിയിപ്പോ മുഖ്യമന്ത്രിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിച്ച സ്ഥിതിക്ക് മുന്നോട്ടുള്ള യാത്ര കുറച്ചു കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും. ഓണം ബക്രീദ് എന്നൊന്നും ഇനി മിണ്ടാൻ നിൽക്കണ്ട . അത്ര നിർബന്ധമാണെങ്കിൽ ഓണക്കിറ്റ് എന്നും കോവിഡ് കിറ്റെന്നും ഒക്കെ പറഞ്ഞോളൂ . അപ്പൊ മുഖ്യനും ഹാപ്പി, വീണയും ഹാപ്പി….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...