Connect with us

Hi, what are you looking for?

Cinema

ആദിത്യന്റെ ചതിയില്‍പെട്ട് അമ്പിളിദേവി, വാടകവീട്ടിലെ സ്ത്രീ ഗര്‍ഭിണി, തനിക്ക് ഭീഷണിയുണ്ടെന്ന് നടി

ഒട്ടേറെ വിവാദങ്ങള്‍ക്കുശേഷം രണ്ടാമത് വിവാഹം ചെയ്തവരാണ് നടി അമ്പിളി ദേവിയും നടന്‍ ആദിത്യനും. ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. സിനിമാ മേഖലയിലുള്ളവരില്‍ പലരും ആദിത്യന്‍ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞപ്പോഴും അമ്പിളിക്ക് ആദിത്തേട്ടനെ വിശ്വാസമായിരുന്നു. എന്നാല്‍ ഇവിടെ അമ്പിളി ദേവി അക്ഷരാര്‍ത്ഥത്തില്‍ ചതിക്കപ്പെടുകയായിരുന്നു.തൃശൂരിലെ ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് അമ്പിളി ദേവി ആദ്യം രംഗത്തെത്തിയത്. അമ്പിളി ദേവി പറഞ്ഞതിങ്ങനെ… നിയമപരമായി ആദിത്യന്റെ ഭാര്യയാണ് ഞാനിപ്പോഴും. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിന് മുതിര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ ഞാന്‍ ഗര്‍ഭിണി ആകുന്നതു വരെ സന്തോഷത്തോടെ തന്നെയാണ് ജീവിതം മുന്നോട്ടുപോയതെന്നും അമ്പിളി പറയുന്നു.

കഴിഞ്ഞ 16 മാസം കൊണ്ട് അതായത് ഞാനെന്റെ മകനെ ഗര്‍ഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലായിരുന്നു. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. ഞാന്‍ ഏപ്രിലില്‍ ഗര്‍ഭിണി ആയതിനു ശേഷം അഭിനയത്തില്‍ നിന്നു ഇടവേള എടുക്കേണ്ടി വന്നു. എനിക്ക് ബെഡ് റെസ്റ്റ് ആയിരുന്നു. യാത്രയൊന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. ഡെലിവറി കഴിഞ്ഞു ഒന്നു രണ്ടു മാസത്തിനുള്ളില്‍ ലോക്ഡൗണ്‍ ആയി.എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യന്‍ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു താമസം. അവിടെ ബിസിനസാണ് എന്നാണ് ചോദിക്കുമ്പോള്‍ പറഞ്ഞിരുന്നത്. അതെല്ലാം ഞാന്‍ വിശ്വസിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ലായിരുന്നുവെന്ന്. ആദിത്യനില്‍ നിന്ന് മറ്റൊരു സ്ത്രീക്ക് ഗര്‍ഭം ധരിക്കേണ്ടിവരുന്ന റിലേര്‍ഷന്‍ എത്തരത്തിലായിരിക്കുമെന്ന് ഊഹിക്കാവുന്നതാണ്. ഇതൊക്കെ പറയേണ്ടി വന്നതില്‍ വലിയ വിഷമം ഉണ്ട്. ഭാര്യ ഗര്‍ഭിണി ആയിരിക്കുന്ന സമയമോ അല്ലെങ്കില്‍ പ്രസവിച്ചു കിടക്കുന്ന സമയമോ നോക്കി ഇങ്ങനെ ചെയ്യുന്നത് എന്തൊരു കഷ്ടമാണെന്നും അമ്പിളി ദേവി തുറന്നടിച്ചു.

ഞാന്‍ വിവാഹമോചനം അനുവദിച്ചുകൊടുക്കണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. രണ്ടു പേരുമായും ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നില്ല. നിയമങ്ങള്‍ വരെ അവര്‍ക്ക് അനുകൂലമാണെന്നാണ് അവര്‍ പറയുന്നത്. എന്തെങ്കിലും ആയിക്കോട്ടെ എന്നു കരുതിയാണ് ആദ്യമൊന്നും പ്രതികരിക്കാതിരുന്നത്. ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി ഓരോ വാര്‍ത്തകള്‍ വരുന്നു. അതുകൊണ്ട് പ്രതികരിക്കേണ്ടി വന്നതാണ്. കുറെ നാളുകളായി എന്നെ ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. എന്തെങ്കിലും കാര്യം പറയാനുണ്ടെങ്കില്‍ ബ്ലോക്ക് മാറ്റി അയയ്ക്കും. വീണ്ടും ബ്ലോക്ക് ചെയ്യും.ഇതാണ് ആദിത്യന്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അമ്പിളി ദേവി പറയുന്നു.

ആ സ്ത്രീ ഗര്‍ഭിണിയാണെന്ന് ചിലര്‍ പറഞ്ഞെങ്കിലും ആദ്യം ഞാനത് വിശ്വസിച്ചില്ല. എനിക്ക് എന്റെ ഭര്‍ത്താവിനെ വിശ്വാസമായിരുന്നു. എന്നാല്‍, ഈയടുത്ത കാലത്ത് എന്നെ കുറച്ചു പേര്‍ വിളിച്ച് ‘കണ്‍ഗ്രാറ്റ്‌സ്, വീണ്ടും പ്രഗ്‌നന്റ് ആയല്ലേ എന്നൊക്കെ പറയാന്‍ തുടങ്ങിയപ്പോഴാണ് കാര്യം മനസ്സിലായത്. ആദിത്യന്റെ ഫെയ്‌സ്ബുക്ക് കവര്‍ ചിത്രം ഒരു സ്‌കാനിങ് ഫോട്ടോ ആണെന്ന് അവര്‍ പറഞ്ഞാണ് അറിഞ്ഞത്. എന്റെ ഒരു ബന്ധുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ കയറി ആദിത്യന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ അവര്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.ഇത് അവര്‍ പബ്ലിക് ആയി ഇട്ട കാര്യമാണ്. ലോകം മുഴുവന്‍ കണ്ടതാണ്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ലെന്നും അമ്പിളി ദേവി പറയുന്നു. അവരിപ്പോള്‍ അബോര്‍ഷന്‍ നടത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ ബന്ധത്തെക്കുറിച്ച് ആദിത്യനെ വിളിച്ചു സംസാരിച്ചപ്പോള്‍ ആളു പറഞ്ഞത്, ഇത് രഹസ്യമായ ബന്ധമൊന്നും അല്ല… തൃശൂര്‍ എല്ലാവര്‍ക്കും അറിയാം… ഞങ്ങള്‍ എല്ലായിടത്തും പോകാറുണ്ട് എന്നൊക്കെയാണ്.

ഇപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നുള്ളതാണ്. ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യന്‍ പറയുന്നത്. ഞാന്‍ പറ്റില്ലെന്നു പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഞാന്‍ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന്‍ പെരുമാറുന്നതെന്ന് മനസിലാകുന്നില്ലെന്നും ഒത്തുതീര്‍പ്പിന് കുറെ ശ്രമിച്ചിരുന്നുവെന്നും അമ്പിളി ദേവി പറയുന്നു.

തന്റെ ജീവനില്‍ പേടിയുണ്ടെന്നും അയാളിലൊരു ക്രിമിനല്‍ സ്വഭാവമുണ്ടെന്നും അമ്പിളി ദേവി പറയുന്നുണ്ട്. എന്നാല്‍ അമ്പിളി ദേവിയുടെ തുറന്നുപറച്ചിലിനെയൊക്കെ തള്ളികൊണ്ടാണ് ആദിത്യന്‍ രംഗത്തെത്തിയത്. ഇതൊക്കെ വ്യാജ ആരോപണങ്ങളാണെന്നും അവരെ ഞാന്‍ കൊല്ലുമെന്നോ സൈബര്‍ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ പറഞ്ഞിട്ടില്ലെന്നാണ് ആദിത്യന്‍ പറഞ്ഞത്. ആ സ്ത്രീയുമായി തനിക്ക് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും അവര്‍ എന്റെ സുഹൃത്തു മാത്രമാണെന്നും ആദിത്യന്‍ പറയുന്നു. ഞാനും അമ്പിളി ദേവിയുമായി പ്രശ്‌നത്തിലാകാന്‍ മറ്റ് കാരണങ്ങളുണ്ടെന്നും ആദിത്യന്‍ പറയുന്നു. വ്യക്തിപരമായി ആക്രമിക്കുകയാണ് ഇപ്പോള്‍ അമ്പിളി ദേവി ചെയ്തിട്ടുള്ളതെന്നും ഇങ്ങനെയൊരാളുമായി എങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്നാണ് ആദിത്യന്‍ ചോദിക്കുന്നത്.

ഇവരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ആദിത്യനെതിരെ മുന്‍പ് രംഗത്തുവന്നിരുന്ന നടി ജീജ സുരേന്ദ്രന്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ജീജ അന്ന് വെളിപ്പെടുത്തിയതൊക്കെ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മുന്‍പത്തെ ഭര്‍ത്താവില്‍ നിന്ന് ഒട്ടേറെ പീഡനങ്ങള്‍ സഹിച്ച ആളാണ് അമ്പിളി ദേവി. അതില്‍ നിന്നൊക്കെ വളരെ പ്രയാസപ്പെട്ടാണ് അമ്പിളി വീണ്ടും അഭിനയ ജീവിതത്തിലേക്ക് കടന്നത്. മൂന്നാമതൊരു വിവാഹം കഴിക്കരുതെന്നാണ് അന്ന് ജീജ പറഞ്ഞത്. ജീജയ്‌ക്കെതിരെ ആദിത്യന്‍ രൂക്ഷവിമര്‍ശനവും ഉന്നയിച്ചിരുന്നു. അന്ന് എല്ലാവരും തന്നെ ക്രൂശിച്ചെന്നും പാവമാണ് അമ്പിളിയെന്നാണ് ജീജ ഇപ്പോള്‍ പറയുന്നത്. അതേസമയം, എന്റെ മകനെ ലാളിച്ച് കൂടെ കൂടിയ ആദിത്യന്റെ ഉദ്ദേശ്യം നടന്നല്ലോ എന്നാണ് അമ്പിളി ദേവിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍ ഇതിനോട് പ്രതികരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...