Connect with us

Hi, what are you looking for?

Exclusive

കൊച്ചിയില്‍ മയക്കുമരുന്ന് ഡിജെ പാര്‍ട്ടി, സംഘാടകന്‍ പ്രമുഖ വ്യവസായി, നാല് പേര്‍ അറസ്റ്റില്‍

എംഎ യുസഫലിയുടെ ഉടമസ്ഥതയിലുള്ള മാരിയറ്റ് ഹോട്ടല്‍ ഉള്‍പ്പെടെ നാല് ആഡംബര ഹോട്ടലുകളില്‍ നടന്ന പരിശോധനയില്‍ നാല് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയിലാണ് പരിശോധന നടന്നത്. ഇതിനുപിന്നാലെ ഞായറാഴ്ച രാവിലെയാണ് എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതും. എന്നാല്‍ റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥര്‍ നീങ്ങിയത്. എംഎ യൂസഫലി തിരക്കുപിടിച്ച് ഹെലികോപ്റ്ററില്‍ പറന്നിറങ്ങാന്‍ തീരുമാനിച്ചതെന്തുകൊണ്ടെന്നുള്ള ദുരൂഹതയുടെ ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്.

അതേസമയം, മാരിയറ്റ്, ലി മെറിഡിയന്‍, ഹോളിഡേ ഇന്‍, നമ്പര്‍ 18 ഹോട്ടല്‍ എന്നീ നാല് ഹോട്ടലുകളില്‍ നടന്ന റെയ്ഡില്‍ നിന്നും പുറത്തുവരുന്നവിവരം ആഗോള മയക്കുമരുന്ന് സിണ്ടിക്കേറ്റിലെ പ്രമുഖനായ വിദേശിയാണ് ഹോട്ടലുകളില്‍ നടന്ന മയക്കുമരുന്ന് ഡി.ജെ പാര്‍ട്ടികളുടെ സംഘാടകന്‍ എന്നാണ്. എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ഇപ്പോള്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് വിദേശിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

https://www.youtube.com/watch?v=17pBc3IbuOU

കസ്റ്റംസ്, സംസ്ഥാന എക്സൈസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ചു നടത്തിയ മിന്നല്‍ റെയ്ഡില്‍ അതീവ വീര്യമുള്ള എം.ഡി.എം.എ, കഞ്ചാവ്, കൊക്കെയിന്‍, തുടങ്ങിയ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് രൂപപ്പെടുത്താനും വീര്യം കൂട്ടാനും ഉപയോഗിക്കുന്ന ഉപകാരണങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടന്നത്. നാല് ഹോട്ടലുകളിലും ഒരേസമയത്താണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റെയ്ഡ് നടക്കവേ രക്ഷപെട്ട വിദേശിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. അറസ്റ്റിലായവരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരമാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. സമൂഹത്തിലെ സമ്പന്ന കുടുംബങ്ങളില്‍ പെട്ടവരും പ്രൊഫെഷനലുകളുമാണ് അറസ്റ്റിലായത്. ഇതാദ്യമായല്ല മയക്കുമരുന്ന് പാര്‍ട്ടികള്‍ കൊച്ചിയില്‍ നടക്കുന്നത്. ആഗോളതലത്തില്‍ മയക്കുമരുന്ന് കച്ചവടം നിയന്ത്രിക്കുന്ന വിദേശികളിലൊരാളാണ് മയക്കുമരുന്ന് ഡി.ജെ പാര്‍ട്ടികളുടെ സംഘാടനം നടത്തിയിട്ടുള്ളതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചവിവരം.

വിദേശികളാണ് ഡി.ജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. അന്താരഷ്ട്ര മയക്കുമരുന്ന് സിന്‍ഡിക്കേറ്റ് കുറെ കാലമായി കൊച്ചിയില്‍ പിടി മുറുക്കിയിട്ട്. മുംബൈ മയക്കുമരുന്ന് സിണ്ടിക്കേറ്റിനെ സഹായിക്കുന്ന കാസര്‍ഗോഡ് സിണ്ടിക്കേറ്റിന്റെ കണ്ണികള്‍ കൊച്ചിയില്‍ സജീവമായതാണ് ഒരു കാരണം. വിദേശി മയക്കുമരുന്ന് രാജാക്കന്മാര്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഡി.ജെ പാര്‍ട്ടികളുടെ ആസൂത്രകരെ കണ്ടെത്താന്‍ രാജ്യത്തെ എല്ലാ കസ്റ്റംസ് യൂണിറ്റുകളും സജ്ജമായി കഴിഞ്ഞുവെന്നാണ് വിവരം. വരും ദിവസങ്ങളില്‍ നിര്‍ണായക വിവരം ലഭിക്കുമെന്നാണ് കരുതുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...