മുട്ടുമ്പോൾ പിണറായി വിജയനെപ്പോലുള്ളവരോട് മുട്ടണമെന്നു ശോഭാ സുരേന്ദ്രൻ . ദല്ലാൾ നന്ദകുമാറിനെപ്പോലെയുള്ളവരെ മൈൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ യുദ്ധം നെറികെട്ട ഭരണാധികാരിയായ പിണറായി വിജയനോടാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മാർക്സിസ്റ്റുപാർട്ടി കൊലക്കത്തി താഴെ വെച്ചിട്ടുണ്ടെങ്കിൽ അത് ചങ്കുറപ്പുള്ള അമിത് ഷാ കേന്ദ്രത്തിന്റെ ആഭ്യന്തര മന്ത്രിയായതിനു ശേഷമാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ആലപ്പുഴയ്ക്ക് മടങ്ങും മുൻപ് മാധ്യമങ്ങളെ കാണുകയായിരുന്നു അവർ.