Connect with us

Hi, what are you looking for?

Kerala

കെ. സുധാകരന് KPCC പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം

ന്യൂഡൽഹി . കെപിസിസി പ്രസിഡന്‍റ് സ്ഥാനം കെ. സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പു ഫലം വരും വരെ കാത്തിരിക്കണം. എഐസിസി നിർദേശിച്ചെങ്കിൽ മാത്രമേ സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരികെ കിട്ടൂ.

കേരളത്തിലെ തെരഞ്ഞെടുപ്പു ഫലവും കണ്ണൂരിലെ ഫലവും പരിഗണിച്ചായിരിക്കും AICC അന്തിമ തീരുമാനം എടുക്കുക. കണ്ണൂരിൽ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തിൽ മുന്നേറ്റം നടത്താൻ കഴിയാതെ വരുകയോ ചെയ്താൽ കെ. സുധാകരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം നഷ്ടമാകുന്ന സൂചനയാണ് ഇത് നൽകുന്നത്.

കണ്ണൂര്‍ മണ്ഡലത്തിൽ ആണ് കെ. സുധാകരൻ മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും. സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.എം. ഹസന് കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകുന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി പ്രസിഡന്‍റ് സ്ഥാനം തിരിച്ചുകിട്ടാത്തതിൽ സുധാകരൻ പാർട്ടി യോഗത്തിൽ അതൃപ്തി അറിയിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ഈ വിഷയം ഉന്നയിച്ച് പരാതിയും നൽകി. ഇതിനു പിറകെയാണ് എഐസിസി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...