Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിൽ, കണ്ണൂർ ലോബി തകരുന്നു, സി.പി.എം ന്റെ നാശം അരികെ

എക്കാലത്തെയും സി.പി.എം ലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് ചെറിയാൻ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.

2005-ൽ മലപ്പുറം സമ്മേളനത്തിൽ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്റെ നേതൃത്വത്തിലാണ്. തന്നേക്കാൾ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനാവുന്നത്.

പിണറായിയെ തകർക്കാൻ വി.എസിന്റെ കോടാലിയായി പ്രവർത്തിച്ച ദല്ലാൾ നന്ദകുമാറുമായുള്ള ജയരാജന്റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാൽ, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല.

എ. കെ.ജി, സി.എച്ച് കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ, എം.വി.രാഘവൻ , ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി, കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂർ ലോബി തകരുന്നത് കേരളത്തിൽ സി.പി.എം ന്റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സി.പി.എം ൽ വൻ പൊട്ടിത്തെറിയുണ്ടാകും എന്നാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...