Connect with us

Hi, what are you looking for?

Kerala

‘ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’ വായ തുറക്കാതെ താരങ്ങളും സാംസ്കാരിക നായകന്മാരും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാലദ്വീപ് മന്ത്രിമാർ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ഒരക്ഷരം മിണ്ടാതെ വായ മൂടി കെട്ടി ഇരിക്കുന്ന താരങ്ങൾക്കും സാംസ്കാരിക നായകന്മാർക്കും എതിരെ ആഞ്ഞടിച്ച് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ.

ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും ഇപ്പോൾ എവിടെയെന്നാണ് സുരേന്ദ്രൻ ചോദിക്കുന്നത്. മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളുമായി ഇറങ്ങിത്തിരിച്ചപ്പോൾ അവരാരും ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാ ർക്കറിയാം എന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉന്നയിച്ചിരിക്കുന്നത്.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ. ‘ലക്ഷദ്വീപിലെ ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ അവിടുത്തെ അഡ്‌മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവന്നപ്പോൾ ഉറഞ്ഞുതുള്ളിയ താരങ്ങളും സാംസ്കാരിക നായകന്മാരും മാലിദ്വീപ് സർക്കാർ ലക്ഷദ്വീപിനും ഇന്ത്യയ്ക്കുമെതിരെ അധിക്ഷേപങ്ങളു മായി ഇറങ്ങിത്തിരിച്ചപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. ഇവർക്കെല്ലാം ചൈനയുടെ മാസപ്പടി കിട്ടുന്നില്ലെന്നാർക്കറിയാം’

ഇതിനിടെ ​ പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം രാജ്യത്ത് വ്യാപകമാവുകയാണ്. ടൂർ ഏജൻസികൾ മാല ദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കി. സിനിമാതാരങ്ങളും കായിക താരങ്ങളും പ്രതിഷേധവുമായി രംഗത്ത് വന്നു. മൂന്ന് മന്ത്രിമാർ സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ പ്രസ്‌താവന പുറപ്പെടുവിച്ചതിന് പിന്നാലെ ,മാലദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് മറിയം ഷിയുന, മാൽഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്‌പെൻഡ് ചെയ്യുന്നത്. വിദേശ നേതാക്കൾക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അത് തങ്ങളുടെ സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ പറയുകയുണ് ഉണ്ടായി.

ഇന്ത്യ എക്കാലവും മാലദ്വീപിന്റെ നല്ല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെ പ്രതികൂലമായി ബാധിക്കാൻ ഇത്തരം ക്രൂരമായ പരാമർശങ്ങൾ ഇടയാക്കരുതെന്നും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. പ്രസ്‌താവന മാലദ്വീപുകാരുടെ നിലപാടായി കരുതരുതെന്നും, രാജ്യം ഇന്ത്യയുമായുള്ള സൗഹൃദം ആഗ്രഹിക്കുന്നുവെന്നും മുൻ ഡെപ്യൂട്ടി സ്പീക്കർ ഇവാ അബ്ദുള്ളയും പറയുകയുണ്ടായി.

പ്രധാനമന്ത്രിക്കെതിരായ പ്രസ്‌താവനയിൽ പ്രതിഷേധിച്ച് ഇന്ത്യക്കാർ ബുക്ക് ചെയ്‌ത യാത്രകൾ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇത് ടൂറിസം മുഖ്യ വരുമാനമായ മാലദ്വീപിന് കനത്ത പ്രഹരമായി. ‘മാലദ്വീപിനെ ബഹിഷ്കരിക്കുക’ എന്ന ഹാഷ്‌ടാഗിൽ സമൂഹമാദ്ധ്യമങ്ങളിൽ വൻ പ്രചാരണമാണ് നടന്നു വരുന്നത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ മാലദ്വീപ് വിമാന ബുക്കിംഗും താത്കാലികമായി നിറുത്തിവച്ചതായി ഈസ് മൈ ട്രിപ്പ് സഹസ്ഥാപകനും സി.ഇ. ഒയുമായ നിശാന്ത് പിറ്റി അറിയിച്ചു. മുൻകൂട്ടി ബുക്കു ചെയ്‌തവർ മാലദ്വീപ് സന്ദർശനം റദ്ദു ചെയ്യുകയാണെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ പ്രസിഡന്റ് രാജീവ് മെഹ്‌റ അറിയിച്ചു. രണ്ടു ദിവസമായി മാലദ്വീപിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ഒരു അന്വേഷണവും എത്തുന്നില്ല .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...