Connect with us

Hi, what are you looking for?

News

ബിരിയാണി ചെമ്പും ഖുറാനും…. മോദി വെടി പൊട്ടിച്ചാൽ പിണറായി കുടുങ്ങും

ഇല്ലാക്കഥയുണ്ടാക്കി സുരേഷ്‌ഗോപിയെ അങ്ങ് തീർത്തു കളയാം എന്നായിരുന്നു. പിണറായിയുടെ മോഹം. എന്തായാലും അത് നടക്കില്ല. പിന്നെ മകളുടെ കല്യാണം കൂടിക്കില്ല എന്നും തീരുമാനിച്ചിരുന്നു. അതും ഇപ്പൊ ഏതാണ്ട് തീർന്നു. കാരണം മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപിക്ക് മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. മകളുടെ വിവാഹം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ് ഐആർ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

സുരേഷ്‌ഗോപിക്കെതിരെ അറസ്റ്റിനുള്ള സാഹചര്യം ഇല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. അതിനു പിന്നിലൊരു കാരണമുണ്ട്. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച നാരീശക്തി സംഗമത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പരാമര്‍ശം സിപിഎമ്മിലും സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരിലും തീകോരിയിട്ടിരിക്കുകയാണ്. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാം എന്നുമാത്രമാണ് പ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഇങ്ങനെയൊരു രാഷ്‌ട്രീയ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് ചില സിപിഎം നേതാക്കളുടെ സാരോപദേശം.

ഭരണകാര്യങ്ങളില്‍ പ്രധാനമന്ത്രി എല്ലാവരുടേതുമാണ്. അക്കാര്യം വളരെ നന്നായി അറിയാവുന്നയാളാണ് നരേന്ദ്ര മോദി. ആരോടും ഒരു പക്ഷപാതവും കാണിക്കാറില്ല. അതേസമയം ബിജെപി എന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അനിഷേധ്യ നേതാവുമാണ് മോദി. ബിജെപി എന്ന പാര്‍ട്ടിക്കാണ് വലിയ ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കാന്‍ രണ്ടുതവണ ജനങ്ങള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെന്ന നിലയ്‌ക്ക് രാഷ്‌ട്രീയം പറയാതിരിക്കാനും പറയേണ്ടിടത്ത് അത് പറയാനും മോദിക്ക് നന്നായറിയാം. ആരും അത് പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇനി പ്രധാനമന്ത്രി രാഷ്‌ട്രീയം പറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ ഏത് തരക്കാരാണ്?

തൂണിലും തുരുമ്പിലും രാഷ്‌ട്രീയമുണ്ടെന്നും, അരാഷ്‌ട്രീയവാദം കാപട്യമാണെന്നുമുള്ള പ്രത്യയശാസ്ത്രം പൊക്കിപ്പിടിച്ചു നടക്കുന്നവര്‍ക്ക് പ്രധാനമന്ത്രി രാഷ്‌ട്രീയം പറയുന്നതില്‍ എന്താണ് പ്രശ്‌നം? പിണറായി വിജയന്‍ മുഖ്യമന്ത്രിയാണല്ലോ. എന്നിട്ട് രാഷ്‌ട്രീയം പറയുന്നില്ലേ? സിപിഎം നേതാക്കളായ എം.വി. ഗോവിന്ദനും ഇ.പി.ജയരാജനും മാത്രമാണോ രാഷ്‌ട്രീയം പറയുന്നത്?

അരുതാത്തതൊന്നും പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കേരള മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിയമവിരുദ്ധമായ പല കാര്യങ്ങളും നടന്നതായി വെളിപ്പെടുത്തിയത് അതില്‍ പങ്കാളികളായവര്‍ തന്നെയാണ്. അവര്‍ വെറുതെയൊരു ആരോപണം ഉന്നയിക്കുകയു മായിരുന്നില്ല. ആരൊക്കെ എന്തൊക്കെയാണ് ചെയ്തതെന്നും, ആരൊക്കെയാണ് ഗുണഭോക്താക്കളെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇത്തരം ഇടപാടുകളുടെ കേന്ദ്രബിന്ദു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പുറത്തുവന്ന വിവരങ്ങളില്‍നിന്ന് ആര്‍ക്കും മനസ്സിലാവും. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്നയാള്‍ ഇതുമായി ബന്ധപ്പെട്ട കേസിലെ പ്രധാന പ്രതിയാണ്. ഇയാള്‍ കൈകാര്യം ചെയ്തിരുന്നത് മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള പിണറായി വിജയന്റെ അധികാരവുമാണ്.

ഏതെങ്കിലും ഒരു സംഭവമല്ല, അധികാരം ഉപയോഗിച്ച് നിരവധി സംഭവങ്ങള്‍ നടന്നിട്ടുള്ളതായി വെളിപ്പെടുത്തലുകളും വന്നിട്ടുണ്ട്. നയതന്ത്ര ബാഗേജ് മാത്രമല്ല, ബിരിയാണിച്ചെമ്പും ഖുറാനുമൊക്കെ കിലോക്കണക്കിന് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചാതായാണ് വിവരം. ഇതിനെക്കുറിച്ച് വിവിധ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ആരോപണവിധേയര്‍ കുറ്റക്കാരല്ലെന്ന് ഒരു കോടതിയും വിധി പറഞ്ഞിട്ടില്ല. അന്വേഷണം അവസാനിച്ചിട്ടുമില്ല. സ്വര്‍ണക്കടത്തു സംഭവം വെറും ആരോപണം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുചരന്മാരും നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.

2023 ഒക്ടോബർ 27 ന് ആയിരുന്നു സുരേഷ് ഗോപിക്കെതിരെ കേസിനാസ്പദമായ സംഭവം. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. സുരേഷ് ഗോപിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അദ്ദേഹം കൈ വെയ്ക്കുകയായിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ പ്രവൃത്തിയിൽ അനിഷ്ടം മാധ്യമപ്രവർത്തക പ്രകടിപ്പിച്ചെങ്കിലും സുരേഷ് ഗോപി വീണ്ടും ഇത് ആവർത്തിച്ചു. ഇതോടെ മാധ്യമപ്രവർത്തക കൈ എടുത്ത് മാറ്റുകയായിരുന്നു.

വേണമെങ്കിൽ കണ്ണൂരിലും മത്സരിക്കാമെന്ന തന്റെ പ്രസ്താവന സി പി എമ്മിന്റെ സ്ഥാപിത രാഷ്ട്രീയ മുതലെടുപ്പിനെ ഉലക്കാൻ വേണ്ടിയാണെന്ന് പറഞ്ഞ സുരേഷ് ഗോപിയോട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലല്ലോ എന്നായിരുന്ന മാധ്യമപ്രവർത്തക ചോദിച്ചത്. ഇതിന് മറുപടിയായി ഒന്ന് ശ്രമിച്ച് നോക്കെട്ടെ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈ വെച്ചത്. ഇതാണ് വിവാദമായത്. സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി സോഷ്യൽ മീഡിയ വഴി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ലെന്ന് വ്യക്തമാക്കിയ മാധ്യമപ്രവർത്തക സുരേഷ് ഗോപിക്കെതിരെ പരാതി നൽകുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...