Connect with us

Hi, what are you looking for?

Cinema

തല മറന്ന് എണ്ണ തേയ്ച്ച് സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ

കൊല്ലം . സി പി എം പാളയത്തിൽ തല മറന്ന് എണ്ണ തേയ്ച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ മാന്തി സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നു പറഞ്ഞ സുരേഷ് ഗോപി അശ്ലീലമായി, ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്നാണ് സംവിധായകൻ കമലിന്റെ കുറ്റപ്പെടുത്തൽ.

‘അദ്ദേഹത്തെ നയിക്കുന്ന ബോധം സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയു കയാണ് അദ്ദേഹം’ എന്ന് കമൽ പറയുകയുണ്ടായി. കൊല്ലത്ത് എൻജിഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യുമ്പോൾ സഖാക്കളെ സുഖിപ്പിക്കാനും ഇക്കിളിപ്പെടുത്താ നുമായിരുന്നു കമലിന്റെ സുഖിപ്പീരു പരിപാടി.

‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്നു നിർദേശിച്ച ആ മനുഷ്യനേപ്പോലെ അശ്ലീലമായി ലജ്ജിപ്പിക്കുന്ന കലാകാരനായി എന്റെ സുഹൃത്ത് മാറിയതിൽ ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നതു സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ അത്രമാത്രമായിക്കഴിഞ്ഞു. അതാണ് സംഘപരിവാറിന്റെ പ്രശ്നമെന്നു പറയുന്നത്.’

‘അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കയ്യുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം മറ്റേ പാളയത്തിലായിരുന്നു’ എന്നിങ്ങനെ ഒക്കെയാണ് സഖാക്കളുടെ വേദിയിൽ അവരെ സുഖിപ്പിച്ച് കൈയ്യടി വാങ്ങാൻ കമൽ തട്ടി വിട്ടത്.

വാൽകഷ്ണം: സിനിമയിലേക്ക് തിരഞ്ഞെടുക്കുന്ന നായികയുടെയും കാണാൻ മൊഞ്ചുള്ള മറ്റു നടിമാരുടേയുമൊക്കെ സ്വകാര്യ ഭാഗങ്ങളുടെ ആഴമളക്കാൻ ആഗ്രഹിക്കുന്ന ചില സംവിധായകരുണ്ട്. കാലം മാറി. പഴയപോലെ അതൊന്നും നടക്കില്ല. അവർക്കെല്ലാം ഇപ്പോൾ അധികാര കസേരകളോടാണ് കൊതി. മൂട്ടിൽ ഒരു ആല് കുരുത്താൽ അതും ഒരു തണലെന്ന് കരുതുന്നവർ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...