Connect with us

Hi, what are you looking for?

Exclusive

മാർട്ടിൻ ക്രൈസ്തവ ജിഹാദി ? 50 NIA സംഘം അന്വേഷണത്തിന്

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം നടന്ന സംഭവത്തിൽ കളി മാറുകയാണ്. കളമശേരി സ്‌ഫോടനക്കേസിൽ സ്വയം കുറ്റം സമ്മതിച്ചിരിക്കുന്ന ഡൊമനിക് മാർട്ടിൻ ആരുടെ ഏജന്റാണ്. ഡൊമനിക്കിന് ആരാണ് നിർദേശം കൊടുത്തത്. ഡൊമനിക് ദുബായിൽ പ്രവാസിയായിരുന്നു. ഇയാളുടെ ദുബായിലെ ബന്ധങ്ങൾ വളരെ ദുരൂഹമാണെന്നാണ് വിവരം. കേരളത്തിൽ സമീപ കാലത്താണ് തിരിച്ചെത്തിയത്. ഇയാൾ നാളുകളായി സഭയുടെ പരിപാടികളിൽ പങ്കെടുക്കാറില്ലെന്നു അവരും വ്യക്തമാക്കിയിട്ടുണ്ട്.
ഡൊമനിക് മാർട്ടിന്റെ ഗൾഫ് ബന്ധത്തിൽ വളരെ ദുരൂഹതകളാണ് ഉയരുന്നത്. സ്‌പോക്കൺ ഇംഗ്ലീസ് അധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാൾക്ക് ത്രീവ സംഘടനകളുമായി ബന്ധമുണ്ടോ എന്നാണ് ഇന്റലിജൻസ് ഏജൻസികൾ അന്വേഷിക്കുന്നത്. കേരള പോലീസ് ഇതുവരെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമ്മിക്കുന്നതിന്റെ 300 മീറ്റർ അടുത്താണ് ഇന്നലെ സ്‌ഫോടനം ഉണ്ടായത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. ഇന്നലെ സ്‌ഫോടനം ഉണ്ടായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ എൻഐഎ അതീവ ഗൗരവത്തോടെയാണ് വിഷയത്തെ നേരിട്ടതും. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്‌ക്വാഡ് ഇന്നലെ കളമശേരിയിലെത്തി.
വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ കളമശേരിയിലെ ടെലിഫോൺ ടവറുകൾ വഴി കടന്നുപോയ 2 ലക്ഷത്തിലധികം കോളുകൾ എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 45 പേരെ ഐബിയും റോയുടെ കേരള യൂണിറ്റും ചേർന്നു ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം അടുത്തദിവസം തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
കേരള പൊലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കേന്ദ്ര ഏജൻസികളും ഡൊമിനിക്കിനെ ചോദ്യം ചെയ്യും. പ്രാർത്ഥനാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ ഓഡിറ്റോറിയം ശുചീകരിക്കാൻ നിയോഗിച്ച സംഘത്തിലുണ്ടായിരുന്ന 10 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. എൻഐഎ, എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) മേധാവികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കളമശേരി സ്‌ഫോടനം ചർച്ച ചെയ്തു.
മുഖ്യമന്ത്രിയോട് സംസാരിച്ചതിന് പിന്നാലെയാണ് അമിത്ഷാ അന്വേഷണത്തിൽ കേരള പൊലീസിനെ സഹായിക്കാൻ ദേശീയ സുരക്ഷാസേനയുടെയും (എൻ.എസ്.ജി.) ദേശീയാന്വേഷണ ഏജൻസിയുടെയും (എൻ.ഐ.എ.) ഭീകരവിരുദ്ധസംഘത്തെ ഉടൻ കേരളത്തിലേക്ക് അയച്ചത്. പ്രാഥമികാന്വേഷണത്തിൽ സ്‌ഫോടനത്തിനുപയോഗിച്ചത് ഐ.ഇ.ഡി. ആണെന്ന് കണ്ടെത്തിയതിനാൽ ബോംബ് നിർവീര്യമാക്കൽ യൂണിറ്റടക്കമുള്ള സംഘമാണ് കേരളത്തിലെത്തിയത്. പിടിയിലായ ഡൊമിനിക് മാർട്ടിൻ തന്നെയാണോ സ്‌ഫോടനത്തിന് പിന്നിലെന്നും സഹായത്തിനോ നിർദേശത്തിനോ മറ്റാരെങ്കിലും ഉണ്ടോ എന്നും മനസ്സിലാക്കിയാവും എൻ.ഐ.എ. അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിക്കുക. അനുമതികിട്ടിയാലുടൻ അന്വേഷണം ഏറ്റെടുക്കുമെന്ന് എൻ.ഐ.എ. വൃത്തങ്ങൾ വ്യക്തമാക്കി.
ബോംബുണ്ടാക്കാൻ ഇന്റർനെറ്റിലൂടെ പഠിച്ചെന്നാണ് പിടിയിലായ ആളുടെ മൊഴിയെങ്കിലും സ്‌ഫോടകവസ്തുക്കൾ എവിടെനിന്ന് കിട്ടി എന്നതടക്കമുള്ള വിശദമായ അന്വേഷണം ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടാവും. കണ്ണൂരിലും കോഴിക്കോട്ടും തീവണ്ടി കത്തിക്കൽ, കളമശ്ശേരി സ്‌ഫോടനം തുടങ്ങിയ സംഭവങ്ങൾ നിരന്തരം നടക്കുന്ന പശ്ചാത്തലത്തിൽ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനടക്കം സംസ്ഥാനത്തോട് കേന്ദ്രം നിർദേശിക്കുമെന്ന സൂചനയുമുണ്ട്.
കൊച്ചി സ്വദേശിയായ ഡൊമിനിക് മാർട്ടിൻ പൊലീസിൽ കീഴടങ്ങിയെങ്കിലും ചില സുപ്രധാന ചോദ്യങ്ങൾക്കു കൂടി ഉത്തരം തേടുകയാണു കേന്ദ്ര ഏജൻസികളും കേരള പൊലീസും. ഡൊമിനിക് മാർട്ടിനു കൂട്ടാളികൾ ഉണ്ടോയന്നും ബോംബ് നിർമ്മിക്കാൻ എങ്ങനെ പഠിച്ചു എന്നതുമാണ് അന്വേഷണം, ഇന്റർനെറ്റ് നോക്കി 6 മാസംകൊണ്ട് അഭ്യസിച്ചതാണെന്ന മൊഴി വസ്തുതാപരമാണോ? അതിരാവിലെ വീട്ടിൽനിന്നു വെറും കയ്യുമായി ഇറങ്ങിയ ഡൊമിനിക് സ്‌ഫോടകവസ്തു ശേഖരിച്ചത് എവിടെനിന്നാണ് സ്‌ഫോടക വസ്തുക്കളും അതു പ്രവർത്തിപ്പിക്കാനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങാൻ ആരെങ്കിലും സഹായിച്ചോ എന്നതിലേക്കും അന്വേഷണം നീളുന്നുണ്ട്.
വർഷങ്ങൾക്കു മുൻപു യഹോവയുടെ സാക്ഷികളുടെ വിശ്വാസിയായിരുന്ന ഡൊമിനിക് സഭയുടെ ബൈബിൾ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. പിന്നീടു വിദേശത്തേക്കു പോയ മാർട്ടിൻ സഭയിൽ നിന്നകന്നു. യഹോവയുടെ സാക്ഷികളുടെ തമ്മനം സഭയിൽ സജീവമായ ആളല്ല മാർട്ടിനെന്ന് വക്താവ് ശ്രീകുമാർ പറഞ്ഞു. എന്നാൽ ഇടയ്ക്ക് ബൈബിൾ പഠനത്തിന് എത്തിയതായി അറിയാൻ കഴിഞ്ഞു. മറ്റ് ഒരു വിവരവും ഇയാളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്വേഷണം അയാളിൽ മാത്രം ഒതുങ്ങി അയാൾ മാനസിക രോഗി എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ പോകരുത്. ഇയാൾ ഡമ്മിയാണോ ഒറിജിനൽ പ്രതി ആണോയെന്ന് ഇന്റലിജൻസ് തെളിയിക്കട്ടെ!! ടിഫിൻ ബോക്സ് ബോംബ് ഇയാൾ നിർമ്മിച്ചതോ അതിനുള്ള വൈദഗ്ധ്യം അയാൾക്കുണ്ടോ എന്നുമൊക്കെ കണ്ടു പിടിക്കുമല്ലോ. സത്യം മൊത്തത്തിൽ പുറത്ത് വരട്ടെ!! ഇതിന്റെ പിന്നിലുള്ള സത്യാവസ്ഥ പുറത്ത് വരേണ്ടത് ഓരോ മലയാളിയുടെയും ആവശ്യമാണ്. കാരണം മതം തലയ്ക്ക് പിടിച്ച മനുഷ്യരുടെ ചെയ്തികൾക്ക് എന്നും ഇര ആവുന്നത് നിരപരാധികൾ ആണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...