Connect with us

Hi, what are you looking for?

Exclusive

G -20 ഉച്ചകോടി സമ്മേളനം നാളെ .. G -20 യെപ്പറ്റി അറിയേണ്ടതെല്ലാം …..!

സെപ്റ്റംബർ 10 ന് G -20 ഉച്ചകോടി സമ്മേളനം ഡൽഹിയിൽ നടക്കുകയാണ്. ഇന്ത്യയാണ് 2023 ൽ ഈ കൂട്ടായ്മയുടെ അദ്ധ്യക്ഷപദം അലങ്കരിക്കുന്നത്. ഈ അവസരത്തിൽ എന്താണ് G -20 ? എന്തിനുവേണ്ടിയാണ് ഇത് രൂപീകൃതമായത് ? എന്നതിനെപ്പറ്റിയെല്ലാം ഒരു വിശദമായ അവലോകനമാവാം
പേരുപോലെതന്നെ ഇത് 20 രാജ്യങ്ങളുടെ സമൂഹ മാണ്.1999 ൽ ഏഷ്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷ മായപ്പോൾ എല്ലാ രാജ്യങ്ങളിലെയും ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണ്ണർമാ രുടെയും ഒരു ഫോറം രൂപീകരിക്കണമെന്ന ആവശ്യം വിവിധ രാജ്യങ്ങളിൽനിന്നുയർന്നു. ഗ്ലോബൽ ഇക്കോണോമിയും മറ്റു സാമ്പ ത്തിക വിഷയങ്ങളും വിശകലനം ചെയ്തു വിശദമായ ചർച്ചയിലൂടെ പരിഹരിക്കുക എന്നതായിരുന്നു ലക്‌ഷ്യം.
2007 ൽ ആഗോളമാന്ദ്യം ലോകത്തെയാകെ പിടിച്ചുലച്ചപ്പോൾ G -20 യുടെ നിലവാരം ഉയർത്തി എല്ലാ രാജ്യ തലവന്മാരും സമ്മേളനങ്ങളിൽ പങ്കെടുക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു. അതുപ്രകാരമുള്ള G -20 ആദ്യസമ്മേളനം 2008 ൽ അമേരിക്കയിലെ വാഷിംഗ്ടണിൽ നടത്തപ്പെട്ടു.
അന്നുമുതൽ ഇതുവരെ G -20 യുടെ 17 ഉച്ചകോടികൾ നടത്തപ്പെട്ടു. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് 18 മത്തേതാണ്. രാജ്യങ്ങളിലെ സാമ്പത്തികമായ നിലവാരമായിരുന്നു ആദ്യകാല സമ്മേളനങ്ങളിലെ അജണ്ടയായി വന്നിരുന്നതെങ്കിലും പിന്നീട് അതിലൊക്കെ മാറ്റങ്ങൾ ഉണ്ടായി. ഇപ്പോൾ സുസ്ഥിര വികസനം ,കൃഷി,ആരോഗ്യം,ഊർജ്ജം,പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം,അഴിമതി നിരോധനം എന്നീ വിഷ യങ്ങളും ചർച്ചകളിലെ അജണ്ടയിലുണ്ട്.
G -20 യിലെ അംഗരാജ്യങ്ങൾ ഏതൊക്കെയാണ് ?
അർജന്റീന,ആസ്‌ത്രേലിയ, ബ്രസീൽ,ക്യാനഡ,ചൈന, ഫ്രാൻസ്, ജർമ്മനി,ഇന്ത്യ,ഇൻഡോനേഷ്യ, ഇറ്റലി, ജപ്പാൻ, സൗത്ത് കൊറിയ,മെക്സിക്കോ,റഷ്യ,സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക,തുർക്കി, ബ്രിട്ടൻ,അമേരിക്ക, യൂറോപ്യൻ യൂണിയനിലെ എല്ലാ രാജ്യങ്ങളും. ഇതാണ് ആ 20 രാജ്യങ്ങൾ.
അതായത് ലോകത്തെ ശക്തിശാലികളായ മിക്ക രാജ്യങ്ങളും ഈ കൂട്ടായ്മയുടെ ഭാഗമാണ്. ഐക്യരാ ഷ്ട്രസഭ കഴിഞ്ഞാൽ ഏറെ പ്രാധാന്യമുള്ള സമൂഹ മാണ് ഇന്ന് G -20..
ഇതുകൂടാതെ അദ്ധ്യക്ഷപദം അലങ്കരിക്കുന്ന രാജ്യങ്ങൾ ഉച്ചകോടിയിലേക്ക് അതിഥികളായി തങ്ങളുടെ മിത്രരാജ്യങ്ങളെയും ക്ഷണിക്കുക പതിവാണ്. ഇത്തവണ ഇന്ത്യ ക്ഷണിച്ചിരിക്കുന്നത്, ബംഗ്ളാദേശ്, ഈജിപ്റ്റ്, മൗറീഷ്യസ്,നെതർലാൻഡ്‌സ് ,നൈജീരിയ, ഒമാൻ,സിംഗപ്പൂർ,സ്‌പെയിൻ,UAE എന്നീ രാജ്യങ്ങ ളെയാണ്.
G -20 യുടെ കരുത്തെന്നത് ഇതിലെ അംഗരാജ്യങ്ങളുടെ പക്കൽ ലോക GDP യുടെ 85 % വും, ഗ്ലോബൽ ട്രേഡിന്റെ 75 % വും നിക്ഷിപ്തമാണെന്ന വസ്തുതയാണ്. കൂടാതെ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗവും അധിവസിക്കുന്നത് G -20 രാജ്യങ്ങളിലാണ്. അതു കൊണ്ടുതന്നെ ഈ സമ്മേളനങ്ങളിൽ കൈ ക്കൊള്ളുന്ന തീരുമാനങ്ങൾ ലോക സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.
G -20 യുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ?
ട്രോയിക്ക (Troika) രീതിയിലാണ് G -20 യുടെ ഭാവി അദ്ധ്യക്ഷ രാജ്യത്തെ തെരഞ്ഞെടുക്കുന്നത്. അതായത് മൂന്നു രാജ്യങ്ങൾ ചേർന്നാണ് ഭാവി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുക എന്നർത്ഥം. സ്ഥാനമൊഴിഞ്ഞ അദ്ധ്യ ക്ഷനും, നിലവിലെ അദ്ധ്യക്ഷനും ,അടുത്ത വർഷത്തെ അദ്ധ്യക്ഷനും അടങ്ങുന്ന പാനലാണ് Troika.
ഇപ്പോഴത്തെ ട്രോയിക്ക യിൽ കഴിഞ്ഞ വർഷം അദ്ധ്യക്ഷപദം അലങ്കരിച്ച ഇന്തോനേഷ്യയും ഇപ്പോൾ അദ്ധ്യക്ഷ സ്ഥാനത്തുള്ള ഇന്ത്യയും അടുത്ത അദ്ധ്യക്ഷ സ്ഥാനം 2024 ൽ അലങ്കരിക്കാൻ പോകുന്ന ബ്രസീലുമാണുള്ളത്.ഇവർ മൂവരും ചേർന്നാകും 2025 ലെ അദ്ധ്യക്ഷ രാജ്യത്തെ തീരുമാനിക്കുക.
G -20 ഉച്ചകോടിയുടെ പ്രയോജനം എന്താണ് ?
ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ ഗ്രൂപ്പായതിനാൽ G -20 ഉച്ചകോടി കൈക്കൊള്ളുന്ന തീരുമാനങ്ങൾ ലോക വ്യാപാര വ്യവസായ മേഖലകളിൽ വലിയ മാറ്റങ്ങൾക്കു കരണമാകും എന്നതു തന്നെയാണ് ഏറ്റവും വലിയ യാഥാർഥ്യം.

ഈ സമ്മേളനത്തിൽ ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ പങ്കെടുക്കാതെ അവരുടെ പ്രതിനി ധികളെയാണ് അയച്ചിരിക്കുന്നത്. റഷ്യ നേരിടുന്ന പ്രതിസന്ധി, യൂക്രെയ്ൻ യുദ്ധവും പാശ്ചാത്യ രാജ്യ ങ്ങളുടെ നിലപാടുമാണ്. നേരേ മറിച്ച് ചൈനയെ സംബന്ധിച്ചിടത്തോളം റഷ്യയോടുള്ള അടുത്ത സൗ ഹൃദവും ഇന്ത്യയോടുള്ള എതിർപ്പുമാണ് അവരുടെ മുഖ്യ കാരണങ്ങൾ.ഇതുമൂലം ജി -20 യിലെ മറ്റ് അംഗരാജ്യങ്ങൾക്കിടയിൽ റഷ്യയേക്കാൾ കൂടുതൽ ചൈന ഒറ്റപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്.

ജി 20 ഉച്ചകോടി സമാപനത്തിൽ എല്ലാ രാജ്യങ്ങൾക്കും സർവ്വസമ്മതമായ ഒരു പ്രമേയം പാസ്സാക്കാനുള്ള ഇന്ത്യയുടെ നീക്കം എത്രത്തോളം വിജയിക്കും എന്നത് കണ്ടറിയേണ്ടതാണ്.. കാരണം റഷ്യയുടെയും ചൈനയു ടെയും നിലപാടുകൾ തന്നെയാണ് മുഖ്യമായും തടസ്സമാകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...