Connect with us

Hi, what are you looking for?

Exclusive

സെപ്റ്റംബർ 11 ന് പിണറായി തെറിക്കും… കരുവന്നൂരിൽ ഞെട്ടിക്കുന്ന തെളിവുകളുമായി ഇ ഡി കോടതിയിൽ ..

മുൻ മന്ത്രി എ സി മൊയ്തീൻ സെപ്റ്റംബർ പതിനൊന്നിന് ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റേയും തുടർന്നുള്ള ദിവസങ്ങൾ എണ്ണപ്പെടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മൊയ്തീന്റെ ചോദ്യം ചെയ്യൽ പൂർത്തിയാവുന്നതോടെ മുഖ്യനും ഗോവിന്ദനും പെടുമെന്ന തീരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുന്മന്ത്രി എസി മൊയ്തീനെ ചോദ്യം ചെയ്ത ശേഷം ഇഡി തിരിയുക സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ബിജുവിലേക്ക്. ബിജുവിനേയും ഇഡി ചോദ്യം ചെയ്‌തേയ്ക്കും. ഇഡി അറസ്റ്റു ചെയ്ത ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചിട്ടുണ്ട്. കരുവന്നൂരിലെ രണ്ടാമൻ പി.കെ. ബിജുവെന്ന് അനിൽ അക്കര ഫേസ് ബുക്കിൽ കുറിച്ചു. ഇഡി കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത് വന്നു കഴിഞ്ഞു. അതീവ ഗുരുതര ആരോപണമാണ് അതിലുള്ളത്.

11ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന നോട്ടീസ് മൊയ്തീന് ഇഡി നൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് പികെ ബിജുവിനെതിരെ തെളിവുണ്ടെന്ന് ഇഡി വിശദീകരിക്കുന്നത്. പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സിപിഎമ്മിന് വലിയ പ്രതിസന്ധിയായി കരുവന്നൂർ കേസ് മാറും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അടക്കം ഇത് പ്രതിഫലിക്കാൻ സാധ്യത ഏറെയാണ്. അതിനിടെ തിങ്കളാഴ്ച ഇഡിക്ക് മുന്നിൽ മൊയ്തീൻ ഹാജരാകില്ലെന്നും സൂചനയുണ്ട്.

സതീഷ് കുമാറിന് എ.സി. മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സാക്ഷികൾക്ക് ഉന്നത രാഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. 400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബിനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. മുൻ എംപിക്കെതിരെ ഗുരുതര ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്.

കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎമ്മിന് റിപ്പോർട്ട് നൽകിയ പി.കെ. ബിജു വേലി തന്നെ വിളവ് തിന്നുവെന്നാണ് അനിൽ അക്കരയുടെ ആരോപണം. അതിനിടെയാണ് കള്ളപ്പണക്കേസിൽ മുൻ എംപിക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തിയത്. അറസ്റ്റിലായ ബിനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന് മുൻ എംപിയും പൊലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്തുവരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതായും ഇഡി പറയുന്നു.

ബിനാമി ലോണിലൂടെ പി.പി. കിരൺ തട്ടിയെടുത്ത 24 കോടി രൂപയിൽ 14 കോടി രൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകൾ നടത്തിയത്. സതീഷ് കുമാറിന്റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മുൻ എംപിക്ക് പണം കൈമാറിയതിന്റെ ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്. രണ്ട് പേർക്ക് 5 കോടിരൂപ സതീഷ് കുമാർ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.ഇഡി ആരോപണം ഉന്നയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഇനിയും വ്യക്തതയില്ല. ഇവരെ കുറിച്ചുള്ള മൊഴിയും ഇഡിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവരേയും ചോദ്യം ചെയ്‌തേയ്ക്കും. മൊയ്തീന്റെ വിശ്വസ്തനെന്ന് കരുതുന്ന തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. കരുവന്നൂർ സഹകരണബാങ്കിലെ ബിനാമി വായ്പകളുമായി ബന്ധപ്പെട്ട് ഇവർക്ക് പങ്കുണ്ടോ എന്നറിയലായിരുന്നു പ്രധാന ലക്ഷ്യം.

സതീഷ്‌കുമാറിന്റെ ഇടപാടുകളിൽ ചിലതിൽ പി.ആർ. അരവിന്ദാക്ഷന്റെ പേരും പരാമർശിച്ചിട്ടുണ്ട്. ഇതാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനുപിന്നിൽ. മൂന്നുപതിറ്റാണ്ടോളമായി ജനപ്രതിനിധിയാണ് അരവിന്ദാക്ഷൻ. സതീഷ്‌കുമാർ കൈപ്പറ്റിയ ബിനാമി വായ്പകൾ ഇവരിലൂടെ രാഷ്ട്രീയ ഉന്നതരിലേക്ക് എത്തിയിട്ടുണ്ടോ എന്നറിയലായിരുന്നു ലക്ഷ്യം. അനൂപ് ഡേവിസ് കാടയുടെ ചില ഇടപാടുകളിൽ ഇ.ഡി. അന്വേഷണസംഘത്തിന് സംശയമുയർന്നതിനെ തുടർന്നാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...