Connect with us

Hi, what are you looking for?

Exclusive

മരുമോനെ തൊട്ട ഗണേഷിനെ മൂടോടെ വെട്ടാൻ പിണറായി …ഗണേഷ് കുമാറിനെ സിപിഎം പുറത്താക്കും …നടപടി ഉടൻ …

പത്തനാപുരം എംഎൽഎ കെബി ഗണേശ് കുമാർ വീണ്ടും സിപിഎമ്മിന്റെ കണ്ണിലെ കരടാവുന്നു. തന്റെ പരസ്യമായ നിലപാടുകളിലൂടെയും തുറന്നു പറച്ചിലുകളിലൂടെയിലും പ്രത്യക്ഷത്തിൽ തന്നെ ഇടതുപക്ഷത്തിനെതിരാണെന്നു ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുന്ന ഗണേഷ് കുമാർ പാർട്ടിയിൽ നിന്നും പുറത്തേക്കെന്ന സൂചന തന്നെയാണ് നൽകുന്നത്. ഈ സാഹചര്യത്തിൽ വിവാദ പ്രസ്താവനകൾ ഒഴിവാക്കണമെന്ന് കെബി ഗണേശ് കുമാറിനോട് സിപിഎം പരോക്ഷമായി ആവശ്യപ്പെട്ടേക്കും എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ഇടതു മുന്നണി യോഗത്തിൽ ഗണേശിന്റെ പ്രസ്താവനകളിൽ സിപിഎം അതൃപ്തിയും അറിയിക്കും. ഈ നിലയിൽ ഗണേശിന് ഇടതുപക്ഷത്ത് തുടരാനാകില്ലെന്ന വിലയിരുത്തൽ നേരിട്ട് സിപിഎം അറിയിക്കാനും സാധ്യതയുണ്ട്. ഇടതുപക്ഷത്തിന്റെ പൊതു നയങ്ങൾ മുന്നണിയിലുള്ളവർ അംഗീകരിക്കണമെന്നതാണ് സിപിഎം പക്ഷം. ഇതിന് വിരുദ്ധമാണ് ഗണേശിന്റെ പ്രസംഗങ്ങളെന്നും സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കംം.
ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെ പരസ്യമായി തള്ളി പറഞ്ഞ ഗണേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിക്കുക കൂടി ചെയ്തതോടെ സിപിഎമ്മിന്റെ വിമർശിച്ചതിന് സമാനതകളില്ലാത്ത സംഭവമായാണ് സിപിഎം കാണുന്നത്,. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങൾ മന്ത്രി പരിഗണിക്കുന്നില്ലെന്നായിരുന്നു വിമർശനം. പൊതു വേദിയിലെ ഈ വിമർശനം റിയാസിനെ താറടിച്ചു കാണിക്കാനായിരുന്നുവെന്നാണ് സിപിഎം വിലയിരുത്തൽ. അനാവശ്യമായി ജി സുധാകരനെ വിവാദത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. കൈയടി നേടാനുള്ള ഈ നീക്കം ഇടതുപക്ഷത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് സിപിഎം നിലപാട്.

അതിനിടെ ഗണേശിന് സമാനമായ അഭിപ്രായ പ്രകടനം ജി സുധാകരനും നടത്തി. ഈ സാഹചര്യത്തിൽ ഇനിയും പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഗണേശിനെതിരെ സിപിഎം നിലപാട് എടുക്കുക. ഫലത്തിൽ പൊതുമരാമത്തിനെ വിമർശിക്കുന്നവർ പാർട്ടി ശത്രുക്കളാണെന്ന സന്ദേശം നൽകും. ജി സുധാകരന്റെ പ്രതികരണത്തെ തൽകാലം അവഗണിക്കും. സിപിഎമ്മിനുള്ളിൽ ചർച്ചകൾ ഒഴിവാക്കാനാണ് ഇത്. പാർട്ടിയിൽ വലിയ ചുമതലകളൊന്നും സുധാകരന് ഇപ്പോഴില്ല. ഈ സാഹചര്യത്തിലാണ് സുധാകരനെ അവഗണിക്കുക. എന്നാൽ ഗണേശിനെ താക്കീത് ചെയ്യുകയും ചെയ്യും. ഇടതു പക്ഷത്തെ ഗണേശ് കൈവിട്ടാലും കുഴപ്പമില്ലെന്നതാണ് സിപിഎം നിലപാട് എന്നാണ് സൂചന.

പത്തനാപുരം ബ്ലോക്കിൽ 100 മീറ്റർ റോഡ് പോലും ഈ വർഷം പി ഡബ്ല്യുഡി അനുവദിച്ചിട്ടില്ല. മുൻ മന്ത്രി ജി സുധാകരൻ സ്നേഹവും പരിഗണനയും നൽകിയിരുന്നു. റോഡ് ഉദ്ഘാടന ചടങ്ങിൽ ഫണ്ട് അനുവദിച്ച ജി സുധാകരന്റെ ചിത്രം വയ്ക്കാതിരുന്ന സംഘാടകരെ ഗണേശ് വിമർശിക്കുകയും ചെയ്തു. പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു പൊതുമരാമത്ത് മന്ത്രിയെ ഗണേശ് പരസ്യമായി വിമർശിച്ചത്. ഇത്തരം സംഭവങ്ങളിൽ മുൻ മന്ത്രിയുടെ പടം വയ്ക്കുന്ന കീഴ് വഴക്കമില്ല. വേണമെങ്കിൽ ഗണേശിന് പോസ്റ്റർ വയ്ക്കാമായിരുന്നു. അതു ചെയ്യാതെ അനാവശ്യ വിവാദം ഗണേശ് ചർച്ചയാക്കിയെന്നാണ് സിപിഎം നിഗമനം. ഇതാണ് സുധാകരനും ഏറ്റുപിടിച്ചത്.

നിയമസഭയിലും സമാന ഇടപെടലുകൾ ഗണേശ് നടത്തിയിരുന്നു. ഇതിന് പുതിയ മാനം നൽകുന്നതാണ് പത്തനാപുരത്തെ പുതിയ പ്രസംഗം. മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസിന് നേരെയാണ് കടന്നാക്രമണം. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിക്കുമെന്ന് ഉറപ്പാണ്. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിൽ റിയാസിനെ സുധാകരന് മുകളിലേക്ക് കൊണ്ടു വരാനും ചില ബോധ പൂർവ്വ ശ്രമങ്ങൾ നടന്നിരുന്നു. ഇതാണ് ഗണേശ് പരോക്ഷമായി ചോദ്യം ചെയ്യുന്നത്. ഇതിനൊപ്പം സുധാകരന് ഗുഡ് സർട്ടിഫിക്കറ്റും നൽകുന്നു. ഇതിന്റെ രാഷ്ട്രീയം ഇടതു വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. ഗണേശിന്റെ വാക്കുകൾ സുധാകരനേയും സ്വാധീനിച്ചു. ഇതാണ് ആലപ്പുഴയിലെ പോസ്റ്റർ വിമർശനമായി മാറിയത്.

ഇതാണ് ഗണേശിന്റെ സുധാകര സ്തുതി-മന്ത്രിയായിരിക്കെ ജി സുധാകരനാണ് പത്തനാപുരത്ത് ഈസ്റ്റ്- കോക്കുളത്ത് ഏല-പട്ടമല റോഡിന് പണം അനുവദിച്ചത്. അദ്ദേഹത്തിനുള്ള നന്ദി കൈയടിച്ച് അറിയിക്കണം. പോസ്റ്റിൽ മന്ത്രി റിയാസിന്റെ പടം വച്ച സ്ഥാനത്ത് യഥാർത്ഥത്തിൽ ജി സുധാകരന്റെ പടമായിരുന്നു വെക്കേണ്ടിയിരുന്നത്. ജി സുധാകരന്റെ കാലത്ത് ആറ് കോടിയോളം രൂപ റോഡ് വികസനത്തിനായി അനുവദിച്ചിരുന്നു. എന്നാലിപ്പോൾ വേണ്ട രീതിയിൽ പണം അനുവദിക്കുന്നില്ല. ഇക്കാര്യം താൻ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെന്ന് പറഞ്ഞ അദ്ദേഹം, ഇവരെക്കാളൊക്കെ മുൻപ് 20 വർഷം താൻ മന്ത്രിയായിരുന്നു. നിയമസഭയിൽ സീനിയോറിറ്റിയൊക്കെയുണ്ട്. ആ ഒരു മര്യാദ റോഡ് ആവശ്യങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ കാണിക്കണമെന്നും പറഞ്ഞു. ഫലത്തിൽ റിയാസിനെ എല്ലാ അർത്ഥത്തിലും കുറ്റപ്പെടുത്തുകയാണ് ഗണേശ്.

ഇങ്ങനെ ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കുന്ന ആളിനെ പുനഃസംഘടനയിൽ സിപിഎം മന്ത്രിയാക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ ഗണേശ് മുന്നണി മാറാനും സാധ്യത ഏറെയാണ്. ഗണേശും ഇടതുമുന്നണിയുമായുള്ള ബന്ധം വഷളാകുന്നുവെന്ന വിലയിരുത്തലിൽ യുഡിഎഫ് എത്തിയിട്ടുണ്ട്. ഗണേശ് കുമാറിനെ ഉൾപ്പെടെ എത്തിച്ച് മുന്നണി വിപൂലീകരണമാണ് ലക്ഷ്യം. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഗണപതി പരാമർശവിവാദത്തില് എൻ എസ് എസിനൊപ്പമായിരുന്നു ഗണേശ്. ഗണേശ്‌കുമാർ എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവുമാണ്. ഇതെല്ലാം നീക്കത്തിന് അനുകൂല ഘടകമാണെന്ന് കോൺഗ്രസും കരുതുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...