Connect with us

Hi, what are you looking for?

Exclusive

RSS വോട്ടു മറിക്കാൻ 17 .5 കോടി കൊടുത്ത് CPM – ജി ശക്തിധരൻ

ആർ എസ് എസ് വോട്ട് മറിക്കാൻ സിപിഎം കോടികൾ എറിഞ്ഞുവെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ.
സംഘപരിവാറിന്റെ സഹയാത്രികൻ എന്നും ആത്മീയ ആൾദൈവം എന്നും അറിയപ്പെടുന്ന ശ്രീ എമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് സർക്കാർ 17 .5 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി സൗജന്യമായി നൽകി എന്നാണ് ശക്തിധരന്റെ ആരോപണം . ഇത്തരത്തിൽ എമ്മിന് നൽകിയ കോടികളുടെ സമ്മാനത്തിന്റെ പ്രതിഫലമായിട്ടാണോ ലാവ്‌ലിൻ കേസ് മുപ്പതും നാല്പതും വട്ടമൊക്കെ മാറ്റി വെയ്ക്കുന്നതെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
ഗോർബച്ചേവിന്റെ പാതയിലോ കേരളവും എന്ന തലക്കെട്ടിൽ ശക്തിധരൻ കുറിച്ച പോസ്റ്റിൽ വിവരിക്കുന്നത് ഇങ്ങനെ ….??
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നല്ലേ മാർക്സ് പറഞ്ഞത്.. എന്നാൽ എന്തുകൊണ്ടാണ് 17 ,.5 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി സംഘപരിവാറിന്റെ സഹയാത്രികൻ എന്നും ആത്മീയ ആൾദൈവം എന്നും അറിയപ്പെടുന്ന ശ്രീ എമ്മിന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് സർക്കാർ സൗജന്യമായി. നൽകിയത് ?.ഏതെങ്കിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമോ സംസ്ഥാന കമ്മിറ്റി അംഗമോ ഇത് ചോദ്യം ചെയ്തോ? സോവിയറ്റ് യൂണിയനിൽ ഹരേകൃഷ്ണ പ്രസ്ഥാനക്കാരുടെ ആസ്ഥാനം പണിയാനും ഭഗവത് ഗീത റഷ്യൻ ഭാഷയിലേക്ക് തർജ്ജുമ ചെയ്ത് പ്രചരിപ്പിക്കാനും കോടിക്കണക്കിനു റൂബിളും വൻതോതിൽ ഭൂമിയും കൊടുത്തതിന്റെ പരിണാമം എന്തായിരുന്നു?
അവിടെ ഗോർബച്ചേവ് തീരുമാനിച്ചാൽ പോളിറ്റ് ബ്യുറോയിൽ മറ്റാരും ചോദ്യം ചെയ്യില്ലായിരുന്നു. ഗോർബച്ചേവ്‌ രൂപീകരിച്ച ഇരുപതംഗ പിബിയിൽ 19 പേരും പുതിയ ആളുകൾ ആയിരുന്നു. ഒരാളേ പഴയ അംഗങ്ങളിൽ ഉണ്ടായിരുന്നുള്ളൂ. അതാകട്ടെ ഗോർബച്ചേവു മാത്രവും.. എല്ലാം പാർട്ടി അടിമകൾ. കേരളത്തിലും അത് തന്നെ അല്ലേ അവസ്ഥ?. ഹരേകൃഷ്ണ പ്രസ്ഥാനക്കാർ സോവിയറ്റ് യൂണിയൻ ധൂളിയാക്കി.
ശ്രീ എമ്മിന് ഈ ഭൂമി കൊടുത്തതിന്റെ പ്രത്യുപകാരം എന്നനിലക്കാണോ ലാവ്‌ലിൻ കേസ് മുപ്പതും നാൽപ്പതും വട്ടം മാറ്റിവെപ്പിച്ചു വാദം കേൾക്കാൻ മടിക്കുന്നത് .
എഴുപതുവർഷത്തെ ഭരണമാറ്റം ഒട്ടും മിച്ചം വെക്കാതെ തകർക്കണമെന്ന് സോവിയറ്റ് യൂണിയനിലെ കപടസന്യാസിമാർ തീരുമാനിച്ചപ്പോൾ അവിടെ ലെനിന്റേയും സ്റ്റാലിന്റെയും പ്രതിമകൾ ക്രയിനുകൾ മറിച്ചിട്ടു. അവരിപ്പോൾ ധൂളികളായി. ഇവിടെ പി കൃഷ്ണപിള്ളയും ഇ എം എസും ഏകെജിയും വിസ്മൃതിയിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം കാരണഭൂതൻ ഒരേ ഒരാൾ എന്ന് സമർത്ഥിക്കുന്ന തിരുവാതിരകൾ എന്നേ ഇറങ്ങിക്കഴിഞ്ഞു.അടിമപണിക്കാരുടെ കാവ്യരചനകൾ എന്നേ പാടി തുടങ്ങിക്കഴിഞ്ഞു.
നിയമ സഭാ സ്പീക്കർ നമ്മുടെ സമൂഹത്തിൽ രൂഢമൂലമായ അന്ധവിശ്വാസങ്ങളെക്കുറിച്ചു പറഞ്ഞിരുന്നെങ്കിൽ നമുക്ക് അദ്ദേഹത്തെ ബഹുമാനിക്കാമായിരുന്നു.എങ്ങിനെ പറയും? .അവിടെയും പ്രതിക്കൂട്ടിൽ നിൽക്കുന്നത് പാർട്ടി ലോക്കൽ കമ്മിറ്റി നേതാക്കൾ അല്ലേ. കേരളത്തിൽ നരബലി നടത്തിയതാരാണ്? ഏതു ഭരണത്തിന്റെ തണലിലാണ്?. പൂണൂല് അറുത്തെറിഞ്ഞു ഒരു കാലഘട്ടത്തിലെ തീപ്പന്തമായിരുന്ന ഇ എം എസിന്റെ പേര് ഉച്ചരിക്കാൻ പോലും മടിക്കുന്നവൻ ആണ് അടിമപ്പടയുടെ കൺകണ്ട ദൈവം!
സ്പീക്കറുടെ പാർട്ടിയിലെ ഹിന്ദുക്കളായ ഓരോ ലോക്കൽകമ്മിറ്റി സെക്രട്ടറിയുടേയും ഭവന ങ്ങളിലയപ്പിച്ചു അവരുടെ പുസ്തക അലമാര പരിശോധിപ്പിക്കണം. മാർക്‌സും ഏംഗൽസും എഴുതിയ പുസ്തകങ്ങൾ ഏതെങ്കിലും . അവിടെ ഉണ്ടോ? ,അതല്ലെങ്കിൽ ഏതെങ്കിലും കമ്മ്യുണിസ്റ്റ്കാരന്റെ പുസ്തകം അവിടെ ഉണ്ടോ? അതോ . രാമായണവും ഭഗവത് ഗീതയും ഹൈന്ദവ പുരാണങ്ങളുമാണോ അവിടെ സാർവ്വത്രികമായി കാണുന്നത്? അവർക്കൊന്നും സയൻസ് അല്ല ആദ്യം? പുരാണങ്ങൾ ആണ് . പൂജയ്ക്ക് നിലവിളക്ക് ഇല്ലാത്ത എത്ര ഹിന്ദു കമ്മ്യുണിസ്റ്റ് ഭവനങ്ങൾ ഉണ്ട് എന്ന് കണ്ടെത്തൂ.
കേരളത്തിൽ ഒരു സുകുമാരൻനായരെ ഏറാന്മൂളിയാക്കാൻ പറ്റുന്നില്ല അതുകൊണ്ട് അദ്ദേഹത്തെ കരിതേക്കാവുന്നതിന്റെ പരമകാഷ്ഠയിൽ എത്തിക്കുന്നൂ. സുകുമാരൻ നായരേ ഇടിച്ചുകാണിച്ചാൽ മുസ്ലിം സഹോദരങ്ങളുടെ വോട്ട് കൂടുതൽ ലഭിക്കുമെന്ന് ഏത് പുസ്തകത്തിലാണ് ഉള്ളത് സ്പീക്കറെ . . വെള്ളാപ്പിള്ളിയുടെ പേരക്കുട്ടിക്ക് ജലദോഷം ഉണ്ടെന്നറിഞ്ഞാൽ ആലപ്പുഴനിന്ന് കണിച്ചുകുളങ്ങരയിലേക്കു ഓടിപ്പോയി കുടപിടിക്കുന്നത് അവസരവാദ രാഷ്ട്രീയം ആയതുകൊണ്ടാണ് .അത് ചീട്ടുകൊട്ടാരം പോലെ തകരുന്നത്. ഇവിടെ ഇടക്കിടെ മതപരമായ തർക്കുത്തരങ്ങൾ ഉണ്ടാക്കുന്നതിന്റെ ലക്‌ഷ്യം എന്താണ്?
കേരള ത്തിൽ ഹിന്ദുക്കളുടെ ദൈവങ്ങളെ ഇടിച്ചുകാണിച്ചാൽ ഹിന്ദുക്കളോട് ശത്രുതയുള്ള സമുദായങ്ങൾ എല്ലാം ചേർന്ന് കമ്മ്യുണിസ്റ്റുകാരെ ജയിപ്പിക്കും എന്നാണോ?,ലോകത്തെവിടെ ഏതു മതത്തിൽ എന്തുസംഭവിച്ചാലും കേരളത്തിൽ പൊട്ടലും ചീറ്റലുമുണ്ടാകുന്നുണ്ടല്ലോ ? എന്നാൽ ഹിന്ദുമതത്തിന് നേരെ എന്തുമാകാം എന്ന് വരുത്തി തീർക്കുന്നത്തിന് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടോ? ഇന്ത്യയുടെ ഭാഗമല്ലേ കേരളം.അതോ കേരളം മതങ്ങളുടെ തലസ്‌ഥാനമോ ?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...