Connect with us

Hi, what are you looking for?

Exclusive

പിണറായി മാഫിയ തലവൻ …എല്ലാം കംപ്യൂട്ടറിലുണ്ടെന്ന് ജഡ്ജി …കേസും വേണ്ട കാശും വേണ്ട , ജീവനും കൊണ്ടോടി പിണറായി

മുഖ്യമന്ത്രീ പിണറായി വിജയനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുൻ എഡിറ്റർ ജി ശക്തിധരൻ. കേരളം രാഷ്ട്രീയത്തെ തന്നെ ഞെട്ടിക്കുന്ന ആരോപണമാണ് ശക്തിധരൻ ഇപ്പോൾ പിണറായിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ സുകുമാരൻ വർഷങ്ങൾക്ക് മുമ്പ് പിണറായിക്കെതിരെ കണ്ടെത്തിയ ഒരു വിവരമാണ് ഈ ആരോപണത്തിനടിസ്ഥാനം. അതായത് കേരളത്തിലെ മാഫിയ തഴച്ചു വളരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻറെ സഹായം കൊണ്ടാണെന്നായിരുന്നു ആ കണ്ടെത്തൽ . എന്നാൽ ഈ ഞെട്ടിക്കുന്ന ആരോപണം പാർട്ടി സ്വാധീനത്താൽ മാധ്യമങ്ങളിൽ അമർത്തിവെക്കപ്പെട്ടു എന്നും അദ്ദേഹം പറയുന്നു . ഈ സംഭവത്തെക്കുറിച്ച് ശക്തിധരൻ പറയുന്നത് ഇങ്ങനെ …..

പിണറായി, മാഫിയയോ
അതുക്കും മേലെയോ?
സമൂഹത്തെ വിഷലിപ്ത മാക്കുകയും ജനങ്ങളുടെ സ്വൈരം തകർക്കുകയും ചെയ്യുന്ന ദുഷ്ടശക്തികൾക്കും അതിന്റെ തലവനും എതിരായ പൊതുതാൽപ്പര്യ ഹർജ്ജിയാണിത്.സുഹൃത്തുക്കൾക്ക് ഇതിനോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം.
ഇപ്പോൾ 94 വയസ്സ് പ്രായമുള്ള ജസ്റ്റിസ് കെ സുകുമാരൻ കേരളത്തിന്റെ നന്മ മാത്രം ലക്ഷ്യമാക്കി ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടത്തിയ വിമർശനത്തെ അധികരിച്ചുള്ള പൊതുതാൽപ്പര്യ ഹർജ്ജിയാണിത്… .
കേരളത്തിലെ രാഷ്ട്രീയ-മാഫിയ അച്ചുതണ്ടിനെക്കുറിച്ചു ഗൗരവപൂർണ്ണമായ നിരീക്ഷണം നടത്തിയ
ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി കെ സുകുമാരൻ വർഷങ്ങൾ മുമ്പ് കണ്ടെത്തിയത് കേരളത്തിലെ മാഫിയ തഴച്ചു വളരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻറെ സഹായം കൊണ്ടാണെന്നാണ്. ഈ ഞെട്ടിക്കുന്ന ആരോപണം മാധ്യമങ്ങളിൽ അമർത്തിവെക്കപ്പെട്ടതും പാർട്ടിയുടെ ഉരുക്കുമുഷ്ടികൊണ്ടുതന്നെയാണ്.
രാഷ്ട്രീയ-മാഫിയ അച്ചുതണ്ടിനെക്കുറിച്ചു ജസ്റ്റിസ് കെ സുകുമാരൻ 2007 ജൂലൈ ആറിന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച സെമിനാറിലാണ് . ഈ വെളിപ്പെടുത്തൽ നടത്തിയത്. . പഠനകാലത്തും തുടർന്നും കടുത്ത ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന ജസ്റ്റിസ് സുകുമാരൻ വിലപ്പെട്ട തെളിവുകൾ നിരത്തിവെച്ചാണ് കേരളത്തിലെ ഈ അധോലോകത്തിന്റെ വ്യക്തമായ ചിത്രം എടുത്ത് പുറത്തിട്ടത്.നിർഭാഗ്യവശാൽ , ഈ പരാമർശങ്ങൾ “കോടതിൽ കാണാം” എന്ന് പറഞ്ഞു വെല്ലുവിളി മുഴക്കിയ പിണറായി വിജയൻ ഊഴമെത്തിയപ്പോൾ കോടതിയിൽ നിന്ന് ഉത്തരനെ പോലെ ഓടിയൊളിക്കുകയാണ് ചെയ്തത്
ജസ്റ്റിസ് സുകുമാരന്റെ നിഗമങ്ങൾക്കെതിരെ പിണറായിയുടെ ആക്രമണം കടുത്ത ഭാഷയിലായിരുന്നത് സ്വാഭാവികം. ജഡ്ജിയുടെ , , പ്രസ്താവന പൂർണ്ണമായി പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ 10 ലക്ഷം രൂപ നഷ്ട പരിഹാരം .നല്കേണ്ടിവരുമെന്നു പിണറായി വിജയൻ ഭീഷണി മുഴക്കിയിരുന്നതും സ്വാഭാവികം ആരെയും അപകീർത്തിപ്പെടുത്തുന്ന മാനഹാനിക്ക് ഇടവരുത്തുന്ന പ്രസ്താവനക്കെതിരെ പ്രോസിക്യൂഷൻ .നടപടി സ്വീകരിക്കണമെന്ന പിണറായിയുടെ നോട്ടീസ് കയ്യിൽകിട്ടിയ ഉടനെ ( 2007 ആഗസ്റ്റ് ഒമ്പതിന് )ജസ്റ്റിസ് കെ സുകുമാരൻ നൽകിയ മറുപടിയാകട്ടെ കൂടുതൽ പ്രകോപനപരമായിരുന്നു.
തനിക്കെന്തെങ്കിലും കൈക്കുറ്റപ്പാട് ഉണ്ടായതല്ല “തനിക്ക് വസ്തുതാപരമായി ലഭിച്ച വിവരങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ പറഞ്ഞതെന്നും അതിൽ ഒരുമാറ്റവും വരുത്തേണ്ട ആവശ്യമേയില്ലെന്നുമാണ് ജസ്റ്റിസ് സുകുമാരൻ നിർദാക്ഷണ്യം മറുപടി നൽകിയത്. .”ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ പേരെടുത്തു പറഞ്ഞില്ലെങ്കിൽ അതിൽ അർത്ഥമില്ല എന്നു അദ്ദേഹം കൂട്ടിച്ചേർത്തതും തന്റെ സുദൃഢ നിലപാട് തന്നെയാണിതെന്നു വ്യക്തമാക്കാനാവാം .. ,
” പൊതുസേവകർ എന്ന നിലയിൽ രാഷ്ട്രീയപ്പാർട്ടികളുടെ തലപ്പത്തും ഭരണഘടനാപരമായ സ്ഥാനങ്ങളിലും ഇരിക്കുന്നവരുടെ ദുഷ്ചെയ്തികൾ മൊത്തത്തിൽ ദോഷകരമായി ബാധിച്ചുകൊണ്ടിരിക്കുന്നതിനാൽ പൊതുനന്മ ലക്ഷ്യംവെച്ചുള്ള തായിരുന്നു തന്റെ വിമർശനമെന്നായിരുന്നു ജസ്റ്റിസ് കെ സുകുമാരൻ പറഞ്ഞത്..” എന്റെ കമ്പ്യുട്ടറിൽ എല്ലാ വിവരങ്ങളുമുണ്ട് , എല്ലാം മുന്നില്കണ്ടുകൊണ്ടു തന്നെയാണ് പ്രസംഗിച്ചത്.എന്നാണ് ജസ്റ്റിസ് സുകുമാരൻ തിരിച്ചടിച്ചത്.”
ഇന്ത്യയിൽ രാഷ്ട്രീയ നേതൃത്വവും മാഫിയകളും തമ്മിലുള്ള അവിശുദ്ധ അച്ചുതണ്ടിനെക്കുറിച്ചു
ഉന്നത ഉദ്യോഗസ്ഥൻ ശ്രീ എൻ എൻ വോറയുടെ അന്വേഷണ റിപ്പോട്ടിന്റെ ചുവടുപിടിച്ചാണ് ജസ്റ്റിസ് കെ സുകുമാരന്റെ കണ്ടെത്തലുകളെ വിദഗ്ദർ കണ്ടത്.ഭരണം സിപിഎമ്മിന്റെ കൈകളിൽ ആയതുകൊണ്ട് സ്വതന്ത്രമായ വിലയിരുത്തലിന് അവസരമുണ്ടായില്ല. പിണറായിവിജയൻ പാർട്ടി പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാനസെക്രട്ടറിയുമായി കേരളത്തിൽ ഏകഛത്രാധിപതിയായി വാഴുമ്പോൾ ആയിരുന്നു ഈ റിപ്പോർട്ട് കോളിളക്കം സൃഷ്ടിച്ചത്. സിപിഎം കേന്ദ്രനേതൃത്വമാകട്ടെ പല്ലിനിട കുത്തിയിളക്കുന്നതു ഭരണത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നത് കൊണ്ട് മൗനം ഭജിച്ചു.
മാധ്യമങ്ങളെ വിലക്കെടുത്തു ഈ പ്രശ്‌നം മൂപ്പിക്കാതിരിക്കാൻ നടത്തിയ കൊണ്ടുപിടിച്ച ശ്രമം ഫലിച്ചെങ്കിലും ഈ ദുർഭൂതം കൂടുതൽ വളർന്നു കേരളത്തെ വിഴുങ്ങുകയാണുണ്ടായത്. ഏതാനും വർഷം കഴിഞ്ഞപ്പോൾ ഭരണത്തിന്റെ കടിഞ്ഞാൺ മുഖ്യമന്ത്രി പിണറായിവിജയന്റെ കരങ്ങളിൽ എത്തി. മാഫിയകളുടെ സമാന്തര സംവിധാനം നിലവിൽ വന്നു.
അതിനിടെയാണ് പിണറായിവിജയനെതിരായ ജഡ്ജിയുടെ പരാമർശം ചരിത്രത്താളുകളിൽ ഉറങ്ങുന്നകാര്യം പിണറായി വിജയൻ ഓർത്തത് . കോടതിയിൽ നിയമയുദ്ധത്തിന് പോയാൽ മിച്ചം കാണില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഈ പണ്ടാരപെട്ടി അടഞ്ഞുതന്നെ ഇരിക്കട്ടെ എന്ന തീരുമാനത്തിലെത്തി . പ്രബുദ്ധകേരളവും പ്രതിപക്ഷവും കേരളത്തിന്റെ ധമനികളെ വിഷലിപ്തമാക്കിയ ഈ ഭീകര സത്വത്തെ സൗകര്യപൂർവം കണ്ടില്ലെന്ന് നടിച്ചു അലോസരങ്ങൾക്കില്ലെന്ന നിലപാടിലെത്തി.
മാഫിയാബന്ധത്തിന് തെളിവുകൾ നിരത്താമെന്നു ജസ്റ്റിസ് സുകുമാരൻ വെല്ലുവിളിച്ചപ്പോൾ എന്തുകൊണ്ടാണ് ഇരട്ടചങ്കൻ ആ വെല്ലുവിളി ഏറ്റെടുക്കാതെ ഭയന്നോടി ഹർജ്ജി തന്നെ പിൻവലിച്ചത്? ആരോപണം പിൻവലിച്ചില്ലെങ്കിൽ 10 ലക്ഷം രൂപ നഷ്ട പരിഹാരം വാങ്ങിക്കുമെന്ന് ഹുങ്ക് പറഞ്ഞ പിണറായിക്ക് ഒരു ഓട്ട കാലണ തുട്ടുപോലും നഷ്ടപരിഹാരം നേടാൻ കഴിയാത്തതെന്താ? അപകീർത്തിപ്പെടുത്തിയ മാനത്തിനാണല്ലോ നഷ്ടപരിഹാരം? മാഫിയക്ക് എന്തുമാനം? എന്ത് നഷ്ടപരിഹാരം?
കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് കടും വെട്ട് നടത്തി മാഫിയാ സാമ്രാജ്യം വികസിപ്പിക്കുകയെന്ന മോഹത്തിലാണ് മുഖ്യമന്ത്രി. , , ഇല്ലാത്ത മാനത്തിന്റെ പേരിൽ, ഇനിയൊരു നിയമയുദ്ധത്തിന് മുതിരാത്തിത് വൃഥാവിലാണെന്ന് മുഖ്യമന്ത്രി അവസാനം തിരിച്ചറിഞ്ഞു..
പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗവും മുഖ്യമന്ത്രിയുമായ ഒരാൾക്കെതിരെ ഒരു മുൻ ജഡ്ജി, കേരളരാഷ്ട്രീയത്തിലെ മാഫിയയാണിത് എന്ന് വിരൽചൂണ്ടുമ്പോൾ , അതിൽ ഒരു നിയമപോരാട്ടം നടത്താൻ പോലും ഒരു സഹായവും ചെയ്യാത്ത കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഉത്തരം കിട്ടാത്ത പ്രഹേളികയായി നിൽക്കുന്നത്. .ജഡ്ജിയുടെ കാൽക്കൽ വീണ് നിയമയുദ്ധത്തിലെ ഊരാക്കുടുക്കിൽ നിന്ന് തലയൂരി എങ്കിലും ഇപ്പോഴും കരിമ്പട്ടികയിലാണ് പിണറായിവിജയൻ. കേരളത്തിലെ ഏക രാഷ്ട്രീയ മാഫിയ എന്ന വിധിയെഴുത്ത് ആവർത്തിച്ചാവർത്തിച്ചു ബലപ്പെടുത്തുന്ന സ്ഫോടനാത്മകമായ സംഭവപരമ്പരകളാണ് കേരളത്തിൽ അരങ്ങേറുന്നത്.
2007 ലാണല്ലോ ഈ കരിമുദ്ര ചാർത്തികിട്ടിയത് . ആ കരിമുദ്രയും നെറ്റിയിൽ പതിച്ചാണ് മുഖ്യമന്ത്രി പദത്തിൽ എത്തപ്പെട്ടത്. 2007 ൽ മാഫിയ എന്ന വിളിപ്പേരിന് അർഹത നേടിയ ഒരാൾ അതേ പാതയിൽ തന്നെ അളിഞ്ഞളിഞ്ഞു നീങ്ങുമ്പോൾ ഒറ്റാലിൽ കിടന്ന മാഫിയ എന്ന ദുഷ്ക്കീർത്തി മുദ്രയ്ക്ക് പുറമേ ഒരു ഓണേഴ്‌സ് കൂടി അദ്ദേഹത്തിന് അവകാശപ്പെടാം! ..
കേരള ഭരണതലത്തിൽ പലതരത്തിലുള്ള ഭരണഘടനാതീതമായ ഇടപെടലുകൾ നടക്കുകയാണെന്ന് തുടരെ തുടരെ ആരോപണം ഉയരുന്നുണ്ട്. ആ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് . ഐജി ലക്ഷ്മണ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർത്തിയ ആരോപണം.. ഈ ആരോപണത്തിന്റെ പഴി അഭിഭാഷകരുടെ തലയിൽ കെട്ടിവെച്ചു രക്ഷപ്പെടാൻ ഐജി മുതിരുന്നതിലേക്കാൾ വിസ്മയിപ്പിക്കുന്നത്
ഇരുമ്പുമറ പൊളിച്ചു എങ്ങിനെ ഈ ആരോപണം പുറം ലോകത്തെത്തി എന്നതാണ്.
ഉന്നത നിയമജ്ഞ രുടെ ഭാഷ കടമെടുത്താൽ ഒരു “മിനി ലോക്കപ്പ്” ആണ് മുഖ്മന്ത്രിയുടെ ഓഫീസ്സ്. അതല്ലെങ്കിൽ “മാഫിയാതലസ്ഥാനം”..! ഐജി ലക്ഷ്മണയുടെ പ്രതിഷേധത്തിന്റെ പിന്നാമ്പുറം എന്തെന്ന് എന്തുകൊണ്ട് മാധ്യമങ്ങൾ ചൂഴ്ന്ന് നോക്കുന്നില്ല.കേരളത്തിൽ മാഫിയ താണ്ഡവ നൃത്തമാടുമ്പോൾ അതിനെ വെളിപ്പിച്ചു കൊടുക്കാൻ എന്താ മാധ്യമങ്ങൾക്കു ബാധ്യത?
കേരളത്തിലെ ഏതെങ്കിലും പത്രാധിപർ ഒരക്ഷരം ഇതേക്കുറിച്ചു എഴുതുമോ? അതെ മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയ കേന്ദ്രത്തിന് സമാനമാണെന്ന് പോലീസ് ഐജി ഗുഗുലോത്ത് ലക്ഷ്മണ ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ നിന്ന് സമൂഹത്തോട് ബാധ്യതയുള്ള .ഏതു മാധ്യമപ്രവർത്തകനും ബോധ്യമാകും.
കേരള ഹൈക്കോടതിയിലെ പുകൾപെറ്റ ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ സുകുമാരൻ അധോലോക മാഫിയാ അച്ചുതണ്ടിനെ കുറിച്ച് ഒന്നരപ്പതിറ്റാണ്ട് മുമ്പ് വിളിച്ചുപറഞ്ഞതല്ലേ കേരളം ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നത്? അന്നത്തെ സിപിഎം നേതാവ് ഇപ്പോൾ മൂന്നരക്കോടി മലയാളികളുടെ മുഖ്യമന്ത്രി? അതും തുടർഭരണം കൂടി നൽകി ജനം ആദരിക്കുന്നു!.
2007 വരെ ഒരു സാധാ മാഫിയ ആയിരുന്ന പിണറായി വിജയൻ ഇപ്പോൾ മാഫിയകളുടെ തലവനായോ? അതോ അതുക്കും മേലയോ?. കേരളവും ഇന്ത്യയും ആദരിക്കുന്ന നിയമ പണ്ഡിതരിൽ ഒരാളാണ് ജസ്റ്റിസ്
കെ സുകുമാരൻ .കേരളത്തിലും ബോംബെയിലെയും ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന അദ്ദേഹത്തിന് ഒട്ടേറെ നിയമ ഗ്രന്ഥാങ്ങളുടെ ഈടുവെപ്പുണ്ട് .. ജഡ്ജിക്ക് നിയമപരിജ്ഞാനം ഉണ്ടാകുന്നത് കേരളത്തിലെ രാഷ്ട്രീയനേതാക്കൾക്ക് ഇഷ്ടമുള്ളതല്ല. കേരളമാകെ പാർട്ടി കീഴ്ഘടകങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ,മുൻജഡ്ജി ജസ്റ്റിസ് കമാൽ പാഷാ വധശമം ആണ്.എന്തൊക്കെ കഥകളാണ് പാർട്ടി അണികളോട് സംസ്ഥാനസെക്രട്ടറി അടക്കം വിളമ്പിക്കൊണ്ടിരിക്കുന്നത് ? ജസ്റ്റിസ് കമാൽ പാഷ പോപ്പുലർ ഫണ്ടിന്റെയും എസ് ഡി പി ഐയുടെയും കോടാലിയാണത്രെ. ആർ എസ് എസ് ആത്മീയ നേതാവ് ശ്രീ എം മതേതരനും!
2007 ൽ ജസ്റ്റിസ് കെ സുകുമാരൻ കണ്ട കേരളമല്ല ഇന്നത്തെ കേരളം. അതിന്റെ കരുവാളിച്ച ‘ദീപശിഖകൾ’ ആണ് . ഭരണകൂടവും നീതിപീഠവും ! അതിലേക്കൊരു ഓട്ടപ്രക്ഷിണമാണ് നാളെ മുതൽ ആരംഭിക്കുന്നത്.
ഞങ്ങൾക്കറിയാം, തേച്ചുമിനിക്കിയ ആയുധങ്ങൾ പിടിച്ച നരാധമന്മാർ ഞങ്ങൾക്ക്‌ ചുറ്റും തറ്റുടുത്ത് നിൽപ്പുണ്ടെന്ന് .ആരാണ് അവരെ അയക്കുന്നതെന്ന് ഒഞ്ചിയത്ത് വിദൂഷകന്മാരുടെ മുഖം നോക്കിയാൽ മനസിലാക്കാം.ജസ്റ്റിസ് കെ സുകുമാരൻ നൽകിയ സൂചനകൾ കേരളം ഉൾക്കൊള്ളാത്തതു കൊണ്ടാണ് ഈ താണ്ഡവനൃത്തം അരങ്ങുതകർക്കുന്നത് . ആരൊക്കെയാണ് ഈ കൊടും പാതകങ്ങൾക്ക് ചൂട്ടുപിടിക്കുന്നതെന്ന് കേരളം അറിയട്ടെ.ഞങ്ങൾക്ക് ഭയമില്ല. ഏതു രാവണന്റെയും മസ്തകത്തിന്റെ നെറുകയിലായിരിക്കും ഞങ്ങളുടെ പാദം .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...