Connect with us

Hi, what are you looking for?

Exclusive

ചെന്നിത്തലയുടെ കൈപിടിച്ച് സിപിഐ UDF ലേക്ക് …
സിപിഎമ്മിൽ കൂട്ടത്തല്ല് .

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ മുന്‍ മന്ത്രിയും സിപിഐ. സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ.ചന്ദ്രശേഖരന്‍ എംഎ‍ല്‍എ.യെ ആക്രമിച്ച കേസിൽ സിപിഎം കൂറുമാറ്റം വിവാദമാകുന്നു . സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ കേസ് അട്ടിമറിച്ചതിനു പിന്നിലെന്നാണ് സിപിഐ ഉന്നയിക്കുന്ന ആരോപണം. സിപിഐ. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പ്രകാശ്ബാബുവും രമേശ് ചെന്നിത്തലയും ഇതിനെതിരെ രംഗത്ത് വന്നു. സംഭവത്തിൽ സിപിഐ ക്കൊപ്പം കോൺഗ്രസ്സും കൂടെ ചേർന്നതോടെ സംഭവം കൂടുതൽ വിവാദമാകുകയാണ് .
കെപിസിസിയും ഈ വിഷയത്തെ ഗൗരവത്തോടെ എടുക്കും. നിയമസഭയില്‍ ഈ വിഷയം ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം . ഇത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി മാറും. കാരണം സിപിഐ നേതാക്കൾക്ക് പിന്തുണയുമായി കോൺഗ്രസ് രംഗത്ത് വരുന്നത് വഴി ഇടഞ്ഞു നിൽക്കുന്ന സിപിഐ യുടെ അകൽച്ച പൂര്ണമാക്കുമെന്ന ഭീതിയാണ് സിപിഎമ്മിനുള്ളത്.
സാക്ഷികളായ സിപിഎം. നേതാക്കള്‍ വിചാരണയ്ക്കിടെ കൂറുമാറി ബിജെപി., ആര്‍എസ്‌എസ്. പ്രവര്‍ത്തകരെ സഹായിച്ചത് സിപിഎം. ജില്ലാ കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രതിയായ കേസിലെ കൂറുമാറ്റത്തിന് പ്രത്യുപകാരമാണെന്നാണ് ആരോപണം. 2016 മെയ്‌ 19-ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം മാവുങ്കാലില്‍ ആഹ്‌ളാദപ്രകടനത്തിനിടെയുണ്ടായ സംഭവത്തിലാണ് തെളിവുകളുടെ അഭാവത്തില്‍ 12 ബിജെപി. -ആര്‍എസ്‌എസ്. പ്രവര്‍ത്തകരെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതേ വിട്ടത്.

സിപിഎം. ജില്ലാ കമ്മിറ്റിയംഗവും പനത്തടി ഏരിയ സെക്രട്ടറിയുമായ ഒക്ലാവ് കൃഷ്ണന്‍, ഏരിയ കമ്മിറ്റിയംഗം പി.കെ.രാമചന്ദ്രന്‍, ചുള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം സിനു കുര്യാക്കോസ് ഉള്‍പ്പെടെ സിപിഎം. പ്രവര്‍ത്തകര്‍ പ്രതികളായ വധശ്രമക്കേസ് വിചാരണയ്ക്കിടെ സാക്ഷികളായ ബിജെപി. പ്രവര്‍ത്തകര്‍ ഏതാനും മാസംമുന്‍പ് കൂറുമാറിയിരുന്നു. കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യില്‍ നടന്ന വിചാരണയ്ക്കിടെയായിരുന്നു അത്. 2018 നവംബര്‍ 17-ന് നടന്ന ഹിന്ദു ഐക്യവേദി ഹര്‍ത്താലിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലാണ് ബിജെപി.ക്കാര്‍ കൂറുമാറിയത്.

ചന്ദശേഖരനുവേണ്ടി സത്യസന്ധമായി മൊഴിനല്‍കുന്നതിനു പകരം ആര്‍എസ്‌എസ്., ബിജെപി. പ്രവര്‍ത്തകരെ രക്ഷിക്കാനായി സിപിഎം. പ്രാദേശിക-ജില്ലാ നേതൃത്വങ്ങൾ കൈക്കൊണ്ട നിലപാട് അപലപനീയവും പരിഹാസ്യവുമാണെന്ന് പ്രകാശ്ബാബു സാമൂഹികമാധ്യമത്തില്‍ കുറിച്ചിരുന്നു. സിപിഎം. സംസ്ഥാന നേതൃത്വം പ്രശ്‌നം ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഈ വിവാദത്തില്‍ പാലിക്കുന്ന മൗനം സിപിഐയെ ചൊടിപ്പിക്കുന്നുണ്ട്. പിണറായിപ്പേടിയിൽ സ്വന്തം മുന്നണിയെ തള്ളി സിപിഎമ്മിന് കുടപിടിക്കുന്ന കാനം രാജേന്ദ്രനെതിരെയും പരസ്യ വിമർശനം ഉന്നയിക്കുകയാണ് ഇപ്പോൾ സിപിഐ. ചന്ദ്ര ശേഖരന്റെ കേസിൽ ബിജെപി ക്ക് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ സിപിഎം നേതാക്കളുടെ ചതിയിലൂടെ സിപിഎം., ബിജെപി. അവിഹിതബന്ധം പുറത്തായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. പല തവണകളായി ഓരോ വിഷയങ്ങളില്‍ സര്‍ക്കാരും സിപിഎമ്മും സിപിഐ യെ കൊച്ചാക്കാന്‍ നോക്കുന്നുവെന്നും ഒറ്റപ്പെടുത്തുന്നുവെന്നുമുള്ള നീരസം പാർട്ടിക്കകത്തുണ്ട്. മതിയായ ചര്‍ച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സിപിഎം എം എൽ എ ആയ ഗണേഷ് കുമാറും കഴിഞ്ഞ ദിവസം പാർട്ടിക്കെതിരെ ഉന്നയിച്ച പ്രധാന പരാതി ഇത് തന്നെയാണ് .
റവന്യു വകുപ്പിന്റെ ഭാഗമെന്നു സിപിഐ വിശ്വസിച്ചുവന്ന ദുരന്ത പ്രതികരണ വകുപ്പു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഒന്നാം പിണറായി സര്‍ക്കാരില്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവര്‍ത്തനം നടന്നത്. എന്നാല്‍, ഔദ്യോഗികമായി വകുപ്പ് അവര്‍ക്കു കൈമാറിയിരുന്നില്ല. രണ്ടാം പിണറായി സര്‍ക്കാരിലും ആര്‍ക്കും നല്‍കാത്ത വകുപ്പുകളുടെ പട്ടികയിലാണു പെടുത്തിയിരുന്നത്. അങ്ങനെയുള്ള വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണു രീതി.

സിപിഎം-സിപിഐ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിലും ഉത്തരവിറങ്ങുമ്ബോള്‍ റവന്യു വകുപ്പിന്റെ അധികാരത്തെപ്പറ്റി വ്യക്തത വേണമെന്നാണു സിപിഐയുടെ ആവശ്യം. ഹൗസിങ് ബോര്‍ഡ് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നിര്‍ദ്ദേശത്തോടു സിപിഐ നേതൃത്വം കടുത്ത ക്ഷോഭത്തിലാണ്. പാര്‍ട്ടി തീരുമാന പ്രകാരമാണു മന്ത്രിസഭാ യോഗത്തില്‍ മന്ത്രി കെ.രാജന്‍ ജോയിക്കെതിരെ ആഞ്ഞടിച്ചത്.
കഴിഞ്ഞ ദിവസം കൃഷി മന്ത്രി പി പ്രസാദിന്റെ ഇസ്രായേൽ യാത്ര വെട്ടി മാറ്റിയ മുഖ്യമന്ത്രിയുടെ നടപടിയും സിപിഐ യിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ കൃഷി മന്ത്രിയെ കൂടാതെ ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനായിരുന്നു യാത്ര.
ഇസ്രായേലില്‍ ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരേയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ വലിയ വിവാദം വരുത്തി വെയ്ക്കുകയും സംസ്ഥാനം കടക്കെണിയില്‍ ആണ് എന്ന് ആരോപിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍എന്തായാലും കൃഷി മന്ത്രിയെ ഒന്ന് മൂലയ്ക്കിരുത്തി വിവാദ ചൂട് തണുപ്പ്പിക്കാനല്ല പിണറായിയുടെ നീക്കമായിരുന്നു പി പ്രസാദിന് പാരയായത്. ഇതെല്ലാം സിപിഐയില്‍ അതൃപ്തിയാണ്. എന്നാല്‍ കാനം രാജേന്ദ്രന്‍ സര്‍ക്കാരിനെതിരെ ശബ്ദിക്കാൻ തയ്യാറാവുന്നില്ല. ഈ സാഹചര്യത്തിലാണ് പ്രകാശ് ബാബുവിന്റെ പ്രതികരണങ്ങള്‍.

അതേസമയം, ചന്ദ്രശേഖരന്‍ കേസില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് സംഭവിച്ചിട്ടില്ലെന്നും ബിജെപി.യെ സഹായിച്ചുവെന്നത് തെറ്റായ പ്രചാരണമാണെന്നുമാണ് സിപിഎം. ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിച്ച കാര്യം ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...