Connect with us

Hi, what are you looking for?

Exclusive

സോളാർ കേസ് പിണറായിപിണറായി ഉമ്മൻ ചാണ്ടിയുടെ കാലുപിടിച്ചു മാപ്പു പറയണം- വി ഡി സതീശൻ

കാലം കണക്കുചോദിച്ചു, ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പുപറയണമെന്ന് വി ഡി സതീശന്‍; നന്ദി പറഞ്ഞ് കെ സുധാകരന്‍ .സോളാര്‍ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മൻ ചാണ്ടിയോടും കുടുംബത്തോടും പിണറായി വിജയൻ കാണിച്ച നെറികേടുകൾക്ക് കാലം കണക്കു ചോദിച്ചുവെന്ന് സതീശൻ പറഞ്ഞു.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നവരോട് സി പി എം പണ്ടുമുതല്‍ക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളോട് കാട്ടിയത്. അവരും അവരുടെ കുടുംബങ്ങളും അനുഭവിച്ച വേദനയ്ക്കും അപമാനത്തിനും ആര് കണക്കുപറയുമെന്നും വി ഡി സതീശന്‍ ചോദിച്ചു.
ആളുകളെ അപമാനിക്കുന്നതിനായി സി പി എം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാര്‍ കേസ്. കേരളരാഷ്ട്രീയത്തില്‍ ഇത്തരം വേട്ടയാടലുകള്‍ ഇനി ഉണ്ടാകാന്‍ പാടില്ല. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാലിപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ മറ്റൊരു പരാതിക്കാരി എത്തിയപ്പോള്‍ എന്തുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? കാലം ഇപ്പോള്‍ മുഖ്യമന്ത്രിയോടും സി പി എമ്മിനോടും കണക്ക് ചോദിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മുഖ്യമന്ത്രി മാപ്പുപറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം, ഇ പി ജയരാജന്‍ വിഷയത്തില്‍ ഗൗരവതരമായ അന്വേഷണം വേണമെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സോളാര്‍ കേസില്‍ മുഖ്യമന്ത്രിയോട് നന്ദി പറയുന്നെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.കേസ് സി ബി ഐ ഏറ്റെടുത്തതുകൊണ്ടാണ് സത്യം പുറത്തുവന്നത്. ഉര്‍വശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാന്‍ സി ബി ഐയ്ക്ക് സാധിച്ചുവെന്നും കെ സുധാകരന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...